കൊച്ചി: സംസ്ഥാനത്ത് പത്തിടങ്ങളിൽ ഇഡി പരിശോധന. ഫെമ, ഹവാല , സ്വർണ്ണക്കടത്ത് ഇടപാടുകളിലാണ് പരിശോധന. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, പാലക്കാട് മേഖലകളിലാണ് റെയ്ഡ്. ഒമ്പത് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. പിഎംഎൽഎ പ്രകാരമെടുത്ത കേസുകളിലാണ് അന്വേഷണം നടക്കുന്നത്. സ്വർണ്ണക്കടത്ത്, ഹവാല ഡീലുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പരിശോധനയ്ക്ക് ശേഷം സമഗ്രമായ റിപ്പോർട്ട് ഇഡി പുറത്തിറക്കും. കൊച്ചി യുണിറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. സംസഥാനത്ത് നിന്ന് ഹവാലയായി പണം കടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അവരുമായി ബന്ധപ്പെട്ട ഇടങ്ങളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഇഡി.
പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം: നടപടിയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: പേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. ആർഎംഒ ഡോഅനിൽ രാധാകൃഷ്ണനെ പത്തനംതിട്ട ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. ട്വന്റിഫോർ വാർത്തയിലാണ് നടപടി. സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിലെ കിടക്കകളിൽ പൂച്ചകളും ചത്ത എലിയേയും…







