പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

തൃശൂർ: ബിജെപി നേതൃത്വത്തിന്റെ അവഗണനയിൽ അതൃപ്തിയുമായി പത്മജാ വേണുഗോപാൽ. തിരഞ്ഞെടുപ്പിൽ തോറ്റാലും ഭരണഘടനാ പദവികളിലേക്ക് പരിഗണിക്കുമെന്ന് ഉറപ്പ് പാലിക്കാത്തതിലാണ് പത്മജയ്ക്ക് അതൃപ്തി.ഇന്ന് വിദേശത്തേക്ക് പോകുന്ന പത്മജ രണ്ടാഴ്ചയ്ക്കുശേഷം മടങ്ങിവന്ന് കടുത്ത തീരുമാനത്തിലേക്ക് കടക്കും എന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി താൻ മത്സരത്തിന് ഇല്ലായെന്ന് പത്മജ വേണുഗോപാൽ നേതൃത്വത്തെ അറിയിച്ചിരുന്നു. അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് തൃശൂരിൽ സ്ഥാനാർഥിയായി എത്തിയത്. അന്ന് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തിരഞ്ഞെടുപ്പിൽ തോറ്റാലും ഭരണഘടന പദവികൾ അടക്കം അവർക്ക് ഉറപ്പുനൽകിയതാണ്. എന്നാൽ തിരഞ്ഞെടുപ്പിനുശേഷം നേതൃത്വം ഒരു പരിഗണനയും നൽകുന്നില്ല എന്നാണ് പത്മജയുടെ പരാതി.

കുറച്ചു മാസങ്ങളായി പാർട്ടിയുടെ പരിപാടികളിൽ ഒന്നും തന്നെ പത്മജ എത്താറില്ല. സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരവുമായി പലപ്പോഴായി ആശയവിനിമയം നടത്തുന്നുണ്ട് എങ്കിലും കാര്യമായി ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ഗവർണർ അല്ലെങ്കിൽ ദേശീയ വനിതാ കമ്മീഷൻ അംഗം ഇതിൽ ഏതെങ്കിലും ഒരു പദവി ലഭിക്കുമെന്നായിരുന്നു പത്മജയുടെയും അവരോട് അടുപ്പമുള്ളവരുടെയും പ്രതീക്ഷ. കേരളത്തിൽ നിന്ന് തന്നെ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ചു. ഇവിടെയും തഴയപ്പെട്ടതോടുകൂടിയാണ് കടുത്ത തീരുമാനത്തിലേക്ക് കടക്കാൻ അവർ ആലോചിക്കുന്നത് എന്നാണ് സൂചന. ഇന്ന് ദുബായിലുള്ള മകളുടെ അടുത്തേക്ക് പോകുന്ന പത്മജ രണ്ടാഴ്ചയ്ക്കുശേഷം തിരികെ എത്തും. അതേസമയം, പത്മജയെ തിരികെ കോൺഗ്രസിൽ എത്തിക്കാൻ കെ മുരളീധരനുമായി അടുപ്പമുള്ളവർ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Related Posts

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ
  • October 17, 2026

കൊല്ലം: കേന്ദ്ര ഏജൻസികൾക്കും ബി ജെ പിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എം വി ഗോവിന്ദൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബി ജെ പിയും ചേർന്ന് നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനം ഇല്ലാത്ത കള്ളക്കേസ്. ഇ ഡി യുടെ നോട്ടീസ്…

Continue reading
നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല
  • October 17, 2026

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകട കേസില്‍ പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് പേര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കോടതിയില്‍ മരിച്ചവരെ കുറ്റപ്പെടുത്തിയായിരുന്നു…

Continue reading

You Missed

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി