ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തും മുന്‍ അംഗം അജികുമാറും ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് എസ്‌ഐടി. ഔദ്യോഗിക കൃത്യനിര്‍വഹണം മറന്ന് ബോധപൂര്‍വം വീഴ്ച വരുത്തിയെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിന് വ്യാജ കരാറുണ്ടാക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. (serious allegations against ps prasanth in remand report)

തുടര്‍ച്ചയായി ശബരിമലയിലെ സ്വര്‍ണം നഷ്ടമാകുന്ന വിധത്തില്‍ പ്രശാന്തും അജികുമാറും പ്രവര്‍ത്തിച്ചെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. തിരുവാഭരണ കമ്മീഷണര്‍ റെജിലാലിനെ കുറ്റപ്പെടുത്തിക്കൊണ്ടും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.

2025ല്‍ ദ്വാരാപാലക ശില്പങ്ങള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പിഎസ് പ്രശാന്തിനെ പ്രതി ചേര്‍ത്തിരുന്നത്. മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാര്‍, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ് പ്രതികള്‍.

പ്രശാന്തിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ ശേഖരിച്ച തെളിവുകള്‍ പ്രകാരം ഈ ഏഴ് പേരുടെയും പങ്ക് വ്യക്തമായി തെളിഞ്ഞതായി എസ്‌ഐടി റിപ്പോര്‍ട്ട് പറയുന്നു. ഇവര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായി കൂട്ടായി പ്രവര്‍ത്തിച്ചെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഇവരുടെ പ്രവൃത്തികള്‍ വിശ്വാസവഞ്ചന, രേഖാ വ്യാജം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Posts

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • September 7, 2026

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഉർവ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.…

Continue reading
കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല
  • September 7, 2026

കണ്ണൂർ: സിപിഐഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസിൽ നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല. അസോസിയേറ്റ് പ്രൊസഫർ തസ്തികയിലേക്ക് പ്രിയക്ക് യോഗ്യത ഇല്ലെന്ന നിലപാട് സർവ്വകലാശാല സുപ്രീംകോടതിയെ അറിയിക്കും. സർവ്വകലാശാല അഭിഭാഷകനായിരുന്ന…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ