എസ്എംഎ ബാധിതര്‍ക്ക് ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയ മരുന്ന് നല്‍കിയ സംഭവം:


തിരുവനന്തപുരം: എസ്എംഎ രോഗബാധിതര്‍ക്ക് ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയ മരുന്ന് വിതരണം ചെയ്തതില്‍ ഡോക്ടേഴ്‌സിന് വീഴ്ചയെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് മരുന്നുകള്‍ തിരിച്ചുവിളിച്ചത്. രോഗികളായ കുട്ടികളുടെ മാതാപിതാക്കളെ ബോധവത്കരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇന്ത്യന്‍ നിര്‍മിത മരുന്നിന് പാര്‍ശ്വഫലങ്ങളും മറ്റുമില്ലെന്ന് അവരെ ബോധ്യപ്പെടുത്തും. (Health Department finds lapse on the part of doctors in sma row)

ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയത് വിവാദമായ പശ്ചാത്തലത്തിലാണ് മരുന്നുകള്‍ തിരിച്ചുവിളിക്കാനുള്ള തീരുമാനം. സ്‌പൈനല്‍ മസ്‌ക്കുലാര്‍ അട്രോഫി ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് വിദേശനിര്‍മ്മിത മരുന്ന് ആയിരുന്നു നല്‍കിയിരുന്നത്. ഇതിന് 5 ലക്ഷത്തോളം രൂപ വില വരും. ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദഗ്ധസമിതിയെ രൂപീകരിക്കുകയും അതുമായി ബന്ധപ്പെട്ട പഠനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് വാങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിരുന്നില്ല. ഇതിനിടെ വിദേശനിര്‍മ്മിത മരുന്നിന് പകരം ഇന്ത്യയില്‍ നിന്നുള്ള മരുന്ന് രോഗബാധിതര്‍ക്ക് നല്‍കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

യുഡിഎഫ് അധികാരത്തിലെത്തി രണ്ടുമാസം കഴിഞ്ഞ് ജൂലൈ അഞ്ചാം തീയതി ഇന്ത്യന്‍ നിര്‍മ്മിത മരുന്നു വാങ്ങാനുള്ള കരാറില്‍ എത്തി. ഒക്ടോബര്‍ ആദ്യവാരത്തോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിവരം പുറത്തുവന്നതോടെ പരാതികള്‍ പരിശോധിക്കുന്നതില്‍ സര്‍ക്കാറിന് മടിയില്ലെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ഈ മാസം മുതല്‍ ആണ് ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകള്‍ എസ് എം എ ബാധിതരായ കുട്ടികള്‍ക്ക് നല്‍കിത്തുടങ്ങിയത്. അത് തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Related Posts

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം
  • October 22, 2026

വയനാട്: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അപകടത്തിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപികയുടെ കുടുംബം. അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം…

Continue reading
സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ
  • October 22, 2026

കൊച്ചി: സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ. മൂവാറ്റുപുഴയിൽ ആൾവാസമില്ലാത്ത കെട്ടിടത്തിൽ ആക്രമണം നടത്തിയതിലും മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂം ആക്രമണത്തിലും എബിനെ പ്രതി ചേർത്തു. കെട്ടിടം തകർക്കണമെന്ന ഉദ്ദേശത്തോടെ തീ വച്ചതിന് ബിഎൻഎസ് 326…

Continue reading

You Missed

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്

സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

സൗദിയുടെ എണ്ണകേന്ദ്രത്തിനും വിമാനത്താവളത്തിനും നേരെ ഹൂതി ആക്രമണം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

SMA മരുന്ന് വിവാദം: മന്ത്രി കെ മുരളീധരനുമായി നാറ്റ്കോ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

SMA മരുന്ന് വിവാദം: മന്ത്രി കെ മുരളീധരനുമായി നാറ്റ്കോ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്

CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്

CJP നേതാക്കൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ്