ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോക് ഭവൻ ഭക്ഷണ വിവാദത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. പി പി ദിവ്യക്കെതിരായ വിജിലൻസ് കേസിൽ ഫയൽ മുഴുവൻ പരിശോധിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അനുമതി കൊടുക്കേണ്ടതായിരുന്നു. അന്വേഷണം ആവശ്യമായ കേസാണ്. അതുകൊണ്ടാണ് 17 A പ്രകാരമുള്ള അനുമതി കൊടുത്തത്.

അന്വേഷണം നടത്തി വസ്തുതകൾ കണ്ടെത്തട്ടെ. തീരുമാനത്തിൽ തെറ്റില്ല എന്നാണ് ഉത്തമ ബോധ്യം.വിജിലൻസ് അന്വേഷണം രഹസ്യ സ്വഭാവത്തിലുള്ള അന്വേഷണം. ചില വിവരങ്ങൾ രഹസ്യ സ്വഭാവത്തിലുള്ളതാണ്. പണ്ട് ഈ സെക്ഷൻ RTI പരിധിയിൽ ഇല്ലായിരുന്നു. കഴിഞ്ഞ ഗവൺമെൻറ് ആണ് അനുമതി നൽകിയത്. അന്വേഷണത്തിനും പ്രവർത്തനത്തിനും രഹസ്യാത്മകത വേണം.

അനധികൃത സ്പാകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ലൈംഗിക ചൂഷണത്തിനുള്ള വേദിയായി ഇത് മാറ്റുന്നു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാ അടച്ചുപൂട്ടണം. ജനങ്ങൾ ഇതിൽ വഞ്ചിതരാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു
  • October 23, 2026

കണ്ണൂർ: സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ കെ പി സഹദേവൻ അന്തരിച്ചു.84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം. സി ഐ ടി യു സംസ്ഥാന സെക്രട്ടറിയാണ്‌.…

Continue reading
അന്വേഷണം നടക്കട്ടെ; ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും; വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി പി ദിവ്യ
  • October 23, 2026

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ. ഒന്നും ഒളിക്കാനുമില്ല, ആരെയും ഭയക്കാനുമില്ലെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരണം. അനധികൃത സ്വത്തുണ്ടെങ്കില്‍ കണ്ടെത്തട്ടെ. ഒരിഞ്ച് ഭൂമി കണ്ടെത്തിയാല്‍ ഷമ്മാസിന്റെ പേരില്‍ എഴുതി…

Continue reading

You Missed

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

അന്വേഷണം നടക്കട്ടെ; ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും; വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി പി ദിവ്യ

അന്വേഷണം നടക്കട്ടെ; ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും; വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി പി ദിവ്യ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്