അമ്മ തിരഞ്ഞെടുപ്പ്: അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചത് ആറുപേര്‍; മത്സരരംഗത്ത് ആകെ 74 പേര്‍

താരസംഘടന അമ്മയുടെ തിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ 74 പേര്‍ പത്രിക സമര്‍പ്പിച്ചു. നടന്‍ ജഗദീഷ് അടക്കം 6 പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്. ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ സംഘടനയ്ക്കുള്ളില്‍ രണ്ട് അഭിപ്രായമാണുള്ളത്.

വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ അമ്മ ഭരണസമിതി രാജിവച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് വാശിയേറിയ പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്. മത്സരരംഗത്തേക്കില്ല എന്ന് മോഹന്‍ലാല്‍ അറിയിച്ചതിന് പിന്നാലെ ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത്. ജഗദീഷ്, ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ദേവന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവരാണ് പ്രസിഡണ്ട് സ്ഥാനത്ത് മത്സര രംഗത്തുള്ളവര്‍. ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വര്‍, ബാബുരാജ്, അനൂപ് ചന്ദ്രന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുക. നടന്‍ ജോയ് മാത്യു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും പേരിലെ പ്രശ്‌നം കാരണം പത്രിക തള്ളി. കൂടുതല്‍ യുവാക്കളും സ്ത്രീകളും ഇപ്രാവശ്യം മത്സര രംഗത്തുണ്ട്.

അതേസമയം ബാബുരാജും ജയന്‍ ചേര്‍ത്തലയും അടക്കമുള്ള മുന്‍ ഭരണസമിതിയിലെ അംഗങ്ങള്‍ ഇപ്രാവശ്യവും മത്സരിക്കാന്‍ തീരുമാനിച്ചതോടെ ആരോപണ വിധേയരെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായവും ശക്തമായി സംഘടനകത്തുള്ള അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്നുണ്ട്.നടന്‍ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. നടി നവ്യാ നായര്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും അന്‍സിബ ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും.

Related Posts

‘പാൽനിലാ പുഞ്ചിരി’ വീണ്ടും പ്രേക്ഷകരിലേക്ക്: ‘ഭീഷ്മർ’ സിനിമയിലെ പുതിയ ​ഗാനം പുറത്ത്
  • March 18, 2026

ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ മിദാദ് എന്ന മ്യൂസിക് വിഡീയോ ആൽബത്തിലെ എവർഗ്രീൻ ഹിറ്റ് ആയ ‘പാൽനിലാ പുഞ്ചിരി’ എന്ന ഗാനം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ സിനിമയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്. സംഗീതം നൽകിയിരിക്കുന്നത് കെ എ ലത്തീഫ് ആണ്.…

Continue reading
ഓസ്‌കാറില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ വംശജ; പക്ഷേ ഫലപ്രഖ്യാപനത്തില്‍ നിരാശ
  • March 16, 2026

98-ാമത് അക്കാദമി അവാര്‍ഡ്‌സില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വംശജയായ ഗീത ഗാന്ധീര്‍. ഇരട്ട നോമിനേഷനെന്ന അപൂര്‍വ നേട്ടമാണ് ഈ ഇന്ത്യന്‍-അമേരിക്കന്‍ വനിത സ്വന്തമാക്കിയത്. രണ്ട് ഡോക്യുമെന്ററി കാറ്റഗറികളിലായാണ് ഈ രണ്ട് നോമിനേഷനുകള്‍. വളരെ അപൂര്‍വം ഫിലിംമേക്കേര്‍സിന് മാത്രം ലഭിക്കുന്ന ഭാഗ്യമാണിത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍

ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു