രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: രമ്യ ഹരിദാസിന്റെ ഡ്രൈവർ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ. നിയമന വിവാദങ്ങൾ ഇന്നലെ ആണ് അറിഞ്ഞത്. പരിശോധിച്ചു വേണ്ട നടപടി എടുക്കും. രമ്യാ ഹരിദാസിനെ വേട്ടയാടുന്നു. ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്. ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കും. ശേഷം നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസി ബസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി പ്രതികരിച്ചില്ല.

ന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെട്ടവർ രമ്യ ഹരിദാസ് എംഎൽഎയ്ക്കുവേണ്ടി ജോലി ചെയ്യുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ സുരേഷ് കുമാർ എംഎൽഎയുടെ ഡ്രൈവറായി പ്രവർത്തിക്കുന്നത്. നിയമസഭയിലേക്കും തിരിച്ചും എംഎൽഎയെ കൊണ്ടുപോയത് സുരേഷ് കുമാറാണ്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാരനായ അശ്വന്ത് എംഎൽഎയുടെ ഓഫീസിൽ ജോലി ചെയ്യുന്നതായും റിപ്പോർട്ടിലുണ്ട്.

രമ്യ ഹരിദാസിന്റെ പ്രവർത്തനരീതിയിൽ അതൃപ്തിയുണ്ടെന്നും മണ്ഡലം തലത്തിൽ ജനവികാരം ഉയരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി എംഎൽഎയുടെ പ്രവർത്തനങ്ങളിൽ പാർട്ടി നിയന്ത്രണം വേണമെന്നാണ് ചില മണ്ഡലം കമ്മിറ്റികളുടെ നിർദേശമെന്നാണ് റിപ്പോർട്ട്. ജില്ലാ, പ്രാദേശിക നേതാക്കളെ എംഎൽഎ അവഗണിക്കുന്നുവെന്ന് ആരോപിച്ച് കെപിസിസിക്കും പരാതി നൽകിയിട്ടുണ്ട്. ചിറയിൻകീഴ് കോൺഗ്രസിലെ ഭിന്നതയും രൂക്ഷമായതായാണ് റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ വിമൽ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. എന്നാൽ, എംഎൽഎയുമായുള്ള അഭിപ്രായവ്യത്യാസവും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യവുമാണ് രാജിക്ക് പിന്നിലെന്നും സൂചനയുണ്ട്.

Related Posts

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ
  • October 17, 2026

കൊല്ലം: കേന്ദ്ര ഏജൻസികൾക്കും ബി ജെ പിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എം വി ഗോവിന്ദൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബി ജെ പിയും ചേർന്ന് നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനം ഇല്ലാത്ത കള്ളക്കേസ്. ഇ ഡി യുടെ നോട്ടീസ്…

Continue reading
നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല
  • October 17, 2026

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകട കേസില്‍ പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് പേര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കോടതിയില്‍ മരിച്ചവരെ കുറ്റപ്പെടുത്തിയായിരുന്നു…

Continue reading

You Missed

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി