മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത സ്‌നേഹം പഠിപ്പിച്ച ഗുരുദേവനെ ഓര്‍ക്കുമ്പോള്‍…; ഇന്ന് ശ്രീനാരായണഗുരു ജയന്തി

ഇന്ന് ശ്രീനാരായണഗുരു ജയന്തി. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായിരുന്നു ശ്രീനാരായണഗുരു. ഗുരുദര്‍ശനങ്ങള്‍ ഇന്നും നമുക്ക് വഴികാട്ടിയാണ്. ( sreenarayana guru jayanthi)

എല്ലാത്തരം സാമൂഹ്യ തിന്മകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ നവോത്ഥാന നായകനായിരുന്നു ശ്രീനാരായണ ഗുരു.”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന പ്രസക്തമായ ആപ്തവാക്യം പകര്‍ന്നുതന്ന മഹാഗുരു. വിഭാഗീയതകളുടെ വേലിക്കെട്ടുകളില്ലാതെ മനുഷ്യര്‍ സമാധാനത്തോടെ കഴിയുന്ന ലോകമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ സ്വപ്നം.

എല്ലാത്തരം അടിച്ചമര്‍ത്തലുകളും ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്. സമൂഹത്തില്‍ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കണമെങ്കില്‍ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് മനസിലാക്കിയ ഗുരു , ‘സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക’ എന്ന് ആഹ്വാനം ചെയ്തു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വിധിയാണെന്ന് കരുതി മാനസികാടിമത്വത്തില്‍ കഴിഞ്ഞിരുന്ന ഒരു വിഭാഗം മനുഷ്യര്‍ക്ക് ഗുരുവിന്റെ ആദര്‍ശങ്ങള്‍ പുത്തനുണര്‍വ് നല്‍കി.

അരുവിപ്പുറം പ്രതിഷ്ഠയും കളവംകോടത്തെ കണ്ണാടി പ്രതിഷ്ഠയും കേരള നവോത്ഥാന ചരിത്രത്തിലെ ഉജ്വല അധ്യായങ്ങളാണ്. സമത്വത്തെയും സാഹോദര്യത്തെയും കുറിച്ചുള്ള ആഴത്തിലുള്ള വായനയായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാടുകള്‍. പുതിയകാലത്ത് ഗുരുദര്‍ശനങ്ങളുടെ പ്രസക്തി വര്‍ധിക്കുകയാണ്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ശക്തികള്‍ വര്‍ഗീയതയും ജാതി വേര്‍തിരിവുകളും രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നു. ഗുരുദേവദര്‍ശനങ്ങളിലൂടെ അവയെ പ്രതിരോധിക്കാനാകണം. മനുഷ്യരാശിയുടെ യാത്രാവഴികളില്‍ ഒരു കെടാവിളക്കാണ് ഗുരുദര്‍ശനങ്ങള്‍ എന്നും.

Related Posts

മാവേലിയുടെ കുടവയറിന് പുതിയൊരു ട്വിസ്റ്റ്! കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • August 28, 2026

കൊച്ചി: ഓണാഘോഷങ്ങളോടൊപ്പം മലയാളികളുടെ മനസിൽ പതിഞ്ഞ മാവേലിയുടെ കുടവയറിന് പുതിയൊരു ട്വിസ്റ്റുമായി ആശീർവാദ് ആട്ട. ഏറ്റവും പുതിയ ഡിജിറ്റൽ വീഡിയോ ക്യാംപയിനിലൂടെ ‘ഫിറ്റ് മാവേലി’യെ അവതരിപ്പിച്ചാണ് ആശീർവാദ് ദൈനംദിന ജീവിതത്തിലെ സമീകൃത ഭക്ഷണത്തിന്റെറെയും വ്യായാമത്തിന്റെയും പ്രാധാന്യം രസകരമായി പങ്കുവയ്ക്കുന്നത്. പൊതുവേ തടിച്ച,…

Continue reading
ഇരുണ്ടകാലത്തെ കീറിമുറിച്ച ഒരു വജ്രസൂചി; നവോത്ഥാന ചരിത്രത്തിലെ അയ്യന്‍കാളിയെന്ന ഉജ്ജ്വല നക്ഷത്രം
  • August 28, 2026

ഇന്ന് അയ്യങ്കാളി ജയന്തി. കേരള നവോത്ഥാനത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്നു മഹാത്മാ അയ്യങ്കാളി. അയ്യങ്കാളിയുടെ അണയാത്ത സ്മരണയിലൂടെ ഒരു സഞ്ചാരം. ( ayyankali jayanthi today ) ഇരുണ്ടകാലത്തെ കീറിമുറിച്ച ഒരു വജ്രസൂചിയായിരുന്നു മഹാത്മാ അയ്യങ്കാളി. അധഃസ്ഥിത സമൂഹത്തിന്റെ ഉന്നമനത്തിനായി സമാനതകളില്ലാത്ത പോരാട്ടങ്ങള്‍…

Continue reading

You Missed

മാവേലിയുടെ കുടവയറിന് പുതിയൊരു ട്വിസ്റ്റ്! കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

മാവേലിയുടെ കുടവയറിന് പുതിയൊരു ട്വിസ്റ്റ്! കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും; പൊന്നാനി സ്വദേശികള്‍ക്കായി തിരച്ചില്‍

നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും; പൊന്നാനി സ്വദേശികള്‍ക്കായി തിരച്ചില്‍

ഇരുണ്ടകാലത്തെ കീറിമുറിച്ച ഒരു വജ്രസൂചി; നവോത്ഥാന ചരിത്രത്തിലെ അയ്യന്‍കാളിയെന്ന ഉജ്ജ്വല നക്ഷത്രം

ഇരുണ്ടകാലത്തെ കീറിമുറിച്ച ഒരു വജ്രസൂചി; നവോത്ഥാന ചരിത്രത്തിലെ അയ്യന്‍കാളിയെന്ന ഉജ്ജ്വല നക്ഷത്രം

മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത സ്‌നേഹം പഠിപ്പിച്ച ഗുരുദേവനെ ഓര്‍ക്കുമ്പോള്‍…; ഇന്ന് ശ്രീനാരായണഗുരു ജയന്തി

മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത സ്‌നേഹം പഠിപ്പിച്ച ഗുരുദേവനെ ഓര്‍ക്കുമ്പോള്‍…; ഇന്ന് ശ്രീനാരായണഗുരു ജയന്തി

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്

പൂക്കളമിടുന്ന കുറുപ്പ് മുതല്‍ ‘ദാവൂദിന്റെ തോഴന്‍’ വരെ; വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, ട്രോളുകള്‍, എഐ വിഡിയോ…; ട്വന്റിഫോര്‍ ബ്രേക്കിംഗ് വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നത്…

പൂക്കളമിടുന്ന കുറുപ്പ് മുതല്‍ ‘ദാവൂദിന്റെ തോഴന്‍’ വരെ; വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, ട്രോളുകള്‍, എഐ വിഡിയോ…; ട്വന്റിഫോര്‍ ബ്രേക്കിംഗ് വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നത്…