രാഹുലിന്റെ ഗുണ്ടാസംഘത്തെ ഭയപ്പെടാതെ സരിന് വോട്ട് ചെയ്യാൻ കോൺഗ്രസുകാർക്ക് സംരക്ഷണം നൽകും; വികെ സനോജ്

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രചാരണത്തിന് ധീരജ് വധക്കേസിലെ പ്രതിയെത്തിയത് ആയുധമാക്കി സിപിഐഎം. രാഹുലിന്റെ ഗുണ്ടാ സംഘത്തെ ഭയപ്പെടാതെ പി സരിന് വോട്ട് ചെയ്യാൻ കോൺഗ്രസുകാർക്ക് സംരക്ഷണം നൽകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് രാഷ്ട്രീയ വാക്പോരും കടുക്കുകയാണ്.

ധീരജ് വധക്കേസിലെ ആറാം പ്രതി സോയ്മോൻ യുഡിഎഫ് പ്രചാരണത്തിന് എത്തിയ ചിത്രമാണ് സിപിഐഎം പാലക്കാട് രാഷ്ട്രീയ ആയുധമാക്കുന്നത്. ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് തിരഞ്ഞെടുക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. ധീരജ് വധക്കേസിലെ പ്രതി സോയ്മോൻ പാലക്കാട് ക്യാമ്പ് ചെയ്യുന്നത് ഈ ഗുണ്ടാ പ്രവർത്തനത്തിന്റെ ഭാഗമായാണെന്നും ക്രിമിനൽ സംഘത്തെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആണ് ശ്രമമെന്നും വികെ സനോജ് ആരോപിച്ചു.

ധീരജ് കേസ് പറയുമ്പോൾ വാടിക്കൽ രാമകൃഷ്ണൻ കേസ് തിരിച്ചുപറയുന്നത് ബാലിശമാണ്. വാടിക്കൽ രാമകൃഷ്ണൻ വധക്കേസ് കള്ള കേസാണ് ഇതിലെ പ്രതികളെ വെറുതെ വിട്ടതാണ്. പാലക്കാട് നൽകുന്നത് മുരളീധരനെയും കരുണാകരനെയും ഇഷ്ടപ്പെടുന്നവർക്കുള്ള മുന്നറിയിപ്പാണെന്നും വികെ സനോജ് കൂട്ടിച്ചേർത്തു.

അതേസമയം, ഒന്നിൽ നിന്ന് ഒന്നിലേക്ക് എന്നപോലെ വിവാദങ്ങളുടെ തിരിയിലേക്ക് പാലക്കാട് തീപടരുകയാണ്. കൊലപാതകത്തിന് പഴയ കേസ് എന്നില്ല, വാടിക്കൽ രാമകൃഷ്ണൻ കേസിലെ പ്രതികൾ എൽഡിഎഫിനായി പ്രചാരണ രംഗത്തുണ്ട്. ആരോപണത്തിന്റെ കണക്കെടുത്താൽ സിപിഎമ്മിന്റെ പ്രധാന നേതാക്കൾക്ക് പ്രചാരണത്തിന് എത്താൻ കഴിയില്ലെന്നായിരുന്നു രാഹുൽമാങ്കൂട്ടത്തിലിൻ്റെ തിരിച്ചടി.

സ്ഥാനാർത്ഥിയാക്കണമെന്ന് കാണിച്ചുള്ള ഡിസിസിയുടെ കത്ത് വിവാദത്തിൽ കെസി വേണുഗോപാലിനെ തള്ളുകയാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കത്ത് കിട്ടിയയാൾ ഇപ്പോൾ എല്ലാം സമ്മതിച്ചിട്ടുണ്ടെന്നും എല്ലാവർക്കും കത്തുകിട്ടി കാണില്ലെന്നും മുരളീധരൻ പറഞ്ഞു.

Related Posts

ലോക കപ്പ് യോഗ്യത മത്സരം: പെറുവിനെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം
  • November 21, 2024

ലോക കപ്പ് യോഗ്യതമത്സരത്തില്‍ ഒരു ഷോട്ട് പോലും അര്‍ജന്റീന പോസ്റ്റിലേക്ക് പായിക്കാനാകാത്ത തീര്‍ത്തും ദുര്‍ബലമായിപോയ പെറുവിനെതിരെ ഏക ഗോളിന്റെ വിജയവുമായി അര്‍ജന്റീന. രണ്ടാം പകുതിയില്‍ മെസിയുടെ അസിസ്റ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസിന്റെ വകയായിരുന്നു സുന്ദരമായ ഗോള്‍. മത്സരത്തില്‍ താരതമ്യേന അര്‍ജന്റീനക്ക് തന്നെയായിരുന്നു മേല്‍ക്കൈ…

Continue reading
‘ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം
  • November 21, 2024

ഐ.സി.സി. പുരുഷ ടി20 ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യൻ ബാറ്റർ തിലക് വർമ്മ മൂന്നാമത്. 69 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തിലക് വർമ്മ മൂന്നാമനായി. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങും തിലകിന്റേതുതന്നെ. മലയാളി താരം സഞ്ജു സാംസണും റാങ്കിങ് മെച്ചപ്പെടുത്തി.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോക കപ്പ് യോഗ്യത മത്സരം: പെറുവിനെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം

ലോക കപ്പ് യോഗ്യത മത്സരം: പെറുവിനെതിരെ അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം

‘ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

‘ഐസിസി ടി20 റാങ്കിംഗില്‍ തിലക് വർമ്മ മൂന്നാമൻ, സഞ്ജുവിന് വന്‍ മുന്നേറ്റം

‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

‘ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു’: മന്ത്രി വീണാ ജോര്‍ജ്

‘സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു

‘സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം; റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു

‘ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍

‘ഒടുവില്‍ ബൂട്ടഴിച്ച് സൂപ്പര്‍ താരം ആന്ദ്രേ ഇനിയസ്റ്റ; വിരമിക്കല്‍ പ്രഖ്യാപനം 40-ാം വയസ്സില്‍

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയോ? സത്യാവസ്ഥ എന്താണ്?

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയോ? സത്യാവസ്ഥ എന്താണ്?