ഇനി ബി​ഗ് സ്ക്രീനിലേക്ക് എത്തുമോ? അശ്വതി വി നായര്‍ പറയുന്നു

“നടന്നുകാണാന്‍ അച്ഛനും ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അത്”

മലയാളി സിനിമാപ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു രണ്ടാമൂഴം. തന്‍റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി എം ടി വാസുദേവന്‍ നായര്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രം വി എ ശ്രീകുമാര്‍ മേനോന്‍ ആയിരുന്നു സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ചിത്രം നീണ്ടുപോയത് ഇരുവര്‍ക്കുമിടയിലെ നിയമത്തര്‍ക്കത്തിലാണ് അവസാനിച്ചത്. എന്നാല്‍ ഈ തിരക്കഥ സിനിമയാവണമെന്ന് അച്ഛന്‍ ഏറെ ആ​ഗ്രഹിക്കുന്ന ഒന്നാണെന്ന് എംടിയുടെ മകള്‍ അശ്വതി വി നായര്‍ പറയുന്നു. എംടിയുടെ രചനകളെ ആസ്പദമാക്കി ഒരുങ്ങിയ മനോരഥങ്ങള്‍ എന്ന ആന്തോളജിയുടെ റിലീസിനോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വതി ഇതേക്കുറിച്ച് പറയുന്നത്. 

“നടന്നുകാണാന്‍ അച്ഛനും ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ് രണ്ടാമൂഴം. ഞാന്‍ അതിനുള്ള ശ്രമത്തിലാണ്. മനോരഥങ്ങള്‍ ചെയ്തതിലൂടെ ഒരു ധൈര്യം വന്നിട്ടുണ്ട്. എക്സിക്യൂഷന്‍ ഭാഗത്ത് നിന്ന് നമുക്ക് ഇത് സപ്പോര്‍ട്ട് ചെയ്ത് കൊടുക്കാന്‍ പറ്റും എന്നുള്ള ഒരു ധൈര്യമുണ്ട്. കഴിഞ്ഞ ഒരു ആറ് മാസമായിട്ട് രണ്ടാമൂഴം പല പ്രൊഡക്ഷന്‍ ഹൗസുകളുമായും നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. തീര്‍ച്ഛയായും അത് ചെയ്യണം എന്നത് തന്നെയാണ് ആഗ്രഹം. ചെയ്യാന്‍ പറ്റും എന്ന് വിചാരിക്കുന്നു”, അശ്വതി പറയുന്നു.

അതേസമയം മനോരഥങ്ങള്‍ ഒടിടി പ്ലാറ്റ്ഫോം ആയ സീ 5 ലൂടെ പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്. എം ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ ഒരുക്കുന്ന 9 ചിത്രങ്ങളാണ് ഈ ആന്തോളജി സിരീസില്‍ ഉള്ളത്. പ്രിയദര്‍ശന്‍ (രണ്ട് ചിത്രങ്ങള്‍), ശ്യാമപ്രസാദ്, രഞ്ജിത്ത്, അശ്വതി വി നായര്‍, മഹേഷ് നാരായണന്‍, ജയരാജ്, സന്തോഷ് ശിവന്‍, രതീഷ്  അമ്പാട്ട് എന്നിവരാണ് ആന്തോളജിയിലെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, പാര്‍വതി തിരുവോത്ത്, ബിജു മേനോന്‍, ആസിഫ് അലി, നദിയ മൊയ്തു, നെടുമുടി വേണു, സിദ്ദിഖ്, ഇന്ദ്രജിത്ത് സുകുമാരന്‍, അപര്‍ണ ബാലമുരളി തുടങ്ങി വന്‍ താരനിരയും ഈ ആന്തോളജിയുടെ ആകര്‍ഷണമാണ്. 

  • Related Posts

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്
    • January 17, 2025

    മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ഫാന്റസി ജോണർ ചിത്രം ബറോസ് ഇനി ഒടിടിയിലേക്ക് എത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ക്രിസ്മസ് റിലീസായി 23-ാം ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ…

    Continue reading
    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി
    • January 17, 2025

    അജിത്ത് കുമാറിനെ നായകനാക്കി മഗിഷ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഏറെ നാളായി ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുന്നതിൽ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിച്ചിരുന്നു. 1997 റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൌണിന്റെ റീമേക്കാണ്‌ വിടാമുയർച്ചി. ചിത്രത്തിൽ…

    Continue reading

    You Missed

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി