ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണം; കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണത്തില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിയ്ക്കുവെന്നാണ് കോണ്‍ഗ്രസ് നിലപാട്. ടിവികെ നിലപാട് മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെക്കുമെന്നും ഭീഷണിയുണ്ട്.

അടുത്തിടെ നിയമസഭയില്‍ മന്ത്രി ഡി ശരത്കുമാറാണ് സി ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ടിവികെയിലെ മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ ഇക്കാര്യം വിവിധ വേദികളില്‍ പറഞ്ഞു. തൂത്തുക്കുടിയില്‍ 2029ലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി സി ജോസഫ് വിജയ് എന്നുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

അടുത്തിടെ പുറത്തുവന്ന പ്രധാനമന്ത്രി സ്ഥാനാര്‍ഥിയ്ക്കുള്ള മാധ്യമ സര്‍വെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ഗാന്ധി എന്നിവര്‍ക്ക് പിന്നാലെ മൂന്നാം സ്ഥാനത്ത് സി ജോസഫ് വിജയ് ഇടം പിടിച്ചു. ഒന്‍പത് ശതമാനം പേരാണ് ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിച്ചത്. ഇതോടെയാണ് കോണ്‍ഗ്രസ് അതൃപ്തിയുമായി രംഗത്തെത്തിയത്. സര്‍വെയെ പരിഹസിച്ച് പിസിസി അധ്യക്ഷന്‍ മാണിക്കം ടാഗോര്‍ രംഗത്തെത്തി. ആനയെയും സിംഹത്തെയും തമ്മില്‍ തെറ്റിയ്ക്കാന്‍ കുറുക്കന്‍ വ്യാജ സര്‍വെയുമായി രംഗത്തെത്തിയായിരുന്നു മാണിക്കം ടാഗൂറിന്റെ പരിഹാസം. ഇതിന് പിന്നാലെ രാജി ഭീഷണിയുമായി കോണ്‍ഗ്രസ് മന്ത്രിമാരും രംഗത്തെത്തി. രാഹുല്‍ഗാന്ധിയെ മാത്രമെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിയ്ക്കുവെന്നും അല്ലാത്ത പക്ഷം രാജിവെക്കുമെന്നും മന്ത്രി രാജേഷ് കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രതികരണങ്ങള്‍ക്കെതിരെ ശക്തമായ മറുപടിയുമായി ടിവികെയും രംഗത്തുണ്ട്. അറുപത് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് തമിഴ് നാട്ടില്‍ മന്ത്രിസ്ഥാനം ലഭിച്ചത്, സി ജോസഫ് വിദജയ് കാരണമെന്നാണ് ടിവികെയുടെ വാദം.

Related Posts

CJP സമരങ്ങളിലെ കേസുകൾ കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കണം; നിർണായക നീക്കവുമായി സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം
  • August 31, 2026

ഡൽഹി: സിജെപി സമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. സമരങ്ങളിലെ കേസുകൾ കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കണമെന്ന് കേന്ദ്രം അപേക്ഷ നൽകി.സെപ്റ്റംബർ അഞ്ചിന് സിജെപി ഡൽഹയിൽ പ്രതിഷേധം നടത്താനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കം. മുൻ സമരങ്ങളുമായി…

Continue reading
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ
  • August 31, 2026

തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി റോജി എം ജോൺ. അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരമാണ്. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സ്ത്രീകൾക്ക് കൂടിയുള്ളതാണ്. അത് റദ്ദ് ചെയ്യാനുള്ള ലൈസൻസ് ആർക്കുമില്ല. ഇന്ത്യയെന്ന…

Continue reading

You Missed

CJP സമരങ്ങളിലെ കേസുകൾ കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കണം; നിർണായക നീക്കവുമായി സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം

CJP സമരങ്ങളിലെ കേസുകൾ കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കണം; നിർണായക നീക്കവുമായി സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

മെസിയുടെ പേരിലെ തട്ടിപ്പ്: കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി മുഖ്യമന്ത്രി; സമഗ്ര അന്വേഷണത്തിന് ശിപാര്‍ശ

മെസിയുടെ പേരിലെ തട്ടിപ്പ്: കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി മുഖ്യമന്ത്രി; സമഗ്ര അന്വേഷണത്തിന് ശിപാര്‍ശ

നേപ്പാളില്‍ ആറാം നാളും തിരച്ചില്‍ ഊര്‍ജിതം; 903 മരണങ്ങള്‍ സ്ഥിരീകരിച്ചു; കാണാതായത് 4000ലേറെ ആളുകളെ

നേപ്പാളില്‍ ആറാം നാളും തിരച്ചില്‍ ഊര്‍ജിതം; 903 മരണങ്ങള്‍ സ്ഥിരീകരിച്ചു; കാണാതായത് 4000ലേറെ ആളുകളെ

‘ഖാര്‍ഗ് ദ്വീപ് തകര്‍ക്കപ്പെടുന്നു’; ആക്രമിക്കുന്നതിന്റെ എഐ വിഡിയോ പങ്കുവച്ച് ട്രംപ്

‘ഖാര്‍ഗ് ദ്വീപ് തകര്‍ക്കപ്പെടുന്നു’; ആക്രമിക്കുന്നതിന്റെ എഐ വിഡിയോ പങ്കുവച്ച് ട്രംപ്