ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചു, ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് മർദിച്ചു; വർക്കലയിൽ 17കാരൻ നേരിട്ടത് പൊലീസിന്റെ അതിക്രൂര മർദ്ദനം

തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരൻ നേരിട്ടത് അതിക്രൂര മർദ്ദനം. പൊലീസ് വാഹനത്തിൽ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് മർദിച്ചെന്നും, ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചെന്നുമാണ് പതിനേഴുകാരന്റെ വെളിപ്പെടുത്തൽ. മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ വർക്കല പൊലീസ്, പ്രതിയെ സഹായിക്കുന്നു എന്ന സംശയത്തിന്റെ പേരിൽ 17കാരനെ മർദിച്ചെന്നാണ് പരാതി. മറ്റൊരാൾ ചെയ്‌ത കുറ്റത്തിന് എന്തിനു തന്റെ മകനെ വേട്ടയാടുന്നെന്ന് പതിനേഴുകാരന്റെ അമ്മ ചോദിച്ചു.

മർദ്ദന വിവരം പുറത്ത് പറഞ്ഞാൽ കുടുംബത്തെ കള്ള കേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് 17കാരൻ പറഞ്ഞു. ജീപ്പിൽ വെച്ച് എസ്‌ഐ മുഖത്തടിച്ചെന്നും സ്റ്റേഷനിലെത്തിയപ്പോൾ രക്തം ഛർദിച്ചെന്നും 17കാരൻ പറഞ്ഞു. വിഷയത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകളും രംഗത്തെത്തി. എന്നാൽ പതിനേഴുകാരനെ മർദിച്ചിട്ടില്ലെന്നാണ് വർക്കല പൊലീസിന്റെ വിശദീകരണം.

അടിപിടി കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചെത്തിയ പ്രതിയുമായി 17കാരൻ ഫോണിൽ ബന്ധപ്പെട്ടെന്ന സംശയത്തിലായിരുന്നു മർദ്ദനം എന്നാണ് പരാതി. ശരീരമാകെ മർദനമേറ്റപാടുകളുണ്ട്. കാൽ ഒടിഞ്ഞെന്നും കഴുത്തിന് പരുക്കുണ്ടെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. സംഭവത്തിൽ വർക്കല എസ്.ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മാതാവ് ഡി.വൈ.എസ്.പിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകി.

Related Posts

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ
  • October 24, 2026

കണ്ണൂർ: തരം താഴ്ത്തൽ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകി പി പി ദിവ്യ. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി രണ്ട് വർഷമായിട്ടും നീതി ലഭിച്ചില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വർഗ-ബഹുജന സംഘടനകളിൽ നിന്ന് ഒഴിവാക്കിയത് എന്തിനെന്നും ചോദ്യം. വിപുലീകൃത…

Continue reading
2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം
  • October 24, 2026

തിുരുവനന്തപുരം: പി.എസ്.സിക്കെതിരെ രണ്ടാം ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണത്തിന് നിർദ്ദേശം നൽകിയത് 2010 ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേടിൽ. അന്വേഷണം മുൻഗണന മറികടന്ന് മറ്റു മൂന്നു പേർക്ക് നിയമനം നൽകിയെന്നാണ് പരാതി. കൊല്ലം സ്വദേശി ലിജികുമാറാണ് പരാതി നൽകിയത്. വിവരാവകാശ…

Continue reading

You Missed

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ

ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. നാരായണൻ നമ്പൂതിരി അന്തരിച്ചു

ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. നാരായണൻ നമ്പൂതിരി അന്തരിച്ചു

ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചു, ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് മർദിച്ചു; വർക്കലയിൽ 17കാരൻ നേരിട്ടത് പൊലീസിന്റെ അതിക്രൂര മർദ്ദനം

ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചു, ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് മർദിച്ചു; വർക്കലയിൽ 17കാരൻ നേരിട്ടത് പൊലീസിന്റെ അതിക്രൂര മർദ്ദനം

2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല