വാമനപുരത്ത് തെരുവുനായയെ കൊലപ്പെടുത്തിയ 58കാരനെതിരെ കേസ്, പരാതി നല്‍കിയത് നായപ്രേമികളുടെ സംഘടന


തിരുവനന്തപുരം: മേനകാ ഗാന്ധിയുടെ ഇടപെടലില്‍ തിരുവനന്തപുരം വാമനപുരത്ത് തെരുവുനായയെ കൊലപ്പെടുത്തിയ 58 വയസുകാരനെതിരെ കേസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നതാണ് നായയുടെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ആനാക്കുടി ഊന്നന്‍പാറ സ്വദേശി രജിനെതിരെയാണ് കേസ്. നായപ്രേമികളുടെ സംഘടനയായ ഓപ്പറേഷന്‍ സ്ട്രീറ്റ് ഡോഗ് ഓര്‍ഗനൈസേഷനാണ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയത്. (Maneka Gandhi intervenes case against man who killed stray dog)

ണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തെരുവുനായയെ ഒരാള്‍ വിഷംകൊടുത്ത് കൊലപ്പെടുത്തിയതായി അറിഞ്ഞ നായ പ്രേമികളുടെ സംഘനട പരാതി സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പരാതിയിന്മേല്‍ പൊലീസ് യാതൊരു നടപടിയും കൈക്കൊള്ളാതിരുന്നപ്പോഴാണ് ഇവര്‍ മേനകാ ഗാന്ധിയെ വിവരമറിയിച്ചത്. മേനകാ ഗാന്ധി എസ് പിയെ വിളിച്ചതിനെത്തുടര്‍ന്നാണ് കേസെടുത്തത്.

ഇന്നലെയാണ് അന്വേഷണത്തിനായി എസ് പി ഉത്തരവിട്ടത്. പിന്നീട് നായയെ കുഴിച്ചിട്ട സ്ഥലത്തുനിന്നും മൃതദേഹമെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. വിഷം അകത്ത് ചെന്ന് തന്നെയാണ് നായ ചത്തതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സ്ഥിരീകരിച്ചു. പിന്നീടുള്ള അന്വേഷണത്തിലാണ് രജിനെതിരെ കേസെടുത്തത്. ഇയാള്‍ നിലവില്‍ ഒളിവിലാണ്. കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts

പുറത്തുനിന്ന് ഉയർന്ന വില നൽകേണ്ടി വരുന്നത് പ്രധാന തിരിച്ചടിയെന്ന് മന്ത്രി സണ്ണി ജോസഫ്
  • October 30, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ ഉയർന്ന വില നൽകേണ്ടി വരുന്നതാണ് നിലവിലെ പ്രധാന തിരിച്ചടിയെന്ന് മന്ത്രി വ്യക്തമാക്കി. ഹിമാചൽ പ്രദേശിൽ നിന്ന് മാത്രമല്ല,…

Continue reading
കൂടിക്കാഴ്ച ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരം; ചിന്താ ജെറോം
  • October 30, 2026

കൊച്ചി: മമ്മൂട്ടിക്കെതിരായ പ്രചാരണങ്ങളെ തള്ളി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. വിവാദങ്ങളല്ല, സംവാദങ്ങളാണ് ഉണ്ടാവേണ്ടതെന്ന് ചിന്ത ജെറോം ട്വന്റിഫോറിനോട് പറഞ്ഞു. മമ്മൂട്ടിയുമായി നടന്ന കൂടിക്കാഴ്ച ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരമാണെന്നും ചിന്താ ജെറോം പറഞ്ഞു. എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ ലീഡര്‍ഷിപ്പ് മൂന്ന്…

Continue reading

You Missed

വാമനപുരത്ത് തെരുവുനായയെ കൊലപ്പെടുത്തിയ 58കാരനെതിരെ കേസ്, പരാതി നല്‍കിയത് നായപ്രേമികളുടെ സംഘടന

വാമനപുരത്ത് തെരുവുനായയെ കൊലപ്പെടുത്തിയ 58കാരനെതിരെ കേസ്, പരാതി നല്‍കിയത് നായപ്രേമികളുടെ സംഘടന

പുറത്തുനിന്ന് ഉയർന്ന വില നൽകേണ്ടി വരുന്നത് പ്രധാന തിരിച്ചടിയെന്ന് മന്ത്രി സണ്ണി ജോസഫ്

പുറത്തുനിന്ന് ഉയർന്ന വില നൽകേണ്ടി വരുന്നത് പ്രധാന തിരിച്ചടിയെന്ന് മന്ത്രി സണ്ണി ജോസഫ്

കൂടിക്കാഴ്ച ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരം; ചിന്താ ജെറോം

കൂടിക്കാഴ്ച ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരം; ചിന്താ ജെറോം

തൊഴിലാളികള്‍ക്ക് അംഗീകൃത താമസ സൗകര്യം ഉറപ്പാക്കണം

തൊഴിലാളികള്‍ക്ക് അംഗീകൃത താമസ സൗകര്യം ഉറപ്പാക്കണം

വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിലെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍

വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും മദ്യലഹരിയിലെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍

നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് 53 സീറ്റുകള്‍; പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകള്‍; ഇനിയെന്ത്?

നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് 53 സീറ്റുകള്‍; പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകള്‍; ഇനിയെന്ത്?