ആലപ്പുഴ: മാക്കേക്കടവ് – നേരേകടവ് പാലം ഉദ്ഘാടനത്തിൻ്റ പേരിൽ വിവാദം പുകയുന്നു. ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ ജി.സുധാകരന് അതൃപ്തി തുറന്നു പറഞ്ഞു. സംഘാടകർക്ക് താല്പര്യമുള്ളവരെ മാത്രം വിളിച്ച് ഉദ്ഘാടനം നടത്തി എന്നും വിമർശം.
ഇന്നലെ ഉദ്ഘാടന വേദിയിൽ ഉണ്ടായ പൊട്ടിത്തെറികൾക്ക് പിന്നാലെ പാലം ഉദ്ഘാടനം കൂടുതൽ വിവാദത്തിലേക്ക് നീങ്ങുകയാണ്. ജി സുധാകരൻ തന്നെ രംഗത്ത് വന്നത് യുഡിഎഫിനെ ഞെട്ടിച്ചു.
താൻ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോഴാണ് പാലത്തിന് പണം അനുവദിച്ചതും തറക്കല്ലിട്ടതും താല്പര്യമുള്ളവരെ മാത്രം വിളിച്ച് ഉദ്ഘാടനം നടത്തിയത് ശരിയായില്ല എന്നും സുധാകര വിമർശനം. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത പാലം നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരേ ഒരാൾ എ.എം.ആരിഫ്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട യഥാർത്ഥ കാര്യങ്ങൾ ആരിഫിന് വിശദീകരിക്കാനായില്ല. ഉദ്ഘാടനത്തിന് ഒരു ക്ഷണക്കത്ത് പോലും തരാതിരുന്നതിൽ പരാതിയില്ലെന്നും ജി.സുധാകരൻ വിമർശിച്ചു. ഇതിനിടെ സി. കെ ആശ വീണ്ടും രൂക്ഷ വിമർശം ഉന്നയിച്ചു . വീട്ടിൽ വന്ന് ക്ഷണിച്ചു വരുത്തിയിട്ട് അപമാനിച്ചു എന്നാണ് ആശയുടെ വിമർശനം. അവഗണിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഇന്നലെ വൈക്കത്ത് പ്രതിഷേധം നടത്തും സംഘടിപ്പിച്ചു. സി കെ ആശയം ആരിഫും പ്രതിസന്ധി നടത്തത്തിൽ പങ്കെടുത്തു.






