ദേശീയ അവാർഡ് ജേതാവ് നടൻ വിജയരാഘവന് പള്ളിച്ചട്ടമ്പി ടീമിന്റെ ആദരം

71ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹ നടനുള്ള ദേശീയ അവാർഡ് നേടിയ വിജയരാഘവനെ പള്ളിചട്ടമ്പി സിനിമയുടെ അണിയറ പ്രവർത്തകർ ആദരിച്ചു. കഴിഞ്ഞദിവസം പള്ളിച്ചട്ടമ്പിയുടെ സെറ്റിൽ നടന്ന ചടങ്ങിൽ സംവിധായാകൻ ഡിജോ ജോസ് ആന്റണി, നടൻ ടൊവിനോ തോമസ് അടക്കമുള്ള സിനിമയുടെ പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. പൂക്കാലം എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് വിജയരാഘവന് ദേശീയ പുരസ്കാരം ലഭിച്ചത്. ആദ്യമായിട്ടാണ് വിജയരാഘവന് ദേശീയ അവാർഡ് ലഭിക്കുന്നത്.

മലയാളത്തിൽ നിന്നും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉർവശിക്കും ലഭിച്ചിരുന്നു. വിജയരാഘവനെ ആദരിക്കുന്ന ചടങ്ങിൽ നടന്മാരായ കരമന സുധീർ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയ മറ്റ് താരങ്ങളും പങ്കെടുത്തു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന പള്ളിച്ചട്ടമ്പി തൊടുപുഴയിലും സമീപ പ്രദേശങ്ങളിലുമായി ഷൂട്ട് പുരോഗമിക്കുകയാണ്. തെന്നിന്ത്യൻ താര നായിക കയദു ലോഹറാണ് ചിത്രത്തിൽ നായികായി എത്തുന്നത്. 2026 ൽ ചിത്രം തിയേറ്ററുകളിലെത്തും.

Related Posts

ഗുരുവായൂരിൽ വർഗീയ ചുവയുള്ള ഫ്ലക്സ് ബോർഡുകൾ; NDA സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ
  • April 1, 2026

വർഗീയ ചുവയുള്ള ഫ്ലക്സ് ബോർഡുമായി ഗുരൂവായൂരിലെ NDA സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ. ഗുരുവായൂരിലെ മുൻകാല എം എൽഎമാരുടെ പേരുകൾ സൂചിപ്പിച്ച് വർഗീയ ചുവയോടെയാണ് ചാവക്കാട് പുതിയ ബോർഡ് സ്ഥാപിച്ചത്. ഗുരുവായൂരിൽ നിന്ന് ഹിന്ദു എംഎൽഎ വേണമെന്ന് വർഗീയ പരാമർശത്തിൽ…

Continue reading
ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്
  • April 1, 2026

സാബു എം ജേക്കബ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായത് കിറ്റക്‌സിനെതിരായ ഇ ഡി നടപടി ഒഴിവാക്കാനെന്ന പ്രചരണത്തിന് മറുപടിയുമായി സാബു എം ജേക്കബ്. നിയമം അക്ഷരം പ്രതി പാലിക്കുന്ന ബിസിനസാണ് താന്‍ നടത്തുന്നതെന്നും ബാലന്‍സ് തുക ഒക്കെ വ്യക്തമാക്കാന്‍ ഇഡി ഒരൊറ്റ നോട്ടീസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഗുരുവായൂരിൽ വർഗീയ ചുവയുള്ള ഫ്ലക്സ് ബോർഡുകൾ; NDA സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ

ഗുരുവായൂരിൽ വർഗീയ ചുവയുള്ള ഫ്ലക്സ് ബോർഡുകൾ; NDA സ്ഥാനാർഥി ബി ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ

‘രാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നു’; കേന്ദ്രസർക്കാർ

‘രാജ്യത്ത് പെട്രോൾ, ഡീസൽ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ LPG വിതരണം കൃത്യമായി മുന്നോട്ട് പോകുന്നു’; കേന്ദ്രസർക്കാർ

പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി

പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

ഇടത് സര്‍ക്കാര്‍ നിരന്തരം പരിശോധന നടത്തി നടത്തി ഞങ്ങളുടെ കമ്പനിക്ക് ക്ലീന്‍ ഇമേജ് ഉണ്ടാക്കിത്തന്നു: സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്

‘പിണറായി വിജയൻ ആർഭാട ജീവിതം നയിക്കുന്നു; അദ്ദേഹത്തിലൂടെ നാട് നന്നാകില്ലെന്ന് ബോധ്യമായി’, സാബു എം ജേക്കബ്