കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി; അഴിമതിക്കേസില്‍ ആരോപണം നേരിടുന്ന മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. വാല്‍മീകി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ആരോപണവിധേയനായ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു.അഴിമതി കേസില്‍ നാഗേന്ദ്രയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ ഗവര്‍ണറുടെ അനുമതി തേടുകയും, ഗവര്‍ണര്‍ അനുമതി നല്‍കാന്‍ ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിത രാജി. (Valmiki Scam karnataka minister B Nagendra resigns)

നേരത്തെ സിദ്ധരാമയ്യ സര്‍ക്കാരില്‍ പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായിരുന്ന നാഗേന്ദ്ര, അഴിമതി ആരോപണത്തെ തുടര്‍ന്ന് 2024 ജൂണില്‍ രാജിവെച്ചിരുന്നു. കേസില്‍ അന്വേഷണം നടക്കവേ മന്ത്രിസഭാ പുനഃസംഘടനയിലൂടെ വീണ്ടും മന്ത്രിയാക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഒടുവില്‍ ഗവര്‍ണറുടെ നടപടി ഉറപ്പായതോടെയാണ് വീണ്ടും രാജിയിലേക്ക് നീങ്ങിയത്.

ഈ കേസിന്റെ അന്വേഷണം ഇത് സര്‍ക്കാരിന് മേലുണ്ടാക്കുന്ന ആഘാതം തുടങ്ങിയവ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചതിന് പിന്നാലെയാണ് ഈ രാജിയെന്നാണ് വിവരം. പാര്‍ട്ടിക്കും സര്‍ക്കാരിനും നല്ലതെന്ന് തോന്നിയ തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Posts

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
  • August 28, 2026

കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നാരായണി നദിയില്‍ ഒലിച്ചെത്തിയ മൃതദേഹത്തില്‍ നിന്നാണ് മോഷണം. സ്വര്‍ണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നേപ്പാള്‍ പൊലീസ് നടപടിയെടുത്തത്. മിന്നല്‍ പ്രളയത്തില്‍…

Continue reading
നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; ജാഗ്രതാ നിർദേശം
  • August 27, 2026

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത. ത്രിശൂലി നദിയിലെ അവശിഷ്ടങ്ങൾ ഒഴുക്ക് തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി. മണ്ണിടിച്ചിലിനെ തുടർന്ന് നദിയിൽ താത്കാലിക തടയണകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ​തടയണകൾ പൊട്ടിയാൽ ശക്തമായ രണ്ടാം പ്രളയ തരംഗത്തിന് സാധ്യതയെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ്…

Continue reading

You Missed

ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകര്‍ന്നു; രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നേപ്പാള്‍ പൊലിസ്

ടിബറ്റന്‍ അതിര്‍ത്തിയില്‍ തടയണ തകര്‍ന്നു; രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നേപ്പാള്‍ പൊലിസ്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി; അഴിമതിക്കേസില്‍ ആരോപണം നേരിടുന്ന മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി; അഴിമതിക്കേസില്‍ ആരോപണം നേരിടുന്ന മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു

‘ചരിത്രം തിരുത്തണം, 5 ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണം’: കൊടിക്കുന്നില്‍ സുരേഷ്

‘ചരിത്രം തിരുത്തണം, 5 ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണം’: കൊടിക്കുന്നില്‍ സുരേഷ്

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കയറ്റത്തിനൊടുവില്‍ ഇറക്കം; സ്വര്‍ണവില ഇന്നും കുറഞ്ഞു

കയറ്റത്തിനൊടുവില്‍ ഇറക്കം; സ്വര്‍ണവില ഇന്നും കുറഞ്ഞു

മാവേലിയുടെ കുടവയറിന് പുതിയൊരു ട്വിസ്റ്റ്! കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

മാവേലിയുടെ കുടവയറിന് പുതിയൊരു ട്വിസ്റ്റ്! കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്