2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം


തിുരുവനന്തപുരം: പി.എസ്.സിക്കെതിരെ രണ്ടാം ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണത്തിന് നിർദ്ദേശം നൽകിയത് 2010 ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേടിൽ. അന്വേഷണം മുൻഗണന മറികടന്ന് മറ്റു മൂന്നു പേർക്ക് നിയമനം നൽകിയെന്നാണ് പരാതി. കൊല്ലം സ്വദേശി ലിജികുമാറാണ് പരാതി നൽകിയത്. വിവരാവകാശ മറുപടിയിൽ തെറ്റായ വിവരങ്ങൾ നൽകി കോടതിയെ ഉൾപ്പടെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതി.

വിവരാവകാശ മറുപടിയിൽ തെറ്റായ വിവരങ്ങൾ നൽകി കോടതിയെ ഉൾപ്പടെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പി.എസ്.സി റീജിയണൽ ഓഫീസർ, അണ്ടർ സെക്രട്ടറി, അപ്പീൽ അധികാരി എന്നിവർക്കെതിരെയാണ് അന്വേഷണം. ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക സംഘം തന്നെ കേസ് അന്വേഷിക്കും.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. എഴുത്ത് പരീക്ഷ സംബന്ധിച്ചാണ് പരാതി നൽകിയിരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ മുൻഗണന ലഭിക്കേണ്ട നാല് പേരുണ്ടായിരുന്നു. എന്നാൽ മൂന്ന് പേർക്ക് ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടായി. തുടർന്നാണ് പരാതി നൽകിയത്. കോടതിയിൽ കേസ് എത്തിയെങ്കിലും വിവരാവകാശ രേഖ തെറ്റായി വ്യാഖ്യാനിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന ആക്ഷേപവും പരാതിയിലുണ്ട്. വിഷയത്തിൽ വിശ​ദമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

Related Posts

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ
  • October 24, 2026

കണ്ണൂർ: തരം താഴ്ത്തൽ നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകി പി പി ദിവ്യ. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി രണ്ട് വർഷമായിട്ടും നീതി ലഭിച്ചില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വർഗ-ബഹുജന സംഘടനകളിൽ നിന്ന് ഒഴിവാക്കിയത് എന്തിനെന്നും ചോദ്യം. വിപുലീകൃത…

Continue reading
ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചു, ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് മർദിച്ചു; വർക്കലയിൽ 17കാരൻ നേരിട്ടത് പൊലീസിന്റെ അതിക്രൂര മർദ്ദനം
  • October 24, 2026

തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരൻ നേരിട്ടത് അതിക്രൂര മർദ്ദനം. പൊലീസ് വാഹനത്തിൽ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് മർദിച്ചെന്നും, ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചെന്നുമാണ് പതിനേഴുകാരന്റെ വെളിപ്പെടുത്തൽ. മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ വർക്കല പൊലീസ്, പ്രതിയെ സഹായിക്കുന്നു എന്ന സംശയത്തിന്റെ പേരിൽ 17കാരനെ…

Continue reading

You Missed

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ

ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. നാരായണൻ നമ്പൂതിരി അന്തരിച്ചു

ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. നാരായണൻ നമ്പൂതിരി അന്തരിച്ചു

ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചു, ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് മർദിച്ചു; വർക്കലയിൽ 17കാരൻ നേരിട്ടത് പൊലീസിന്റെ അതിക്രൂര മർദ്ദനം

ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചു, ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് മർദിച്ചു; വർക്കലയിൽ 17കാരൻ നേരിട്ടത് പൊലീസിന്റെ അതിക്രൂര മർദ്ദനം

2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല