സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കോട്ടയം സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം

സിക്കിമിലെ നാംചി തുരങ്കം തകർന്ന് കാണാതായ കോട്ടയം സ്വദേശി അനീഷ് മരിച്ചെന്ന് സ്ഥിരീകരണം. അനീഷിന്റെ മൃതദേഹം കണ്ടെടുത്തു. ഇക്കാര്യം അധികൃതർ മുംബൈയിലെ നോർക്ക ഓഫീസിന് അറിയിച്ചു. അർദ്ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. അനീഷിന്റെ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്.2011 മുതൽ NHPC ഉദ്യോഗസ്ഥനാണ് അനീഷ്.

ദുരന്തത്തിൽ 22 മരണം സ്ഥിരീകരിച്ചു. തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇന്നലെ 9 മൃതദേഹങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ചയായിരുന്നു സിക്കിമിലെ നാംചി ജില്ലയിലുള്ള തീസ്ത ആറാം ഘട്ട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്.

മീഥേൻ വാതകം ചോർന്ന് ഉണ്ടായ സ്‌ഫോടനത്തിലാണ് അപകടം. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ ഉദ്യോഗസ്ഥരടക്കം തുരങ്കത്തിൽ കുടുങ്ങിയ ഇരുപത്തിയഞ്ചുപേരിൽ 22 മരണം സ്ഥിരീകരിച്ചു. NDRF, SDRF, ഫയർ ഫോഴ്സ് സംഘങ്ങൾക്ക് പുറമെ മൈൻസ് സുരക്ഷാ DG യിൽ നിന്നുള്ള സംഘവും തിരച്ചിൽ നടത്തുന്നുണ്ട്.

Related Posts

‘മോദി ഒറ്റപ്പെടും, ഈ സർക്കാരിൻ്റെ അവസാനത്തിന്റെ ആരംഭം ആയിരിക്കും’; ധർമേന്ദ്ര പ്രധാനെ മാറ്റാൻ ധൈര്യമുണ്ടോ?: ജനാധിപത്യ മര്യാദ പാലിക്കണമെന്ന് എം എ ബേബി
  • July 23, 2026

ധർമേന്ദ്ര പ്രധാനെ മാറ്റാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പ്രധാനമന്ത്രി ജനാധിപത്യ മര്യാദ പാലിക്കണം. അല്ലെങ്കിൽ മോദി ഒറ്റപ്പെടുമെന്നും എം.എ. ബേബി പറഞ്ഞു. ഈ സർക്കാരിൻ്റെ അവസാനത്തിന്റെ ആരംഭം ആയിരിക്കും. പ്രശാന്തിന്റെ അറസ്റ്റിൽ സംസ്ഥാന നേതാക്കൾ പ്രതികരിക്കട്ടെ.…

Continue reading
CJP പ്രതിഷേധം 34-ാം ദിവസത്തിലേക്ക്; ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം
  • July 23, 2026

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം 34-ാം ദിവസത്തിലേക്ക്. ഡൽഹി ജന്തർമന്തറിലെ സമരവേദി നിറഞ്ഞ് യുവാക്കൾ. ജന്തർമന്തർ ഉൾപ്പെടെയുള്ള പരിസരപ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെച്ചു. സിജെപിയുടെ ആവശ്യങ്ങൾ ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ചോദ്യപേപ്പർ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

‘തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലം മാറ്റത്തിന് നിർദേശം: നാന്നൂറോളം സെക്രട്ടറിമാരെ മാറ്റാൻ നീക്കം’; മന്ത്രി കെ എം ഷാജിയുടെ കുറിപ്പ് ചോർന്നു

‘തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലം മാറ്റത്തിന് നിർദേശം: നാന്നൂറോളം സെക്രട്ടറിമാരെ മാറ്റാൻ നീക്കം’; മന്ത്രി കെ എം ഷാജിയുടെ കുറിപ്പ് ചോർന്നു

‘DYFI ഡൽഹി ചലോ’;CJP സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് DYFI സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

‘DYFI ഡൽഹി ചലോ’;CJP സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് DYFI സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

നിതിൻരാജിന്റെ മരണം: ക്രൈം ബ്രാഞ്ച് DySP നേരിട്ട് ഹാജരാകണം; MK റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ വിശദീകരണം നൽകണമെന്ന് കോടതി

നിതിൻരാജിന്റെ മരണം: ക്രൈം ബ്രാഞ്ച് DySP നേരിട്ട് ഹാജരാകണം; MK റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ വിശദീകരണം നൽകണമെന്ന് കോടതി

ശബരിമല സ്വർണക്കൊള്ള: ‘അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ല; കോടതിയെ അതൃപ്തി അറിയിക്കും’: ദേവസ്വംമന്ത്രി

ശബരിമല സ്വർണക്കൊള്ള: ‘അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ല; കോടതിയെ അതൃപ്തി അറിയിക്കും’: ദേവസ്വംമന്ത്രി