ഞാൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും കണ്ടിട്ടില്ല, യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാനുള്ള അഖിൽ J S ന്റെ യോഗ്യത എന്താണ്?’; തുറന്നടിച്ച് നേമം ഷജീർ


തിരുവനന്തപുരം: കോൺഗ്രസിലെ ഗ്രൂപ്പ് പേരിന് പിന്നാലെ യൂത്ത് കോൺഗ്രസിലും തമ്മിലടി രൂക്ഷം. ഉമ്മൻചാണ്ടി പറഞ്ഞിട്ടും യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് തന്നെ വെട്ടിയെന്ന ജെ എസ് അഖിലിന്റെ വാദം തള്ളി, ഒരുവിഭാഗം നേതാക്കൾ രംഗത്ത് വന്നു. സമരങ്ങളിൽ ജെ എസ് അഖിലിനെ കണ്ടിട്ടില്ലെന്നും ചാരപ്പണി മാത്രമാണ് അഖിൽ എടുത്തതെന്നും യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീർ തുറന്നടിച്ചു.

തനിക്ക് അർഹതപ്പെട്ട സ്ഥാനം തട്ടിയെടുത്തുവെന്നും അതിന് കുറേയാളുകൾ കൂട്ട് നിന്നുവെന്നുമാണ് അഖിൽ പറയുന്നത്. സംസ്ഥാന പ്രസിഡന്റാവാൻ യോഗ്യതയുള്ള തന്നെ ഇല്ലാതാക്കിയെന്ന പരാമർശം നടത്തുമ്പോൾ, വീരശൂര പരാക്രമിയായ അഖിലിന്റെ യോഗ്യത എന്താണെന്ന് താൻ പരസ്യമായി ചോദിക്കുന്നു. യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 വർഷമായി സജീവമായി പ്രവർത്തിക്കുന്നയാളാണ് താൻ. ഞാൻ പങ്കെടുത്തിട്ടുള്ള ഒരു സമരങ്ങളിൽ പോലും അഖിലിനെ കണ്ടിട്ടില്ല. ഒരാൾക്ക് സംസ്ഥാന പ്രസിഡൻറ്റ് ആകാനുള്ള യോഗ്യതയെന്താണ്?

ഒരു പൊലീസുകാരന്റെ തല്ല് പോലും അഖിൽ കൊണ്ടിട്ടില്ല. ഒരു ദിവസം പോലും ജയിലിൽ കിടക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഒരു തുള്ളി ജലപീരങ്കിയുടെ വെള്ളം പോലും നനയാത്ത ഒരാൾ കേവലം ഉമ്മൻ‌ചാണ്ടി സാറിന്റെ വീട്ടിൽ മാത്രം കറങ്ങിയാൽ സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാനുള്ള യോഗ്യത ലഭ്യമാകുമെന്ന തെറ്റുധാരണ അഖിലിന് ഉണ്ടെങ്കിൽ അത് വേണ്ട നേമം ഷജീർ വ്യക്തമാക്കി.

കഴിഞ്ഞകാലങ്ങളിൽ പാർട്ടിയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്ത ചാരപ്പണിയാണ് അഖിൽ എടുത്തിട്ടുള്ള രാഷ്ട്രീയ പണി അതല്ലാതെ തെരുവിലെ ഏതെങ്കിലും സമരവുമായി ബന്ധപ്പെട്ട് ഞങ്ങളോടൊപ്പം സമരം ചെയ്യുകയോ പൊലീസിന്റെ തല്ല് വാങ്ങി ജയിലിൽ അദ്ദേഹം കഴിയുകയോ ചെയ്തിട്ടുണ്ടെങ്കിൽ അഖിൽ തുറന്നുപറയണം. ഉമ്മൻചാണ്ടി സാറിൻറെ ഭക്തനായതിനാൽ സംസ്ഥാന അധ്യക്ഷൻ ആക്കണം എന്നതിൻറെ ഉളുപ്പില്ലായ്മയാണ്, ഷജീർ പറഞ്ഞു.

ഷാഫി പറമ്പിലിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ഗൂഢാലോചന നടന്നു.ഗൂഢാലോചന അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കെപിസിസിക്കും പരാതി കൊടുക്കും. രാജ്മോഹൻ ഉണ്ണിത്താനും ജെ എസ് അഖിലും സാധാരണക്കാരായ ആളുകൾക്ക് വേണ്ടി മുൻപിൽ വന്ന് നിന്ന് സംസാരിച്ചത് കണ്ടിട്ടുണ്ടോ?
ഉമ്മൻചാണ്ടിയുടെ കത്ത് എന്ന് പറയുന്നത് തന്നെ കള്ളമാണ്. ഉമ്മൻചാണ്ടിയുടെ ഡയറിയിൽ പല ആളുകളുടെയും പേര് ഉണ്ടാകാം. ഉമ്മൻചാണ്ടി പറഞ്ഞ പേര് രാഹുൽ മാങ്കൂട്ടത്തിലെൻ്റെതാണെന്നും ഷജീർ പറഞ്ഞു.

അതേസമയം, നേമം ഷജീറിനെക്കാൾ പ്രവർത്തനപാരമ്പര്യം തിനിക്കുണ്ടെന്നാണ് ജെ എസ് അഖിലിന്റെ പ്രതികരണം. ഇതിനിടെ, രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശങ്ങളിൽ, ഷാഫിയെ പിന്തുണച്ച് യൂത്ത് കോൺഗ്രസ്‌ പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ കെ എസ് ജയഘോഷും രംഗത്തുവന്നു.

Related Posts

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്
  • November 25, 2026

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിക്ക് എതിരായ സൈബർ ആക്രമണത്തിൽ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. അധിക്ഷേപ പരാമർശം നടത്തിയ 80 വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ സഹിതമാണ് പരാതി. കെപിസിസി ജനറൽ സെക്രട്ടറിയും മാധ്യമ വിഭാഗം ചെയർപേഴ്സണുമായ അഡ്വക്കേറ്റ്…

Continue reading
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി: 2008ന് ശേഷം വീടുവച്ച നിലം തരംമാറ്റാം; കരട് ബില്ല് മന്ത്രിസഭ യോഗം പരിഗണിക്കും
  • November 25, 2026

തിരുവനന്തപുരം: നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി. 2008ന് ശേഷം വീടുവച്ച ഭൂരേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയ ഭൂമി തരംമാറ്റി നല്‍കുന്നതിലാണ് ഭേദഗതി. വീട് നിര്‍മിച്ചതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ വില്ലേജ് ഓഫീസില്‍ നിന്ന് തന്നെ ഭൂമി തരം മാറ്റി നല്‍കും. കരട് ബില്ല്…

Continue reading

You Missed

ഞാൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും കണ്ടിട്ടില്ല, യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാനുള്ള അഖിൽ J S ന്റെ യോഗ്യത എന്താണ്?’; തുറന്നടിച്ച് നേമം ഷജീർ

ഞാൻ പങ്കെടുത്ത ഒരു സമരത്തിൽ പോലും കണ്ടിട്ടില്ല, യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാനുള്ള അഖിൽ J S ന്റെ യോഗ്യത എന്താണ്?’; തുറന്നടിച്ച് നേമം ഷജീർ

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

ഇന്നും കുറഞ്ഞു 2000ലേറെ രൂപ; തകര്‍ന്നടിഞ്ഞ് പൊന്ന്

ഇന്നും കുറഞ്ഞു 2000ലേറെ രൂപ; തകര്‍ന്നടിഞ്ഞ് പൊന്ന്

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി: 2008ന് ശേഷം വീടുവച്ച നിലം തരംമാറ്റാം; കരട് ബില്ല് മന്ത്രിസഭ യോഗം പരിഗണിക്കും

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വീണ്ടും ഭേദഗതി: 2008ന് ശേഷം വീടുവച്ച നിലം തരംമാറ്റാം; കരട് ബില്ല് മന്ത്രിസഭ യോഗം പരിഗണിക്കും

എല്ലാവര്‍ക്കും സുരക്ഷിതമായ ലോകം പുലരട്ടെ, എല്ലാവരും നിര്‍ഭയം വളരട്ടെ; ഇന്ന് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ആഹ്വാനം ചെയ്യുന്ന അന്താരാഷ്ട്ര ദിനം

എല്ലാവര്‍ക്കും സുരക്ഷിതമായ ലോകം പുലരട്ടെ, എല്ലാവരും നിര്‍ഭയം വളരട്ടെ; ഇന്ന് സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിന് ആഹ്വാനം ചെയ്യുന്ന അന്താരാഷ്ട്ര ദിനം

സ്ത്രീ ശക്തി ലോട്ടറിയിലൂടെ ഇന്ന് കോടി നേടിയത് ആലപ്പുഴയില്‍ വിറ്റ ടിക്കറ്റ്; അറിയാം സമ്പൂര്‍ണഫലം

സ്ത്രീ ശക്തി ലോട്ടറിയിലൂടെ ഇന്ന് കോടി നേടിയത് ആലപ്പുഴയില്‍ വിറ്റ ടിക്കറ്റ്; അറിയാം സമ്പൂര്‍ണഫലം