ആന്ധ്രയിലും ഒഡീഷയിലും വന്‍ നാശനഷ്ടം; റദ്ദാക്കിയത് നൂറോളം ട്രെയിന്‍ സര്‍വീസുകള്‍

അമരാവതി: അര്‍ണബ് ചുഴലിക്കാറ്റ് കരതൊട്ടതോടെ ആന്ധ്രയിലും ഒഡീഷയിലും വന്‍ നാശനഷ്ടം. വ്യാപക മഴയിലും ശക്തമായ കാറ്റിലും നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി. ഉയര്‍ന്ന തിരമാലയില്‍ നിരവധി മീന്‍പിടുത്ത വള്ളങ്ങള്‍ ഒഴുകിപ്പോയി. സുരക്ഷ മുന്‍നിര്‍ത്തി നൂറോളം ട്രെയിന്‍ സര്‍വീസുകളും നിരവധി വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. വിജയവാഡ, വിശാഖപട്ടണം, രാജമന്‍ഡ്രി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്നലെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് വിശാഖപട്ടണത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. (cyclone Arnab made a landfall near an Andhra Pradesh coast)

രാവിലെ 6.30ന് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട ബുള്ളറ്റിന്‍ പ്രകാരം ചുഴലിക്കാറ്റ് നര്‍സാപൂരിന് ഏകദേശം 30 കിലോമീറ്റര്‍ കിഴക്കും, യാനത്തിന് 45 കിലോമീറ്റര്‍ തെക്ക്-തെക്കുപടിഞ്ഞാറും, കാക്കിനാഡയ്ക്ക് 70 കിലോമീറ്റര്‍ തെക്ക്-തെക്കുപടിഞ്ഞാറും, മച്ചിലിപട്ടണത്തിന് 90 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കും, തുനിക്ക് 120 കിലോമീറ്റര്‍ തെക്ക്-തെക്കുകിഴക്കുമായാണ് സ്ഥിതിചെയ്യുന്നത്. 125 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നൂറുകണക്കിന് മരങ്ങളാണ് ചുഴലിക്കാറ്റ് കരതൊട്ടതോടെ കടപുഴകി വീണത്. വിശാഖപട്ടണത്തും പരിസരപ്രദേശങ്ങളിലും വൈദ്യുതി തടസ്സം തുടരുകയാണ്; പലയിടങ്ങളിലും ഏകദേശം 24 മണിക്കൂറോളമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്.

രാവിലെ സാധാരണ വേലിയേറ്റ നിരപ്പിനേക്കാള്‍ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ കടല്‍ക്ഷോഭം ഉണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ താഴ്ന്ന തീരപ്രദേശങ്ങളില്‍ വെള്ളം കയറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Related Posts

നെടുമ്പാശ്ശേരി അപകടം: സുഹൈലിന് ജാമ്യമില്ല
  • October 28, 2026

കൊച്ചി: കേരളത്തെ നടുക്കിയ നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടക്കേസില്‍ സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്കും ജാമ്യമില്ല. നാലുപേരുടേയും ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കസ്റ്റഡി കാലാവധി പൂര്‍ത്തിയായെന്നും ഇനിയും ഇയാളെ കസ്റ്റഡിയില്‍ വയ്ക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്നതുള്‍പ്പെടെയാണ്…

Continue reading
17 കാരൻ ഫ്ലാറ്റിൽ നിന്ന് കാറുമായി പോകുന്നതിന്റെ CCTV ദൃശ്യം പുറത്ത്
  • October 27, 2026

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. 17 കാരൻ തന്റെ ആലുവയിലെ ഫ്ലാറ്റിൽ നിന്ന് കാറുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഞായറാഴ്ച പുലർച്ചെ 1:36 നാണ് ഇയാൾ വാഹനവുമായി പുറത്തേയ്ക്ക് ഇറങ്ങുന്നത്. പുലർച്ചെ 2:20 ഓടെ അപകടം ഉണ്ടായെന്നാണ്…

Continue reading

You Missed

വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?

വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?

നെടുമ്പാശ്ശേരി അപകടം: സുഹൈലിന് ജാമ്യമില്ല

നെടുമ്പാശ്ശേരി അപകടം: സുഹൈലിന് ജാമ്യമില്ല

പ്രത്യേക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിരീടവകാശി ഷെയ്ഖ് ഹംദാന്‍

പ്രത്യേക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിരീടവകാശി ഷെയ്ഖ് ഹംദാന്‍

പുതുവത്സര വേളയില്‍ ബീച്ചില്‍ വമ്പന്‍ ആഘോഷങ്ങള്‍ നടക്കും

പുതുവത്സര വേളയില്‍ ബീച്ചില്‍ വമ്പന്‍ ആഘോഷങ്ങള്‍ നടക്കും

ആന്ധ്രയിലും ഒഡീഷയിലും വന്‍ നാശനഷ്ടം; റദ്ദാക്കിയത് നൂറോളം ട്രെയിന്‍ സര്‍വീസുകള്‍

ആന്ധ്രയിലും ഒഡീഷയിലും വന്‍ നാശനഷ്ടം; റദ്ദാക്കിയത് നൂറോളം ട്രെയിന്‍ സര്‍വീസുകള്‍

മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി

മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി