നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചു? അവകാശവാദവുമായി ഇറാൻ

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ. ടെൽ അവീവിലെ നെതന്യാഹുവിന്റെ ഓഫീസും ഇസ്രയേൽ സൈന്യത്തിന്റെ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഐആർജിസി അവകാശപ്പെട്ടു. “സയണിസ്റ്റ് ഭരണകൂടത്തിലെ ക്രിമിനൽ പ്രധാനമന്ത്രിയുടെ ഓഫീസും ഭരണകൂടത്തിന്റെ വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവും ലക്ഷ്യമിട്ടു,” ഐആർജിസി വാർത്ത ഏജൻസിയോട് പ്രതികരിച്ചു.

ഖൈബാർ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയതെന്ന് ഐആർജിസി പറഞ്ഞു. എന്നാൽ‌ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം നടന്നതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. ജറുസലേമിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇറാൻ മിസൈലുകൾ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. മധ്യ ടെഹ്‌റാനിൽ വ്യാപക ആക്രമണം ആരംഭിച്ചതായി ഇസ്രയേലിന്റെ പ്രഖ്യാപനം. ഇറാൻ സർക്കാരിലെ പ്രമുഖരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും ഇസ്രയേൽ സൈന്യം.

യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഇറാനിലെ ആകെ മരണസംഖ്യ ഉയരുകയാണ്. ഇറാനിൽ മാത്രം 555 പേർ മരിച്ചു. അതേസമയം അതേസമയം ഗൾഫ് മേഖലയിലേക്ക് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാൻ. യു എ ഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, ഇറാഖ്, ജോർദാൻ, സൈപ്രസ് എന്നിവിടങ്ങളിൽ ആക്രമണം. കൂടുതൽ ആക്രമണങ്ങളും മിസൈൽ വേധ സംവിധാനങ്ങൾ തകർത്തു

Related Posts

കാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ; ഈ വർഷം അവസാനം സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കും
  • March 2, 2026

കാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കരാർ മൻമോഹൻ സിംഗ് സർക്കാരിന്റെ ദീർഘ വീക്ഷണത്തിന്റെ…

Continue reading
ഹിസ്ബുല്ലയെ തള്ളി ലബനൺ; സായുധ പ്രവർത്തനം നിരോധിച്ചു
  • March 2, 2026

ഹിസ്ബുല്ലയുടെ സായുധ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ലെബനൻ. ആയുധങ്ങൾ കൈമാറണമെന്ന് പ്രധാനമന്ത്രി നവാഫ് സലാം ആവശ്യപ്പെട്ടു. ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് ലബനൺ സർക്കാർ പറഞ്ഞു. 2024-ൽ ഇസ്രയേലുമായി ഉണ്ടാക്കിയ വെടിനിർത്തലിനും ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത സലാം വീണ്ടും ഉറപ്പിച്ചു. ഇസ്രയേലും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചു? അവകാശവാദവുമായി ഇറാൻ

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചു? അവകാശവാദവുമായി ഇറാൻ

കാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ; ഈ വർഷം അവസാനം സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കും

കാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ; ഈ വർഷം അവസാനം സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കും

ഹിസ്ബുല്ലയെ തള്ളി ലബനൺ; സായുധ പ്രവർത്തനം നിരോധിച്ചു

ഹിസ്ബുല്ലയെ തള്ളി ലബനൺ; സായുധ പ്രവർത്തനം നിരോധിച്ചു

‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ്

‘ശബരിമല ആചാരം സംരക്ഷിക്കണം, യുവതി പ്രവേശനത്തെ എതിർക്കും’; നിലപാട് മാറ്റി ദേവസ്വം ബോർഡ്

ഒമാൻ എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഇറാൻ അനുകൂല പ്രതിഷേധം; ജമ്മു കശ്മീരിൽ അതീവ ജാഗ്രത

ഇറാൻ അനുകൂല പ്രതിഷേധം; ജമ്മു കശ്മീരിൽ അതീവ ജാഗ്രത