മെസ്സിയുടെ പേരിലെ തട്ടിപ്പ്: നികുതി വെട്ടിപ്പ് 25.78 കോടിയുടേത്; GST പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്‌ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്‌ വിവരങ്ങൾ പുറത്ത്. 25 കോടി 78 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടന്നെന്നാണ് റിപ്പോർട്ട്. സ്പോൺസറിൽ നിന്ന് നികുതി ഈടാക്കാതിരുന്നതിൽ ഗുരുതര വീഴ്ചയെന്നും നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഉന്നതങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജിഎസ്ടി ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണർ വരെ ഇടപെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

വീഴ്ച ഉണ്ടായിട്ടും ജിഎസ്ടി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ സംശയകരമായ മൗനം പാലിച്ചു. നികുതി ഉടൻ ഈടാക്കണമെന്നും എസ്ഐടി വ്യക്തമാക്കി. ‌ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം മറ്റൊരു യൂണിറ്റിലേക്ക് അടിയന്തരമായി മാറ്റണമെന്നും ആവശ്യം. ബാഹ്യ സമ്മർദങ്ങൾ ഉണ്ടായോ എന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ട്. റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിൽ വന്ന പണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ശുപാർശ.

രണ്ട് ധനകാര്യ സ്ഥാപനങ്ങൾ പണം നൽകിയതിൽ സംശയമുണ്ടെന്ന് ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ജിഎസ്ടി കാണിച്ചതിൽ പൊരുത്തക്കേടുകളെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. അതിനിടെ തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘം വിപുലീകരിച്ചു. എസ്ഐടിയിൽ പതിനഞ്ച് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടുകൾ സംഘത്തിന് കൈമാറി. കൂടുതൽ റിപ്പോർട്ടുകളും രേഖകളും ഉടൻ കൈമാറും.

Related Posts

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം.
  • October 24, 2026

ആലപ്പുഴ :DYFI ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ വീണ്ടും കേസ്. മന്ത്രി എം ലിജുവിന്റെ പരാതിയിലാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതിയെ സഹായിച്ചു എന്ന് ആരോപണത്തിലായിരുന്നു പരാതി. ജെയിംസ് സാമുവലിനെതിരെ മൂന്നാമത്തെ കേസാണിത്. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ…

Continue reading
ഇ പി ജയരാജനെതിരായ ആരോപണം; ശബരിമലയിലാണ് ഉള്ളത്, ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ശ്യാംജിത്ത്
  • October 24, 2026

കണ്ണൂർ: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെതിരായ ആരോപണത്തിൽ വിശദീകരണവുമായി അനന്തരവൻ ശ്യാംജിത്ത്. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് വിശദികരണം. ഫേസ്ബുക്ക് പോസ്റ്റുമായി തനിക്ക് ബന്ധമില്ലെന്നും ശ്യാംജിത്ത് ഫേസ്ബുക്കിൽ കുറിച്ചു. താൻ ശബരിമലയിലാണ് ഉള്ളത് വിഷയവുമായി…

Continue reading

You Missed

പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ലയണല്‍ മെസി

പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ലയണല്‍ മെസി

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം.

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം.

ഇ പി ജയരാജനെതിരായ ആരോപണം; ശബരിമലയിലാണ് ഉള്ളത്, ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ശ്യാംജിത്ത്

ഇ പി ജയരാജനെതിരായ ആരോപണം; ശബരിമലയിലാണ് ഉള്ളത്, ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ശ്യാംജിത്ത്

‘വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല, ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതം’; ഇപി ജയരാജൻ

‘വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല, ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതം’; ഇപി ജയരാജൻ

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ