പൊലീസിന്‍റെ ഓണസദ്യ ഉണ്ണാനെത്തിയ യുവാവിനെ മര്‍ദിച്ചെന്ന് പരാതി;

ചങ്ങനാശേരിക്കാരനായ സുമിത്താണ് എറണാകുളം നോര്‍ത്ത് പറവൂര്‍ പൊലീസിനെതിരെ രംഗത്തെത്തിയത്. മര്‍ദ്ദിച്ച ശേഷം ബലം പ്രയോഗിച്ച് സദ്യ കഴിക്കാന്‍ ഇരുത്തിയെന്നും പരിപ്പ് കറി ചോദിച്ചപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചെന്നും സുമിത്ത് ആരോപിച്ചു.

കൊച്ചി: പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ സദ്യയുണ്ടെന്നറിഞ്ഞ് ഉണ്ണാനെത്തിയ യുവാവിനെ പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. ചങ്ങനാശേരിക്കാരനായ സുമിത്താണ് എറണാകുളം നോര്‍ത്ത് പറവൂര്‍ പൊലീസിനെതിരെ രംഗത്തെത്തിയത്. മര്‍ദ്ദിച്ച ശേഷം ബലം പ്രയോഗിച്ച് സദ്യ കഴിക്കാന്‍ ഇരുത്തിയെന്നും പരിപ്പ് കറി ചോദിച്ചപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചെന്നും സുമിത്ത് ആരോപിച്ചു. എന്നാൽ, ഇത്തരത്തിലൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് പൊലീസ് വിശദീകരിക്കുമ്പോഴും സുമിത്തിനെതിരെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഉത്യാട ദിനത്തില്‍ പൊലീസ് ക്യാന്‍റിന് ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് അവിടെ പോയത്. പൊലീസിന്‍റെ ഓണാഘോഷ പരിപാടി നടക്കുന്നതിനിടെയാണ് സംഭവം. സദ്യയുണ്ടെന്ന് തിരക്കിയപ്പോള്‍  പൊലീസ് മര്‍ദിച്ചെന്ന് ചങ്ങനാശേരിക്കാരനായ സുമിത്ത് ആരോപിക്കുന്നു. പിന്നീട് സദ്യ ഉണ്ടിട്ട് പോയാല്‍ മതി എന്ന് പറഞ്ഞ് ഇല ഇട്ട് ചോറും സാമ്പാറും വിളമ്പി. പരിപ്പ് കറി ചോദിച്ചപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചെന്നും  സുമിത്ത് ആരോപിച്ചു. എന്നാൽ, ആരോപണം നോര്‍ത്ത് പറവൂര്‍ പൊലീസ് നിഷേധിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായതെന്നാണ് പൊലീസിന്‍റെ വാദം.

  • Related Posts

    ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ല, ബിജെപി ആഗ്രഹം ഇടതുപക്ഷം ജയിക്കണമെന്ന്; രാഹുൽ ഗാന്ധി
    • March 31, 2026

    സിപിഐഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഐഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവരടക്കം…

    Continue reading
    ‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി
    • March 31, 2026

    നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ്…

    Continue reading

    You Missed

    എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

    എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

    ”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

    ”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

    ‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

    ‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

    തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

    തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

    ‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

    ‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

    ‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

    ‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി