സിപിഐയെ അനുയിപ്പിക്കാന്‍ സിപിഐഎം; പ്രതിപക്ഷ ഉപനേതൃ പദവി ഒഴിച്ചിടും

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിട്ട് സിപിഐയുമായുളള തര്‍ക്കം തീര്‍ക്കാന്‍ ആലോചിച്ച് സിപിഐഎം. ഉപനേതൃസ്ഥാനം പാര്‍ട്ടി ഏറ്റെടുക്കാതിരുന്നാല്‍ സിപിഐ അയയുമെന്ന പ്രതീക്ഷയിലാണ് ഒത്തുതീര്‍പ്പ്. നിര്‍ദ്ദേശം വെയ്ക്കാന്‍ ആലോചിക്കുന്നത്. നേതൃയോഗത്തിന് ശേഷം ഭിന്നത പരിഹരിക്കാന്‍ സിപിഐയുമായി വീണ്ടും ചര്‍ച്ച നടത്താനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.

പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ കടുംപിടുത്തം ഇല്ലാതാക്കാനുളള ഒറ്റമൂലി എന്ന നിലയിലാണ് പദവി ഒഴിച്ചിടാന്‍ സിപിഐഎം ആലോചിക്കുന്നത്. പ്രതിപക്ഷ ഉപനേതൃപദവി സിപിഐഎം ഏറ്റെടുക്കാതെ ഒഴിച്ചിടുന്നതാണ് പരിഗണിക്കുന്നത്. അങ്ങനെ
ചെയ്താല്‍ സിപിഐ അയയുമെന്ന പ്രതീക്ഷയിലാണ് നീക്കം.

സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സിപിഐയുമായി നിലനില്‍ക്കുന്ന തര്‍ക്കം ചര്‍ച്ച ചെയ്യുന്നുണ്ട്. ചര്‍ച്ചയില്‍ പുതിയ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശവും ഉയരും. നേതൃയോഗങ്ങള്‍ക്ക് ശേഷം സിപിഐ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കാനാണ് ധാരണ. കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കും. അതിനോട് സിപിഐ യോജിക്കുമോയെന്നാണ് ഇനി അറിയാനുളളത്.

എല്‍ഡിഎഫ് നേതൃത്വം സിപിഐഎമ്മിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതില്‍ വിയോജിപ്പുളളതുകൊണ്ടാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ തീരുമാനിച്ചത്. മുന്നണിയ്ക്ക് കൂട്ടായ നേതൃത്വം വേണമെന്നാണ് സിപിഐ നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിട്ടാലും അതുതന്നെയാകും ഫലം. ഈ സാഹചര്യത്തില്‍ സിപിഐ വഴങ്ങുമോ എന്നതാണ് ചോദ്യം.

Related Posts

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ
  • October 17, 2026

കൊല്ലം: കേന്ദ്ര ഏജൻസികൾക്കും ബി ജെ പിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എം വി ഗോവിന്ദൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബി ജെ പിയും ചേർന്ന് നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനം ഇല്ലാത്ത കള്ളക്കേസ്. ഇ ഡി യുടെ നോട്ടീസ്…

Continue reading
നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല
  • October 17, 2026

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകട കേസില്‍ പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് പേര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കോടതിയില്‍ മരിച്ചവരെ കുറ്റപ്പെടുത്തിയായിരുന്നു…

Continue reading

You Missed

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി