പൂക്കളമിടുന്ന കുറുപ്പ് മുതല്‍ ‘ദാവൂദിന്റെ തോഴന്‍’ വരെ; വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍, ട്രോളുകള്‍, എഐ വിഡിയോ…; ട്വന്റിഫോര്‍ ബ്രേക്കിംഗ് വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നത്…

കൊടും കുറ്റവാളി സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നുവെന്ന ട്വന്റിഫോര്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാക്കി മലയാളികള്‍. നിരവധി ഇന്‍സ്റ്റഗ്രാം പേജുകളാണ് സുകുമാരക്കുറുപ്പിന്റെ പേരില്‍ ഇന്നലെ തുടങ്ങിയത്. കുറുപ്പിന്റെ ചിത്രം ഉപയോഗിച്ച് എ ഐ നിര്‍മിത ട്രോള്‍ വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ഇതിനിടെ സുകുമാരകുറുപ്പ് അപ്‌ഡേറ്റ്‌സ് എന്ന പേരില്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മയും തുടങ്ങി. (ai videos and pics of sukumara kurup viral in social media after 24 exclusive news)

സുകുമാര കുറുപ്പിന്റെ പുതിയ ചിത്രം ട്വന്റിഫോര്‍ പുറത്തുവിട്ടതോടെ കൊടുംക്രിമിനലിന്റെ ഓണാഘോഷവും ബിസിനസ് ജീവിതവുമൊക്കെ ഭാവനയിലും എഐയിലുമൊക്കെ കണ്ടും പങ്കുവച്ചും ആഘോഷിക്കുകയാണ് മലയാളികള്‍. കുറുപ്പ് സിനിമാ റിലീസിന് ശേഷം വീണ്ടും ചാക്കോ വധക്കേസും സുകുമാര കുറുപ്പിന്റെ ക്രിമിനല്‍ ബുദ്ധിയും ഒളിവ് ജീവിതവും സോഷ്യല്‍ മീഡിയയില്‍ ഇത്രയേറെ ചര്‍ച്ചയാകുന്നത് ട്വന്റിഫോറിന്റെ ബിഗ് ബ്രേക്കിംഗ് വാര്‍ത്തയ്ക്ക് ശേഷമാണ്. സുകുമാര കുറുപ്പ്, കുറുപ്പ് അപ്‌ഡേറ്റ്‌സ്, സുകുമാര കുറുപ്പ് ബ്രൂണെ തുടങ്ങി നിരവധി ഐഡികളും പേജുകളും ഒറ്റ ദിവസം കൊണ്ട് മുളച്ചുപൊന്തി. ട്വന്റിഫോര്‍ പുറത്തുവിട്ട ചിത്രത്തിന്റെ വിവിധ എഐ വേര്‍ഷനുകളും ഡിപികളുമാണ് ഈ അക്കൗണ്ടുകളിലുള്ളത്. ഓണം ആഘോഷിക്കുന്ന, സദ്യയുണ്ണുന്ന പൂക്കളമിടുന്ന സുകുമാര കുറുപ്പ് മുതല്‍ ദാവൂദ് ഇബ്രാഹിമിനൊപ്പം കെട്ടിപ്പിടിച്ച് നില്‍ക്കുന്ന എഐ നിര്‍മിത കുറുപ്പുവരെ നിറയുകയാണ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും.

ട്വന്റിഫോര്‍ വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ക്കടിയില്‍ കമന്റ് ചെയ്യുന്നത് നിരവധി സുകുമാര കുറുപ്പുകളാണ്. കുറുപ്പിനെ കണ്ടു എന്ന് അവകാശപ്പെടുന്ന ട്രോളന്മാരുമുണ്ട്. വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ട്വന്റിഫോര്‍ പുറത്തുവിട്ട ഈ സുപ്രധാന വാര്‍ത്തയ്ക്ക് പിന്നാലെ ചില ട്രോളന്മാരുടെ ഭാവനയില്‍ നിന്ന് വരുന്ന എഐ ഇമേജുകള്‍ കണ്ട് ചിലരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെടുന്നുമുണ്ട്. ട്രോളുകള്‍ക്കെല്ലാമപ്പുറം, പതിറ്റാണ്ടുകളായി കേരള പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിയുന്ന, കൊലക്കേസ് പ്രതിയായ കുറ്റവാളിയെ പിടികൂടണമെന്നത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പങ്കുവയ്ക്കുന്ന പൊതുവികാരം.

Related Posts

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ
  • October 15, 2026

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി മാത്യുകുഴൽ നാടൻ പറഞ്ഞു. പിണറായി വിജയൻ വിചാരണ നേരിടുക എന്നതാണ് ഏറ്റവും അഭികാമ്യം. മടിയിൽ കനമില്ലെങ്കിൽ അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. അതേസമയം…

Continue reading
ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്
  • October 15, 2026

കോട്ടയം: ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാം എങ്കിൽ പിണറായി രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ് പിണറായി. ഇതിൽ കൂടുതൽ സഹായം പിണറായിക്ക് സംസ്ഥാന സർക്കാർ ചെയ്യാനില്ല. പിണറായിക്കെതിരെ നടപടി…

Continue reading

You Missed

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ

ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്

ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്

മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു; നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി പൊലീസ്

മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു; നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി പൊലീസ്

FIR രജിസ്റ്റർ ചെയ്യാൻ പ്രതിയെ കേൾക്കേണ്ടതില്ല; പിണറായി വിജയന് തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ് ട്വന്റിഫോറിന്

FIR രജിസ്റ്റർ ചെയ്യാൻ പ്രതിയെ കേൾക്കേണ്ടതില്ല; പിണറായി വിജയന് തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ് ട്വന്റിഫോറിന്

നമുക്ക് രാത്രി പകലാക്കാം! നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

നമുക്ക് രാത്രി പകലാക്കാം! നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല