വരുന്നൂ, ഞെട്ടിക്കുന്നൂ, പോകുന്നു; വീണ്ടും വിപണിയിൽ എത്തിച്ച BE 6 ബാറ്റ്മാൻ എഡിഷൻ ഏഴ് മിനിറ്റിൽ വിറ്റ് തീർന്നു

വീണ്ടും വിപണിയെ ഞെട്ടിച്ച് മഹീന്ദ്രയുടെ BE 6 ബാറ്റ്മാന്‍ എഡിഷന്‍. ഈ ഘട്ടത്തിലും 999 യൂണിറ്റുകൾ മാത്രം ലഭ്യമാക്കിയ BE 6 ബാറ്റ്മാൻ എഡിഷൻ 7 മിനിറ്റിലാണ് വിറ്റഴിഞ്ഞിരിക്കുന്നത്. 28.49 ലക്ഷം രൂപയാണ് ഈ ഇലക്‌ട്രിക് എസ്‌യുവിയുടെ രണ്ടാം വരവിലെ വില. ഇന്നലെയാണ് വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചു. വാഹനത്തിന്റെ വിതരണം ഏപ്രിൽ 10 മുതൽ ആരംഭിക്കുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

ആദ്യം ഇറക്കിയ BE 6 ബാറ്റ്മാന്‍ എഡിഷന്‍ നിമിഷം നേരം കൊണ്ട് വിറ്റുപോയിരുന്നു. 2 മിനിറ്റ് 15 സെക്കന്‍ഡ് സമയം കൊണ്ട് നിശ്ചിത എഡിഷൻ വിറ്റു പോയത്. ക്രിസ്റ്റഫർ നോളന്റെ ദി ഡാർക്ക് നൈറ്റ് ട്രൈലോജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനം അവതരിപ്പിച്ചത്. രണ്ടാം എഡിഷന്റെ വരവിൽ 24 മണിക്കൂർ മാത്രമായിരിക്കും ബുക്കിങ് സംവിധാനം നിലനിൽക്കൂവെന്ന് കമ്പനി അറിയിച്ചു. ബുക്കിങ് ലഭിക്കുന്നതനുസരിച്ചാകും പ്രോഡക്ട് യുണീറ്റ് പുറത്തിറക്കുക.

ഏപ്രിൽ 20 മുതൽ വാഹനത്തിന്റെ വിതരണവും ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആദ്യം എത്തിയ ബാറ്റ്മാൻ എഡിഷൻ 999 യുണീറ്റുകൾ മാത്രമായിരുന്നു പുറത്തിറക്കിയിരുന്നത്. ഇത് നിമിഷ നേരം കൊണ്ട് വിറ്റുപോവുകയും ചെയ്തിരുന്നു. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് വീണ്ടും ഈ എഡിഷനെ വിപണിയിലേക്ക് എത്തിക്കുന്നത്.

Related Posts

ഇന്നത്തെ ഭാഗ്യവാന്‍ ആരാകും? ഭാഗ്യതാര ലോട്ടറി ഫലം ഇന്ന്
  • March 2, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. വ്യത്യസ്ത സീരീസിലെ ഒരേ…

Continue reading
പെട്രോൾ വിടാം, ഇനി ഇലക്ട്രിക്കിലേക്ക് മാറാം; പെട്രോൾ ഓട്ടോ ഇലക്ട്രിക്കിലേക്ക് മാറാൻ 40000 ബോണസ്, പലിശ ഇളവ് വേറെയും
  • January 29, 2026

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റിൽ വമ്പൻ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസമായി ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തെ ഒരു ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിത്. പഴയ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതിഷേധ റോഡ് ഷോ ആരംഭിച്ചു

മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതിഷേധ റോഡ് ഷോ ആരംഭിച്ചു

പരമോന്നത നേതാവ് മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കേറ്റു: സ്ഥിരീകരിച്ച് ഇറാൻ

പരമോന്നത നേതാവ് മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കേറ്റു: സ്ഥിരീകരിച്ച് ഇറാൻ

‘ജനങ്ങളാണ് എന്റെ ഈശ്വരൻ; മത്സ്യത്തൊഴിലാളികളെ സംസ്ഥാനം ഭരിച്ചവർ അവഗണിച്ചു’; പ്രധാനമന്ത്രി

‘ജനങ്ങളാണ് എന്റെ ഈശ്വരൻ; മത്സ്യത്തൊഴിലാളികളെ സംസ്ഥാനം ഭരിച്ചവർ അവഗണിച്ചു’; പ്രധാനമന്ത്രി