മധുര തനിഷ്ക് ജ്വല്ലറി സ്വർണ കവർച്ച; നഷ്ടപ്പെട്ടത് 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളും


തമിഴ്നാട്: മധുര തനിഷ്ക് ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളുടെ കണക്ക് പുറത്ത്. പൊലീസ് എഫ്ഐആറിലെ വിവരങ്ങളാണ് പുറത്ത് വന്നത്. 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. 35 കിലോ സ്വർണം നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രാഥമികമായി പുറത്ത് വന്ന വിവരങ്ങൾ. എന്നാൽ പൊലീസിട്ട എഫ്ഐആറിൽ 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുഖ്യപ്രതി നിഷാന്തിൽ നിന്നും ഇന്നലെ 6.4 കിലോയോളം സ്വർണ-വജ്രാഭരണങ്ങൾ കണ്ടെത്തി. നേരത്തെ പിടിയിലായ നിഷാന്തിന്റെ പിതാവ് സുരേഷ്, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ മീനാക്ഷി എന്നിവരിൽ നിന്നും 5.5 കിലോയും കണ്ടെത്തിയിരുന്നു. ആകെ കണ്ടെത്തിയ ആഭരണത്തിന്റെ അളവ് ഇതോടെ 11.9 ആയി.

ഇന്നലെ പുലർച്ചെ സേലം ധർമപുരിയിൽ വച്ച് അറസ്റ്റിലായ നിഷാന്തിനെ പ്രത്യേക അന്വേഷണ സംഘം രാത്രിയോടെ മധുരയിൽ എത്തിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണം കണ്ടെത്തിയത്. പ്രതിയെ ഡിസംബർ ഒന്ന് വരെ റിമാൻഡ് ചെയ്തു. നിഷാന്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. മറ്റ് പ്രതികളായ മീനാക്ഷി, സുരേഷ് എന്നിവരും റിമാൻഡിലാണ്.

Related Posts

കരട് പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധന; കേരളത്തിലുള്‍പ്പെടെ എണ്ണം കൂടി
  • November 13, 2026

ഡല്‍ഹി: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ കരട് പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധന. 9 സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. (SSR voters expand by upto 3%) എസ്‌ഐആറിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും…

Continue reading
ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്
  • November 11, 2026

ഡൽഹി: ജമ്മുകശ്മീരിൽ ഭീകരാക്രമണം, 3 ജവാന്മാർക്ക് പരുക്ക്. CRPF ജവാന്മാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കുൽഗാമിൽ ആണ് ആക്രമണം നടന്നത്. മേഖലയിൽ സൈന്യം തിരിച്ചടി ആരംഭിച്ചു. മേഖലയിലേക്ക് കൂടുതൽ സൂരക്ഷ വിന്യാസം. അഖ്റാൻ മേഖലയിൽ ആണ് സംഭവം. 2:15 ഓടെയാണ് സംഭവം…

Continue reading

You Missed

മധുര തനിഷ്ക് ജ്വല്ലറി സ്വർണ കവർച്ച; നഷ്ടപ്പെട്ടത് 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളും

മധുര തനിഷ്ക് ജ്വല്ലറി സ്വർണ കവർച്ച; നഷ്ടപ്പെട്ടത് 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളും

വിവാദ നിയമനം: നെയ്യാറ്റിൻകര, പാറശ്ശാല ആശുപത്രി സൂപ്രണ്ടുമാർക്ക് മാറ്റം

വിവാദ നിയമനം: നെയ്യാറ്റിൻകര, പാറശ്ശാല ആശുപത്രി സൂപ്രണ്ടുമാർക്ക് മാറ്റം

‘ബാച്ച്‌ലർ പാർട്ടി ‘deux’ പുറത്തിറങ്ങാൻ ഇനി 3 ദിനം കൂടി

‘ബാച്ച്‌ലർ പാർട്ടി ‘deux’ പുറത്തിറങ്ങാൻ ഇനി 3 ദിനം കൂടി

കാലടി സർവകലാശാല സസ്പെൻഷൻ: വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി

കാലടി സർവകലാശാല സസ്പെൻഷൻ: വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി

മണ്ണന്തല രഞ്ജിത്ത് വധക്കേസ്; 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു, സിപിഐഎം നേതാവ് ഉൾപ്പടെയുള്ളവർ പ്രതികൾ

മണ്ണന്തല രഞ്ജിത്ത് വധക്കേസ്; 12 പ്രതികളുടെയും കുറ്റം തെളിഞ്ഞു, സിപിഐഎം നേതാവ് ഉൾപ്പടെയുള്ളവർ പ്രതികൾ

പയ്യന്നൂർ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍

പയ്യന്നൂർ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍