എം. ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി

എം. ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എക്സൈസ് കമ്മീഷണർ സ്ഥാനം ഐ എ എസ് കേഡർ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണൽ നിരീക്ഷിച്ചിരുന്നു. സംസ്ഥാനത്തെ ഐഎഎസ് തസ്തികകളില്‍ മറ്റ് കേഡറില്‍ നിന്നുള്ളവരെ നിയമിക്കുന്നതിനെതിരെ ഐഎഎസ് അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

എക്സൈസ് കമ്മീഷണർ, ഐ എം ജി (IMG) ഡയറക്ടർ സ്ഥാനങ്ങൾ ഐഎഎസ് ഉദ്യോസ്ഥര്‍ക്കായി മാത്രം നിജപ്പെടുത്തിയവയാണെന്നും ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചിരുന്നു. ഈ കാരണത്താലാണ് എം. ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റിയിരിക്കുന്നത്. കേഡർ നിയമങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ സർക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടിയിരുന്നു.

ശബരിമലയിലെ ട്രാക്ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചിരുന്നത്. എം.ആർ.അജിത് കുമാർ 1995 ബാച്ച് ഉദ്യോഗസ്ഥനാണ്. 2028 വരെയാണ് ഇദ്ദേഹത്തിനു സർവീസ് ഉള്ളത്. അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ തുടങ്ങിയ വിവാദങ്ങളിൽ അജിത് കുമാർ ഉൾപ്പെട്ടിരുന്നു.

Related Posts

നിര്‍ബന്ധിത ആര്‍ത്തവ അവധി: ‘സ്ത്രീകളെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ മടിച്ചേക്കാം, അത് അവരുടെ കരിയറിനെ ബാധിക്കും’: സുപ്രീംകോടതി
  • March 13, 2026

നിര്‍ബന്ധിത ആര്‍ത്തവ അവധിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. നിര്‍ബന്ധിത ആര്‍ത്തവ അവധി സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ പങ്കാളിത്തത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. നിയമം വന്നാല്‍ സ്ത്രീകളെ ജോലിക്ക് എടുക്കാന്‍ കമ്പനികള്‍ മടിച്ചേക്കുമെന്നും കോടതി പറഞ്ഞു. ( Supreme Court Turns…

Continue reading
‘ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറി, സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും’; കെ സുരേന്ദ്രൻ
  • March 13, 2026

സംസ്ഥാനത്ത് ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറിയാണ് നടക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അത് കൂടുതൽ രൂക്ഷമാകും. കേരളത്തിൽ NDA ക്ക്‌ അനുകൂലമായ സാഹചര്യം. സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും. മഞ്ചേശ്വരത്ത്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിര്‍ബന്ധിത ആര്‍ത്തവ അവധി: ‘സ്ത്രീകളെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ മടിച്ചേക്കാം, അത് അവരുടെ കരിയറിനെ ബാധിക്കും’: സുപ്രീംകോടതി

എം. ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി

എം. ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി

‘കെ സുധാകരനോട് സംസാരിച്ചു, ഫേസ്ബുക്ക് പോസ്റ്റിനെ പറ്റി അറിയില്ലെന്ന് പറഞ്ഞു, പോസ്റ്റിൽ കണ്ണൂരിനെ പ്രകീർത്തിക്കുകയാണ് ചെയ്തത്’; വി ഡി സതീശൻ

‘കെ സുധാകരനോട് സംസാരിച്ചു, ഫേസ്ബുക്ക് പോസ്റ്റിനെ പറ്റി അറിയില്ലെന്ന് പറഞ്ഞു, പോസ്റ്റിൽ കണ്ണൂരിനെ പ്രകീർത്തിക്കുകയാണ് ചെയ്തത്’; വി ഡി സതീശൻ

‘ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറി, സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും’; കെ സുരേന്ദ്രൻ

‘ഇടത് വലത് മുന്നണികളിൽ വലിയ പൊട്ടിത്തെറി, സംസ്ഥാനത്ത് ബിജെപി 35 ശതമാനം വോട്ട് പിടിക്കും’; കെ സുരേന്ദ്രൻ

ആരു നേടി ഒരു കോടി? സുവർണ കേരളം SK 44 ലോട്ടറിയുടെ ഫലം അറിയാം

‘പാചക വാതക പ്രതിസന്ധി രൂക്ഷം, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയോടും ഇസ്രയേലിനോടും ആവശ്യപ്പെടണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി

‘പാചക വാതക പ്രതിസന്ധി രൂക്ഷം, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയോടും ഇസ്രയേലിനോടും ആവശ്യപ്പെടണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി