സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ


കൊച്ചി: സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ. മൂവാറ്റുപുഴയിൽ ആൾവാസമില്ലാത്ത കെട്ടിടത്തിൽ ആക്രമണം നടത്തിയതിലും മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂം ആക്രമണത്തിലും എബിനെ പ്രതി ചേർത്തു. കെട്ടിടം തകർക്കണമെന്ന ഉദ്ദേശത്തോടെ തീ വച്ചതിന് ബിഎൻഎസ് 326 G വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ വിവരങ്ങൾക്കായി ടെലഗ്രാമിന്റെ മറുപടി കാത്തിരിക്കുകയാണ് പൊലീസ്. മറുപടി ലഭിച്ച ശേഷം എബിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.

ജനുവരിയിലും, മാർച്ചിലുമായിരുന്നു ആക്രമണം നടത്തിയത്. ഇതോടെ മൂന്ന് കേസുകളാണ് എബിൻ പോളിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടെല​ഗ്രാമിൽ നിന്ന് വിവരങ്ങൾ ലഭിച്ചതിന് ശേഷം യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കും. എബിൻ മൂവാറ്റുപുഴയിൽ ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമെന്ന നിഗമനത്തിലാണ് പൊലീസ്. മാർച്ച് 18 നാണ് മുവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂമിന് എബിൻ പോൾ തീയിട്ടത്. എബിൻ ഇക്കാര്യം പോലീസിനോട് സ്ഥിരീകരിച്ചു. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങളും പകർത്തി സൂക്ഷിച്ച് ബോസ് എന്ന് വിളിക്കുന്ന ആൾക്ക് അയച്ചു നൽകിയിട്ടുണ്ട്.

പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശോധന നടക്കുക്കയാണ്. ബോസുമായുള്ള ടെലഗ്രാം ചാറ്റുകൾ അടക്കമാണ് നേരത്തെ പോലീസിന് ലഭിച്ചിരുന്നത്. തീവ്രവാദബന്ധമെന്ന സംശയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിശോധനയും പുരോഗമിക്കുകയാണ്.

Related Posts

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം
  • October 22, 2026

വയനാട്: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അപകടത്തിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപികയുടെ കുടുംബം. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം…

Continue reading
SMA മരുന്ന് വിവാദം: മന്ത്രി കെ മുരളീധരനുമായി നാറ്റ്കോ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്
  • October 22, 2026

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുഞ്ഞുങ്ങൾക്ക് പുതിയ മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ആരോഗ്യമന്ത്രി കെ മുരളീധരനും മരുന്നുകമ്പനിയായ നാറ്റ്കോ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്ത്. പുതിയ മരുന്നിനുള്ള ഫയൽ നീക്കത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സിഎസ്ആർ സഹായവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് ആരോഗ്യവകുപ്പിന്റെ…

Continue reading

You Missed

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്

സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

SMA മരുന്ന് വിവാദം: മന്ത്രി കെ മുരളീധരനുമായി നാറ്റ്കോ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

SMA മരുന്ന് വിവാദം: മന്ത്രി കെ മുരളീധരനുമായി നാറ്റ്കോ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്

CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്