പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

കൊല്ലം: കേന്ദ്ര ഏജൻസികൾക്കും ബി ജെ പിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എം വി ഗോവിന്ദൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബി ജെ പിയും ചേർന്ന് നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനം ഇല്ലാത്ത കള്ളക്കേസ്. ഇ ഡി യുടെ നോട്ടീസ് പതിപ്പിക്കൽ രാഷ്ട്രീയ നാടകമെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

ബി ജെ പിയുടെ താളത്തിന് തുള്ളുന്ന കേന്ദ്ര ഏജൻസിയായ ഇ ഡി, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നോട്ടീസ് പതിപ്പിച്ചത് ഈ നാടകത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ ഡിയെയും ബിജെപിയെയും കേരളത്തിലേക്ക് കടന്നുകയറാൻ സഹായിക്കുന്നത് യുഡിഎഫാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

ഡൽഹിയിലെ സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കം. യുഡിഎഫ് നിലപാടാണ് ബിജെപിക്കും ഇ ഡിക്കും നരനായാട്ട് നടത്താൻ സൗകര്യം ചെയ്തു കൊടുക്കുന്നത്. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മുഴുവൻ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഒരുതരത്തിലുള്ള മാന്യതയും ഉണ്ടാകരുത് എന്ന തരത്തിലുള്ള ക്രിമിനൽ നിലപാടാണ് ഇ ഡിയുടേത്.വീട്ടിൽ ആളില്ലാത്ത സമയത്ത് വന്ന് നോട്ടീസ് ഒട്ടിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഐഎം വിപുലീകൃത കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചകൾ പൂർത്തിയായി. പാർട്ടിയുടെ ജില്ലാ കമ്മിറ്റിയിലേക്ക് മുൻപ് ഒഴിവാക്കപ്പെട്ട കരുനാഗപ്പള്ളിയിലെ നാല് മുതിർന്ന നേതാക്കളെ തിരിച്ചെടുത്തതായി ജില്ലാ സെക്രട്ടറി എസ് സുദേവൻ അറിയിച്ചു. പി ആർ വസന്തൻ, സി രാധാമണി, ടി കെ ബാലചന്ദ്രൻ, അഡ്വ. ബി ഗോപൻ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്.

ഇതിനുപുറമെ വർ​ഗ ബഹുജന സംഘടനകളിൽ നിന്നുള്ളവർ ഉൾപ്പെടെ 10 പേരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളാക്കാനും തീരുമാനിച്ചിട്ടുണ്ട്. കെ ജി ബിജു, ടി ആർ ശങ്കരപിള്ള, ഡി വിശ്വസേനൻ, ജെ രാമാനുജൻ, പി സജീ, ടി എസ് പത്മകുമാർ, ആർ രവീന്ദ്രൻ, ടി ആർ ശ്രീനാഥ്, രഞ്ചു സുരേഷ്, എച്ച് ബെയിസിലാൽ എന്നിവരാണ് പുതിയ ക്ഷണിതാക്കൾ.

Related Posts

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല
  • October 17, 2026

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകട കേസില്‍ പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് പേര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കോടതിയില്‍ മരിച്ചവരെ കുറ്റപ്പെടുത്തിയായിരുന്നു…

Continue reading
രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ
  • October 17, 2026

തിരുവനന്തപുരം: രമ്യ ഹരിദാസിന്റെ ഡ്രൈവർ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ. നിയമന വിവാദങ്ങൾ ഇന്നലെ ആണ് അറിഞ്ഞത്. പരിശോധിച്ചു വേണ്ട നടപടി എടുക്കും. രമ്യാ ഹരിദാസിനെ വേട്ടയാടുന്നു. ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്. ഞാനുമായി ബന്ധപ്പെട്ട…

Continue reading

You Missed

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി