സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

കോഴിക്കോട്: സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. 80 വയസ് ആയിരുന്നു. അരീക്കാട്ടെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്നു. സംസ്‌കാരം മാത്തോട്ടം ഖബര്‍സ്ഥാന്‍ പള്ളിയില്‍ വൈകിട്ട് നടക്കും. ( music director kozhikode Aboobecker passes away)

യേശുദാസ് പാടിയ ‘കരയാനും പറയാനും മനം തുറന്നിരിക്കാനും’, കെ.എസ്. ചിത്ര പാടിയ ‘യത്തീമിന്നത്താണീ’ തുടങ്ങിയ ഗാനങ്ങളാണ് സൂപ്പര്‍ഹിറ്റുകള്‍. മൂവായിരത്തിലധികം ഗാനങ്ങള്‍ സമ്മാനിച്ച കലാകാരനാണ് അവുക്ക എന്ന് വിളിക്കുന്ന അബൂബക്കര്‍. ഒരു കാലത്തെ ഹിറ്റ് മാപ്പിള പാട്ടുകളുടെ ശില്പി ആണ് വിട പറഞ്ഞിരിക്കുന്നത്.

വിഖ്യാത സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്ററുടേയും ബോംബെ രവിയുടേയുമെല്ലാം പ്രിയപ്പെട്ട തബലിസ്റ്റായിരുന്നു അബൂബക്കര്‍. സ്‌ട്രോക്ക് വന്ന് കിടപ്പിലാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പോലും ഒരു പുതിയ പാട്ടിന് അദ്ദേഹം ഈണം നല്‍കിയിരുന്നു. കെ വി സുബൈദയാണ് ഭാര്യ. ഗുലാം അലി, ഫയാസ്, റോഷ്‌നി, ഫെമിന, സജിന എന്നിവര്‍ മക്കളാണ്.

Related Posts

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ
  • October 17, 2026

കൊല്ലം: കേന്ദ്ര ഏജൻസികൾക്കും ബി ജെ പിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എം വി ഗോവിന്ദൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബി ജെ പിയും ചേർന്ന് നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനം ഇല്ലാത്ത കള്ളക്കേസ്. ഇ ഡി യുടെ നോട്ടീസ്…

Continue reading
നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല
  • October 17, 2026

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകട കേസില്‍ പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് പേര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കോടതിയില്‍ മരിച്ചവരെ കുറ്റപ്പെടുത്തിയായിരുന്നു…

Continue reading

You Missed

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി