കൊച്ചി: മമ്മൂട്ടിക്കെതിരായ പ്രചാരണങ്ങളെ തള്ളി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. വിവാദങ്ങളല്ല, സംവാദങ്ങളാണ് ഉണ്ടാവേണ്ടതെന്ന് ചിന്ത ജെറോം ട്വന്റിഫോറിനോട് പറഞ്ഞു. മമ്മൂട്ടിയുമായി നടന്ന കൂടിക്കാഴ്ച ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരമാണെന്നും ചിന്താ ജെറോം പറഞ്ഞു.
എസ്എഫ്ഐ – ഡിവൈഎഫ്ഐ ലീഡര്‍ഷിപ്പ് മൂന്ന് മണിക്കൂറോളമാണ് കടവന്ത്രയിലെ മമ്മൂക്കയുടെ വീട്ടില്‍ സമയം ചെലവഴിച്ചത്. മമ്മൂക്ക ഞങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ഞങ്ങളെ കേള്‍ക്കുകയും ചെയ്തു. സിനിമ, രാഷ്ട്രീയം, പുതിയ സമരങ്ങള്‍ എല്ലാം ചര്‍ച്ചയായി. നമ്മുടെ മുദ്രാവാക്യങ്ങള്‍, അതില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എല്ലാം സംസാരിച്ചു. ഞങ്ങളില്‍ നിന്നും ക്യാംപസിന്റെ ട്രെന്‍ഡുകളെ കുറിച്ചും യൂത്തിന്റെ ആസ്പിരേഷന്സിനെ കുറിച്ചും ഒക്കെ ചോദിച്ചു മനസിലാക്കി – ചിന്ത പറഞ്ഞു.
ചില സംഭവങ്ങളുടെ പേരില്‍ കലാപ്രതിഭകളെ വിലയിരുത്തരുതെന്നും ചിന്ത പറഞ്ഞു. വിമര്‍ശനങ്ങള്‍ വിഷയാധിഷ്ഠിതമായി ഉണ്ടാകേണ്ടതാണ്. മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ച ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരം. ഇരുഭാഗത്തും പ്രൊഡക്റ്റീവായ ചര്‍ച്ചകളാണ് നടന്നത് – ചിന്ത വ്യക്തമാക്കി.
ഡിവൈഎഫ്ഐ എസ്എഫ്ഐ നേതാക്കള്‍ മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ചു ഒപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. തങ്ങളുടെ നേതാവിനെ അപമാനിച്ച നടനൊപ്പം ഫോട്ടോയെടുത്തതിനെതിരെ സിപിഐഎം സൈബര്‍ ഹാന്‍ഡുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. സൈബര്‍ ആക്രമണം കടുത്തതോടെ മമ്മൂട്ടിക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജന് രംഗത്തെത്തി. മമ്മൂട്ടി ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ ഒതുങ്ങിനില്ക്കുന്ന വ്യക്തിയല്ലെന്നും, അദ്ദേഹം ഈ നാടിന്റെ പൊതുസ്വത്താണെന്നും പി. ജയരാജന് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
പിന്നാലെ, വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്കും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിനും മമ്മൂട്ടിയെ പിന്തുണച്ച എത്തി. ഇത്തരം വിഷയങ്ങളിലുണ്ടാകുന്ന ചര്‍ച്ചകളും തര്‍ക്കങ്ങളും രാഷ്ട്രീയ ലക്ഷ്യത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനെ ഉപകരിക്കുമെന്നാണ് റഫീക്കിന്റെ പ്രതികരണം. മമ്മൂട്ടിയും റഫീക്കും പറഞ്ഞ് അവസാനിപ്പിച്ച കാര്യം വീണ്ടും വിവാദമാക്കേണ്ട കാര്യമില്ല എന്ന് വിജിനും പ്രതികരിച്ചു. മമ്മൂട്ടി മറ്റുള്ള വീഡിയോ പങ്കു വച്ചായിരുന്നു വിജിന്റെ പ്രതികരണം.






