കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചി ഇ.ഡി സംഘം കോഴിക്കോട് വീണ്ടും വ്യാപക പരിശോധന നടത്തുന്നു. രാവിലെ തുടങ്ങിയ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു. സി.പി.ഐ. എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫ്ലാറ്റിലും തറവാട് വീട്ടിലും ഉൾപ്പെടെ എട്ട് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.
മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളിലേക്കും ഇ.ഡി അന്വേഷണം വ്യാപിപ്പിക്കുകയാണ്. ഇവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം പരിശോധന നടത്തുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഡയറിയിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചതെന്നാണ് സൂചന.
മാസപ്പടി കേസിലെ ED റെയ്ഡ് കോഴിക്കോട് 8 സ്ഥലങ്ങളിൽ;
1- DTPC ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിൻ്റെ കുണ്ടുപറമ്പ് വീട്
(Dyfi വെസ്റ്റ് മേഖല സെക്രട്ടറി)
2- CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗവും / സോളസ് പരസ്യ കമ്പനിയു ഉടമ പി നിഖിലിന്റെ അശോകപുരത്തെ ഫ്ലാറ്റ്
3- നിഖിലിന്റെ ഫറോക്ക് കരുവൻതുരത്തിയിലെ വീട്ടിലും റെയ്‌ഡ്
4- KCK dental and സർജിക്കൽ സ്‌ഥാപന ഉടമ ഷൈജലിന്റെ പൊറ്റമ്മലിലെ അപാർട്മെന്റ്
5- KCK dental and surgical – സരോവരം റോഡ്
6- പന്തീരാങ്കാവ് സ്വദേശി വാരിഷ് കളത്തിങ്കലിന്റെ ഉടമസ്ഥതയിൽ ഉള്ള ക്യാപിറ്റൽ മാർബിൾസ് ആൻഡ് ഗ്രാനൈറ്റിൽ ഇ ഡി റൈഡ്
7- കാരപ്പറമ്പ് സ്വദേശി ഫബീഷ് മുഹമ്മദിന്റെ വീട്ടിലും റെയ്‌ഡ്- മുഹമ്മദ് റിയാസിന്റെ സഹപാഠി
8- ഫൈജാസിന്റെ വീട്ടിൽ – പ്രവാസി – മുഹമ്മദ് റിയാസിന്റെ സഹപാഠി
എന്നിവിടങ്ങളിലാണ് ഇ ഡി റെയ്‌ഡ് തുടരുന്നത്. എക്‌സാലോജിക് കമ്പനിയിൽ നിന്ന് പണം പുറത്തേക്ക് പോയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി മൂന്നാം ഘട്ടമെന്ന നിലയിലാണ് ഈ തെളിവെടുപ്പ് ശക്തമാക്കിയിരിക്കുന്നത്.






