ഈ കാറുകളുടെ ബ്രേക്കിൽ ചെറിയൊരു തകരാറുണ്ടെന്ന് കമ്പനി, ഭയം വേണ്ട ജാഗ്രത മതി!

2020-ൽ മോഡൽ പുറത്തിറക്കിയതിന് ശേഷം നിർമ്മിച്ച് വിറ്റഴിച്ച എല്ലാ ടെയ്‌കാൻ ഇവികളെയും ആഗോളതലത്തിൽ തിരിച്ചുവിളിച്ച് ജർമ്മൻ കാർ നിർമ്മാതാക്കളായ പോർഷെ. ഈ വാഹനങ്ങളുടെ ഫ്രണ്ട് ബ്രേക്ക് ഹോസുകളിൽ പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത് കാറിൻ്റെ ബ്രേക്കിംഗ് പ്രകടനത്തെ ബാധിച്ചേക്കാം. അതേസമയം ഈ കാറുകൾ ഓടിക്കാൻ പൊതുവെ സുരക്ഷിതമാണെന്ന് പോർഷെ ഉടമകൾക്ക് ഉറപ്പുനൽകുന്നു. വിറ്റഴിക്കപ്പെട്ട ടെയ്‌കാൻ കാറുകളിൽ ഏകദേശം ഒരുശതമാനം കാറുകൾക്ക് മാത്രമേ ഈ പ്രശ്‌നം ബാധിച്ചിട്ടുള്ളൂവെന്നും കമ്പനി പറയുന്നു.

ഫ്രണ്ട് ബ്രേക്ക് ഹോസുകളിൽ നിന്നാണ് പ്രശ്നം ഉണ്ടാകുന്നത്. ഇത് കാലക്രമേണ പരശ്‍നബാധിതമായേക്കാമെന്നും കമ്പനി പറയുന്നു. ഇവിടെ സംഭവിക്കുന്ന വിള്ളലുകൾ ബ്രേക്ക് ഫ്ലൂയിഡ് ചോർച്ചയ്ക്ക് കാരണമാകും. ഇത് ബ്രേക്ക് മർദ്ദം കുറയാനും ബ്രേക്കിംഗ് പ്രകടനത്തിൽ വിട്ടുവീഴ്ച ചെയ്യാനും ഇടയാക്കും. ഒരു പോർഷെ ടെയ്‌കാൻ ഈ പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ, ഡാഷ്‌ബോർഡിൽ ഒരു മുന്നറിയിപ്പ് ലൈറ്റ് ഫ്ലാഷ് ചെയ്യും. ഈ ലൈറ്റ് പ്രത്യക്ഷപ്പെട്ടാൽ, ഉടമകൾ അവരുടെ കാർ ഒരു ഡീലർഷിപ്പിലേക്ക് പരിശോധനയ്ക്കും നന്നാക്കലിനും കൊണ്ടുപോകണമെന്ന് പോർഷെ ഉപദേശിക്കുന്നു. എങ്കിലും, ഒരു ചുവന്ന മുന്നറിയിപ്പ് ലൈറ്റ് തെളിയുകയാണെങ്കിൽ, കാർ ഓടിക്കാൻ പാടില്ല, ഉടമകൾ ഉടൻ തന്നെ പോർഷെയുമായി ബന്ധപ്പെടണം.

അതേസമയം ഡാഷ്‌ബോർഡിൽ മുന്നറിയിപ്പ് ലൈറ്റുകളൊന്നും ഇല്ലെങ്കിൽ, ടെയ്‌കാൻ സുരക്ഷിതമായി ഡ്രൈവ് ചെയ്യുമെന്നും പോർഷെ വ്യക്തമാക്കുന്നു. തകരാറുള്ള ബ്രേക്ക് ഹോസുകൾ മാറ്റിസ്ഥാപിക്കാൻ കമ്പനി ടെയ്‌കാൻ ഉടമകളെ ബന്ധപ്പെടും. അറ്റകുറ്റപ്പണികൾ ഏകദേശം രണ്ട് മണിക്കൂർ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സൗജന്യമായി ചെയ്‍തുകൊടുക്കപ്പെടും. ഈ സേവനം വാഹനത്തിൻ്റെ വാറൻ്റിയെ ബാധിക്കില്ല.

2020-ൽ അവതരിപ്പിച്ചതിനുശേഷം, പോർഷെ ലോകമെമ്പാടും 150,000 ടെയ്‌കാൻ മോഡലുകൾ വിറ്റു. ടെയ്‌കാൻ, പ്രത്യേകിച്ച് ടോപ്പ്-സ്പെക്ക് ടർബോ എസ് വേരിയൻ്റ്, അതിൻ്റെ മികച്ച പ്രകടനത്തിന് പേരുകേട്ടതാണ്. 625 bhp കരുത്തും 1050 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 93.4 kWh ബാറ്ററി പാക്കാണ് ഇതിൻ്റെ സവിശേഷത. കേവലം 2.8 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 ​​കി.മീ വേഗത കൈവരിക്കാനും മണിക്കൂറിൽ 260 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിന് കഴിയും.

  • Related Posts

    വരുന്നൂ, ഞെട്ടിക്കുന്നൂ, പോകുന്നു; വീണ്ടും വിപണിയിൽ എത്തിച്ച BE 6 ബാറ്റ്മാൻ എഡിഷൻ ഏഴ് മിനിറ്റിൽ വിറ്റ് തീർന്നു
    • March 11, 2026

    വീണ്ടും വിപണിയെ ഞെട്ടിച്ച് മഹീന്ദ്രയുടെ BE 6 ബാറ്റ്മാന്‍ എഡിഷന്‍. ഈ ഘട്ടത്തിലും 999 യൂണിറ്റുകൾ മാത്രം ലഭ്യമാക്കിയ BE 6 ബാറ്റ്മാൻ എഡിഷൻ 7 മിനിറ്റിലാണ് വിറ്റഴിഞ്ഞിരിക്കുന്നത്. 28.49 ലക്ഷം രൂപയാണ് ഈ ഇലക്‌ട്രിക് എസ്‌യുവിയുടെ രണ്ടാം വരവിലെ വില.…

    Continue reading
    ഇന്നത്തെ ഭാഗ്യവാന്‍ ആരാകും? ഭാഗ്യതാര ലോട്ടറി ഫലം ഇന്ന്
    • March 2, 2026

    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. വ്യത്യസ്ത സീരീസിലെ ഒരേ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

    അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

    പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

    പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

    പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

    പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

    നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

    നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

    ‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

    ‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

    ‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

    ‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി