തുടർച്ചയായി വ്യക്തി അധിക്ഷേപം നടത്തി; അബിൻ വർക്കി എംഎൽഎയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും, വീണാ ജോർജ്


പത്തനംതിട്ട: ആറൻമുള മണ്ഡലത്തിൽ എൽഡിഎഫ് സർക്കാറിൻ്റെ കാലത്ത് ആസ്‌തിവികസന ഫണ്ട് ചിലവഴിച്ചതിനെച്ചൊല്ലി മുൻമന്ത്രി വീണാജോർജും അബിൻവർക്കി എംഎൽഎയും തമ്മിലുള്ള വാക്പോര് തുടരുന്നു.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്ന അബിൻ വർക്കി എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി വീണാ ജോർജ് രംഗത്തെത്തി. ആറൻമുളയിൽ 10 വർഷത്തിനിടെ 2,100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി. കഴിഞ്ഞ 6 മാസമായി തന്നെ വ്യക്തി അധിക്ഷേപം നടത്തിയ അബിൻ വർക്കിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

എംഎൽഎ ഫണ്ട് മെയിൻറനൻസിന് ഉപയോഗിക്കാൻ കഴിയില്ല, പുതിയ പദ്ധതികൾക്ക് ഉപയോഗിക്കാം.
2021-2022 ആസ്‌തി വികസന ഫണ്ടുണ്ടായിരുന്നില്ല.കൊവിഡ് കാലമായിരുന്നു.പൂർത്തീകരിച്ച പദ്ധതികളുടെ ബില്ലുകൾ കൈവശമുണ്ട്. വിവരവകാശ രേഖകൾ തെറ്റാണ്. തെളിവുകൾ എൻ്റെ കൈവശമുണ്ട്. ഞങ്ങളുടെ ചോരയും വിയർപ്പുമാണ് കോഴഞ്ചേരി പാലം.കൊവിഡ് കാലത്തെ പർച്ചേസിംഗ് അന്വേഷിക്കട്ടെ. 20 വർഷത്തെ ആരോഗ്യമേഖലയിലെ പർച്ചേസിംഗ് അന്വേഷിക്കട്ടെ. നിരവധി കേസുകൾ നടത്തേണ്ടിവന്നു.എന്നിട്ട് KIIFB യെ എതിർക്കുന്നവർ, KIIFB യെ എതിർത്തവർ KIIFB വഴി പണിത പാലത്തിൻറെ പിതൃത്വം ഏറ്റെടുത്തുവെന്നും വീണാ ജോർജ് പ്രതികരിച്ചു.

Related Posts

ഞാൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും കണ്ടിട്ടില്ല, യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാനുള്ള അഖിൽ J S ന്റെ യോഗ്യത എന്താണ്?’; തുറന്നടിച്ച് നേമം ഷജീർ
  • November 25, 2026

തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് പേരിന് പിന്നാലെ യൂത്ത് കോൺഗ്രസിലും തമ്മിലടി രൂക്ഷം. ഉമ്മൻചാണ്ടി പറഞ്ഞിട്ടും യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് തന്നെ വെട്ടിയെന്ന ജെ എസ് അഖിലിന്റെ വാദം തള്ളി, ഒരുവിഭാഗം നേതാക്കൾ രംഗത്ത് വന്നു. സമരങ്ങളിൽ ജെ എസ് അഖിലിനെ കണ്ടിട്ടില്ലെന്നും…

Continue reading
കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്
  • November 25, 2026

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിക്ക് എതിരായ സൈബർ ആക്രമണത്തിൽ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. അധിക്ഷേപ പരാമർശം നടത്തിയ 80 വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ സഹിതമാണ് പരാതി. കെപിസിസി ജനറൽ സെക്രട്ടറിയും മാധ്യമ വിഭാഗം ചെയർപേഴ്സണുമായ അഡ്വക്കേറ്റ്…

Continue reading

You Missed

ശബരിമല യുവതി പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുൻപ്

ശബരിമല യുവതി പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുൻപ്

തുടർച്ചയായി വ്യക്തി അധിക്ഷേപം നടത്തി; അബിൻ വർക്കി എംഎൽഎയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും, വീണാ ജോർജ്

തുടർച്ചയായി വ്യക്തി അധിക്ഷേപം നടത്തി; അബിൻ വർക്കി എംഎൽഎയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും, വീണാ ജോർജ്

ഞാൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും കണ്ടിട്ടില്ല, യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാനുള്ള അഖിൽ J S ന്റെ യോഗ്യത എന്താണ്?’; തുറന്നടിച്ച് നേമം ഷജീർ

ഞാൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും കണ്ടിട്ടില്ല, യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാനുള്ള അഖിൽ J S ന്റെ യോഗ്യത എന്താണ്?’; തുറന്നടിച്ച് നേമം ഷജീർ

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

ഇന്നും കുറഞ്ഞു 2000ലേറെ രൂപ; തകര്‍ന്നടിഞ്ഞ് പൊന്ന്

ഇന്നും കുറഞ്ഞു 2000ലേറെ രൂപ; തകര്‍ന്നടിഞ്ഞ് പൊന്ന്

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി: 2008ന് ശേഷം വീടുവച്ച നിലം തരംമാറ്റാം; കരട് ബില്ല് മന്ത്രിസഭ യോഗം പരിഗണിക്കും

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി: 2008ന് ശേഷം വീടുവച്ച നിലം തരംമാറ്റാം; കരട് ബില്ല് മന്ത്രിസഭ യോഗം പരിഗണിക്കും