റോയ് സി ജെയുടെ ആത്മഹത്യ: അന്വേഷണം നടത്തുക കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം; റോയ്‌യുടെ സംസ്‌കാരം നാളെ ബെംഗളൂരുവില്‍

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. റോയ് സി ജെ ജീവനൊടുക്കിയതില്‍ അന്വേഷണം കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘത്തിന്. ബംഗളൂരുവിലെ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ബെംഗളൂരുവില്‍ തന്നെയാകും സംസ്‌കാരം. (roy cj funeral today)

സംഭവത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തും. ഡിസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക. റോയ്‌യുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി അയയ്ക്കും. മരണകാരണം ആത്മഹത്യ തന്നെ എന്ന് സ്ഥിരീകരിക്കാന്‍ ബാലസ്റ്റിക് ഫോറന്‍സിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

അതേസമയം ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി റോയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ലീഗല്‍ അഡൈ്വസര്‍ പ്രകാശ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഐടി ഉദ്യോഗസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ തേടുമെന്നും പൊലീസ് അറിയിച്ചു.

Related Posts

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ പിഴത്തീരുവ ഒഴിവാക്കി അമേരിക്ക; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്
  • February 7, 2026

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കിയ ഉത്തരവിൽ ഒപ്പിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിന് അന്തിമരൂപം നൽകിയതിനു പിന്നാലെയാണ് ട്രംപിന്റെ നടപടി. ഇതോടെ ഇന്ത്യയ്ക്കു മേലുള്ള അമേരിക്കയുടെ ഇറക്കുമതി…

Continue reading
ബൈക്ക് യാത്രികരെ കാറിടിച്ച ശേഷം നിര്‍ത്താതെ പോയ സംഭവം; മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
  • February 6, 2026

തിരുവനന്തപുരം വഴുതക്കാട് ബൈക്ക് യാത്രികരെ കാറിടിച്ച ശേഷം നിര്‍ത്താതെ പോയതിന് നടന്‍ മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരായ മണിയന്‍ പിള്ള രാജുവിനെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയി. അമിത വേഗത്തിലെത്തിയ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി

‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി

കേരള സര്‍വകലാശാലയില്‍ വിസിയുടെ പ്രതികാര നടപടി; യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു

കേരള സര്‍വകലാശാലയില്‍ വിസിയുടെ പ്രതികാര നടപടി; യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു

ജയിൽ പുള്ളികൾക്ക് 10 ഇരട്ടി തുകയാണ് ഉയർത്തിയത്, 2000 പോര ഓണറേറിയം 21000 രൂപയാക്കി ഉയർത്തണം,

ജയിൽ പുള്ളികൾക്ക് 10 ഇരട്ടി തുകയാണ് ഉയർത്തിയത്, 2000 പോര ഓണറേറിയം 21000 രൂപയാക്കി ഉയർത്തണം,

തിരുവല്ല സ്പാ ബലാത്സംഗ കേസ്; പ്രതി സുബിന്‍ അലക്‌സാണ്ടറിനെ കസ്റ്റഡിയില്‍ വിട്ടു

തിരുവല്ല സ്പാ ബലാത്സംഗ കേസ്; പ്രതി സുബിന്‍ അലക്‌സാണ്ടറിനെ കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്

സിനിമ വിചാരണയെ ബാധിക്കില്ല; ‘കാലം പറഞ്ഞ കഥ’യ്ക്ക് അനുകൂലമായി സെൻസർ ബോർഡ്

സിനിമ വിചാരണയെ ബാധിക്കില്ല; ‘കാലം പറഞ്ഞ കഥ’യ്ക്ക് അനുകൂലമായി സെൻസർ ബോർഡ്