‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

യുവാക്കളുടെ ക്ഷേമമാണ് മോദി സർക്കാരിന്റെ ഉയർന്ന മുൻഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കും. ഫാസ്റ്റ് ട്രാക്ക് കോടതികളെ സ്ഥാപിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം പ്രതിബദ്ധതയുടെ പ്രതിഫലനമെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു. പേപ്പർ ചോർച്ചയിലൂടെ യുവാക്കളുടെ ഭാവിയിൽ കളിക്കുന്നവർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സുപ്രധാന നടപടി ഒരു നാഴികക്കല്ലായി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി.

”യുവാക്കളുടെ ക്ഷേമവും അവരുടെ ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും ഉയർന്ന മുൻഗണന. പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കാനും കുറ്റവാളികൾക്കെതിരെ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതിലൂടെ കർശന നടപടി സ്വീകരിക്കാനുമുള്ള പ്രധാനമന്ത്രിയുടെ തീരുമാനം പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. പേപ്പർ ചോർച്ച കാരണം യുവാക്കളുടെ ഭാവിയിൽ കളിക്കുന്നവർക്കെതിരെ പ്രധാനമന്ത്രിയുടെ ഈ സുപ്രധാന നടപടി ഒരു നാഴികക്കല്ലായി മാറും”- അമിത് ഷാ എക്‌സിൽ കുറിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർഥി പ്രതിഷേധം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ലെന്ന് മോദി എക്സിൽ കുറിച്ചു.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട എല്ലാ അടിയന്തര നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജന്തർമന്തറിൽ പ്രതിഷേധിക്കുന്നവർക്കുള്ള പ്രധാനമന്ത്രിയുടെ പ്രതികരണത്തിൽ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്തെ യുവതയുടെ ഭാവിയെ നശിപ്പിക്കുന്നത് നരേന്ദ്രമോദിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിദ്യാഭ്യാസ രംഗത്തെ നശിപ്പിക്കാൻ നിങ്ങൾ കൂട്ടുനിന്നു.

സമരം ചെയ്യുന്ന വിദ്യാർഥികളുടെ ആവശ്യം നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ തകർത്ത് തരിപ്പണമാക്കിയത് മോദിയുടെ നേതൃത്വത്തിലാണ്. തകർത്തവരെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

വിദ്യാർഥികളുടെ ആവശ്യം കൃത്യമാണെന്നും അതിലാണ് തീരുമാനം വേണ്ടതെന്നും രാഹുൽ എക്സ് പോസ്റ്റിൽ കുറിച്ചു. ഒന്നാമത് ധർമേന്ദ്ര പ്രധാനെ പുറത്താക്കുക. രണ്ടാമത് വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയുക. മൂന്നാമത് വിദ്യാർഥികളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുക എന്നിങ്ങനെ അക്കമിട്ടാണ് രാഹുൽ എക്സിൽ കുറിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രതികരണത്തോട് സിജെപിയും പ്രതികരിച്ചു. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുകയെന്നാണ് സിജെപി എക്സിലൂടെ പ്രധാനമന്ത്രിക്ക് മറുപടി നൽകിയിരിക്കുന്നത്.

Related Posts

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
  • October 22, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നാളെ ഒൻപത് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട് , കണ്ണൂർ,…

Continue reading
ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കേസിന് പിന്നാലെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് കെ പി ഉദയഭാനു
  • October 22, 2026

പത്തനംതിട്ട: ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വക്കീൽ നോട്ടീസ്. വ്യക്തിഹത്യ നടത്തി ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതിനാണ് വക്കീൽ നോട്ടീസ് നൽകിയത്. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവാണ് നോട്ടീസ് അയച്ചത്.50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട് . രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശച്ചതിന്…

Continue reading

You Missed

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കേസിന് പിന്നാലെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് കെ പി ഉദയഭാനു

ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; കേസിന് പിന്നാലെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് കെ പി ഉദയഭാനു

ഒന്നാം സമ്മാനം ആര് കൊണ്ടുപോയി? കാരുണ്യ പ്ലസ് KN-646 ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഒന്നാം സമ്മാനം ആര് കൊണ്ടുപോയി? കാരുണ്യ പ്ലസ് KN-646 ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ‘നീതി ലഭിക്കണം, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം’; ഗോപികയുടെ കുടുംബം

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

സിനഗോഗിന് മുന്നിൽ തീയിട്ട കേസ്: പ്രതി എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്

ഇതാണോ സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം? ഇന്നും വന്‍ വിലയിടിവ്