ആപ്പിളില്‍ യുഗാന്ത്യം; സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക്

കാലിഫോര്‍ണിയ: ‘ആപ്പിളിന്റെ’ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ടിം കുക്ക് സ്ഥാനമൊഴിഞ്ഞു. 2011-ല്‍ കമ്പനിയുടെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ കുക്ക്, നീണ്ട 15 വര്‍ഷത്തെ വിജയകരമായ സേവനത്തിന് ശേഷമാണ് സ്ഥാനം ഒഴിയുന്നത്. ഇനി മുതല്‍ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന പുതിയ ചുമതലയിലാവും ടിം കുക്ക് തുടരുക. ആപ്പിളിന്റെ അടുത്ത സി.ഇ.ഒ ആയി കമ്പനിയുടെ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായ ജോണ്‍ ടേനസ് ചുമതലയേല്‍ക്കും. (Tim Cook Steps Down from apple ceo post)

‘ആപ്പിള്‍ കമ്മ്യൂണിറ്റിയിലെ എല്ലാവര്‍ക്കും എന്റെ സ്‌നേഹം. സിഇഒ എന്ന നിലയില്‍ ഇതെന്റെ അവസാനത്തെ ദിവസമാണ്. നാളെ ചിലപ്പോള്‍ എന്റെ സ്ഥാനപ്പേര് മാറുമായിരിക്കും. പക്ഷേ ആപ്പിളിനോട് എനിക്കുള്ള സ്‌നേഹത്തിന് അതുകൊണ്ട് യാതൊരു മാറ്റവുമുണ്ടാകില്ല. എപ്പോഴും എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നതിന് നന്ദി. പറഞ്ഞറിയിക്കാനാകാത്ത നന്ദിയാണ് എനിക്കുള്ളത്. പുതിയ അധ്യായം തുറക്കുമ്പോള്‍ ഞാന്‍ വളരെയധികം ആകാംഷയിലാണ്’. തന്റെ വിടവാങ്ങല്‍ പ്രഖ്യാപിച്ചുകൊണ്ട് ടിം കുക്ക് പങ്കുവച്ച കുറിപ്പ് ഇങ്ങനെ.

സ്റ്റീവ് ജോബ്സിന്റെ വിയോഗത്തിന് ശേഷം ആപ്പിളിന്റെ ഭാവി എന്താകും എന്ന് ലോകം ആശങ്കയോടെ നോക്കിക്കണ്ട സമയത്താണ് ടിം കുക്ക് കമ്പനിയുടെ തലപ്പത്തേക്ക് എത്തുന്നത്. 2011-ല്‍ സി.ഇ.ഒ ആകുമ്പോള്‍ ഏകദേശം 350 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന ആപ്പിളിന്റെ വിപണി മൂല്യം കുക്കിന്റെ കാലഘട്ടത്തില്‍ 4.6 ട്രില്യണ്‍ ഡോളറിലധികം ഉയര്‍ന്നു. ലോകത്തിലാദ്യമായി 1 ട്രില്യണ്‍ ഡോളര്‍ മൂല്യം കൈവരിച്ച കമ്പനിയായി ആപ്പിള്‍ മാറിയത് കുക്കിന്റെ നേതൃത്വത്തിലാണ്. 25 വര്‍ഷത്തിലധികമായി ആപ്പിളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ എന്‍ജിനീയറാണ് പുതിയ സി ഇ ഒ ആയ ജോണ്‍ ടേനസ്. 2001-ല്‍ ആപ്പിളില്‍ ചേര്‍ന്ന ജോണ്‍ ടേനസ് ഐപാഡ്, മാക്, എയര്‍പോഡ്സ്, ഐഫോണ്‍ തുടങ്ങിയ ജനപ്രിയ ഉല്‍പ്പന്നങ്ങളുടെ ഹാര്‍ഡ്വെയര്‍ രൂപകല്‍പ്പനയില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

Related Posts

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ
  • October 16, 2026

തുടര്‍ച്ചയായ വിലയിടിവിന് സഡന്‍ ബ്രേക്കിട്ട് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 13,515 രൂപയാണ് നല്‍കേണ്ടതായി വരിക. പവന് 1,08,120 രൂപ എന്ന നിരക്കില്‍ തന്നെയാണ് ഇന്നും വില്‍പ്പന പുരോഗമിക്കുന്നത്. (gold rate unchanged today october 16)…

Continue reading
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം
  • October 5, 2026

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ. ജ​ർമനിയിൽ നടക്കുന്ന 62-ാമത് മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിലാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളുമായും ഇന്ത്യ ബന്ധം ശക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ആ​ഗ്രഹിക്കുന്നതായും എസ് ജയശങ്കർ പ്രതികരിച്ചു. റഷ്യയുമായും…

Continue reading

You Missed

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്