‘കണ്ണൂരിലെ ഏറ്റെടുക്കൽ അടിയന്തിരമായി നടപ്പാക്കണം’; പിണറായി വിജയൻ അഭിപ്രായം രേഖപെടുത്തിയ കിഫ്‌ബി ബോർഡ് രേഖ പുറത്ത്

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിൽ അധിക വിലയ്ക്ക് ഭൂമി വാങ്ങാൻ മുൻകൈ എടുത്തത് മുൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ. വിവാദമായ കണ്ണൂർ കിഫ്ബി ഭൂമി ഏറ്റെടുക്കലിന് അടിയന്തിര നടപടിയ്ക്ക് നിർദേശം നൽകി എന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. പദ്ധതിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞ് പിണറായി വിജയൻ അഭിപ്രായം രേഖപെടുത്തിയ കിഫ്‌ബി ബോർഡ് രേഖയാണ് പുറത്തുവന്നത്. വ്യവസായ വികസനത്തിന് അത്യാവശ്യമെന്ന് അഭിപ്രായം രേഖപ്പെടുത്തിയ കിഫ്‌ബി CEO യുമായുള്ള യോഗത്തിന്റെ വിവരങ്ങളാണിത്. കിഫ്‌ബി ഡയറക്ടർ ബോർഡിൻറെ 33-ാം ബോർഡ് യോഗത്തിന്റെ മിനിട്സ് അജണ്ടയാണിത്. 2018 ഒക്ടോബർ 25നാണ് കിഫ്‌ബി സിഇഒ ആയ കെ എം എബ്രഹാം അടക്കം പങ്കെടുത്ത യോഗത്തിലാണ് കണ്ണൂരിലെ ഭൂമി ഏറ്റെടുക്കൽ അടക്കം ചർച്ചയായത്.

പദ്ധതി എത്രയും വേഗം പൂർത്തിയാക്കണം അതിനായുള്ള ഭൂമി അതിവേഗം ഏറ്റെടുക്കണം. എയർപോർട്ട് പരിസര വികസനം അടക്കമുള്ള കാര്യങ്ങൾ, വലിയ ഹോട്ടലുകൾ മറ്റ് സൗകര്യങ്ങൾ അടക്കമുള്ളവ അതിവേഗം പൂർത്തിയാക്കാൻ ഭൂമി ഏറ്റെടുക്കൽ ഒരുതരത്തിലും തടസ്സമാകരുത് എന്നും പിണറായി വിജയൻ യോഗത്തിൽ പറഞ്ഞതായി രേഖയിൽ സൂചിപ്പിക്കുന്നു.

ഭൂമി ഘട്ടം ഘട്ടമായി ഏറ്റെടുക്കണം,1000 ഏക്കർ ഭൂമിയാണ് പാലക്കാട്, കണ്ണൂർ ജില്ലകളിലായി കിഫ്‌ബി ഏറ്റെടുത്തിട്ടുള്ളത്. കണ്ണൂരിൽ ഏക്കറിന് 2.5 കോടിയും പാലക്കാട് ഏക്കറിന് 1 കോടിയും നിശ്ചയിച്ചത് കിൻഫ്രയാണ്. അഞ്ചിരട്ടി തുക നൽകിയുള്ള ഏറ്റെടുക്കൽ ദുരൂഹത എന്നായിരുന്നു വിദഗ്ധ സമിതി വിലയിരുത്തൽ. എന്നാൽ വ്യവസായ വികസനത്തിന് അത്യാവശ്യമെന്ന് പറഞ്ഞു ഏറ്റെടുത്ത കണ്ണൂരിലെ ഭൂമിയിൽ ഒന്നും നടന്നില്ല.

Related Posts

മാക്കേക്കടവ് – നേരേകടവ് പാലം ഉദ്ഘാടനം; എല്ലാം ജനങ്ങൾക്കറിയാം,വേദിയിൽ ഉണ്ടായിരുന്നതിൽ പാലവുമായി ബന്ധം ആരിഫിന് മാത്രം
  • October 19, 2026

ആലപ്പുഴ: മാക്കേക്കടവ് – നേരേകടവ് പാലം ഉദ്ഘാടനത്തിൻ്റ പേരിൽ വിവാദം പുകയുന്നു. ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ ജി.സുധാകരന് അതൃപ്തി തുറന്നു പറഞ്ഞു. സംഘാടകർക്ക് താല്പര്യമുള്ളവരെ മാത്രം വിളിച്ച് ഉദ്ഘാടനം നടത്തി എന്നും വിമർശം. ഇന്നലെ ഉദ്ഘാടന വേദിയിൽ ഉണ്ടായ പൊട്ടിത്തെറികൾക്ക് പിന്നാലെ പാലം…

Continue reading
‘മുഖ്യമന്ത്രിക്കെതിരെ ഒരാള്‍ നിരന്തരം ആരോപണം ഉന്നയിക്കുകയാണെങ്കില്‍, പിന്നിൽ ആരോ ഉണ്ട്’; അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ
  • October 19, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നിലപാടിനെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ ആരോഗ്യമന്ത്രി കെ മുരളീധരൻ രംഗത്തെത്തി. ഒരാൾ നിരന്തരം മുഖ്യമന്ത്രിയെ വിമർശിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അതിന് പിന്നിൽ ആരോ ഉണ്ടെന്നാണ് കെ മുരളീധരൻ തുറന്നടിച്ചു. അതാര്…

Continue reading

You Missed

വാടക ചോദിച്ചതിന് അഭിഭാഷകനെ വെടിവെച്ചുകൊന്നു; പ്രതികൾ ഓൺലൈൻ ഡെലിവറി ജീവനക്കാർ

വാടക ചോദിച്ചതിന് അഭിഭാഷകനെ വെടിവെച്ചുകൊന്നു; പ്രതികൾ ഓൺലൈൻ ഡെലിവറി ജീവനക്കാർ

മാക്കേക്കടവ് – നേരേകടവ് പാലം ഉദ്ഘാടനം; എല്ലാം ജനങ്ങൾക്കറിയാം,വേദിയിൽ ഉണ്ടായിരുന്നതിൽ പാലവുമായി ബന്ധം ആരിഫിന് മാത്രം

മാക്കേക്കടവ് – നേരേകടവ് പാലം ഉദ്ഘാടനം; എല്ലാം ജനങ്ങൾക്കറിയാം,വേദിയിൽ ഉണ്ടായിരുന്നതിൽ പാലവുമായി ബന്ധം ആരിഫിന് മാത്രം

‘മുഖ്യമന്ത്രിക്കെതിരെ ഒരാള്‍ നിരന്തരം ആരോപണം ഉന്നയിക്കുകയാണെങ്കില്‍, പിന്നിൽ ആരോ ഉണ്ട്’; അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ

‘മുഖ്യമന്ത്രിക്കെതിരെ ഒരാള്‍ നിരന്തരം ആരോപണം ഉന്നയിക്കുകയാണെങ്കില്‍, പിന്നിൽ ആരോ ഉണ്ട്’; അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ

സർക്കാറിന്റെ വയോമധുരം പദ്ധതി; ഗ്ലൂക്കോമീറ്റർ ടെസ്റ്റ് സ്ട്രിപ്പ് കിട്ടാനില്ല, സാമൂഹ്യനീതി വകുപ്പിനെതിരെ പരാതി

സർക്കാറിന്റെ വയോമധുരം പദ്ധതി; ഗ്ലൂക്കോമീറ്റർ ടെസ്റ്റ് സ്ട്രിപ്പ് കിട്ടാനില്ല, സാമൂഹ്യനീതി വകുപ്പിനെതിരെ പരാതി

യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30 ന് മുൻപ് പ്രഖ്യാപിക്കും

യുഡിഎഫ് സർക്കാരിന്റെ മദ്യനയം നവംബർ 30 ന് മുൻപ് പ്രഖ്യാപിക്കും

പൊലീസിന്റെ ബോണ്ട് നോട്ടീസ്; നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിക്കും

പൊലീസിന്റെ ബോണ്ട് നോട്ടീസ്; നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിക്കും