മുന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് അവസാന മാസത്തെ ശമ്പളം നല്‍കിയില്ലെന്ന് പരാതി

മുന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് അവസാന മാസത്തെ ശമ്പളം നല്‍കിയില്ലെന്ന് പരാതി. സര്‍ക്കാര്‍ സര്‍വീസിന് പുറത്ത് നിന്ന് സ്റ്റാഫായി എത്തിയവര്‍ക്കാണ് മെയ് മാസത്തെ ശമ്പളം ലഭിക്കാത്തത്. നോലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ശമ്പളം വിതരണം ചെയ്യേണ്ടെന്ന പൊതുഭരണ വകുപ്പിന്റെ കുറിപ്പാണ് ശമ്പള വിതരണത്തിന് തടസം.

ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടും നടപടിയില്ല. പ്രൈവറ്റ് സെക്രട്ടറി മുതല്‍ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് വരെയുള്ള പേഴ്‌സണല്‍ സ്റ്റാഫുകളുടെ ശമ്പളമാണ് തടഞ്ഞുവച്ചത്. സര്‍ക്കാര്‍ ഡെപ്യൂട്ടേഷനില്‍ പഴ്‌സണല്‍ സ്റ്റാഫിലേക്ക് എത്തിയവര്‍ക്ക് ജൂണ്‍ രണ്ടിന് തന്നെ മേയ് മാസത്തെ ശമ്പളം നല്‍കിയിരുന്നു. എന്നാല്‍, രാഷ്ട്രീയ നിയമനം വഴി എത്തിയവര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്.

സാധാരണ ശമ്പളത്തിന് നോ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് ബാധകമാക്കാറില്ല. വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നതിനാണ് ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. അതാകട്ടെ ബന്ധപ്പെട്ട ജീവനക്കാരന്റെ ഉത്തരവാദിത്തവുമില്ല. സെക്രട്ടേറിയറ്റിലെ അക്കൗണ്ട് സെക്ഷനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കി ശമ്പളവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ പകപോക്കലാണ് നടപടിക്ക് പിന്നിലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

Related Posts

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം
  • September 5, 2026

തിരുവനന്തപുരം: ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. കുട്ടിയുടെ കുടുംബം മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി അന്വേഷണം നടത്താൻ നിർദേശം നൽകിയത്. കോട്ടയം സ്വദേശിനികളായ അഞ്ചു…

Continue reading
‘കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍
  • September 5, 2026

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയതില്‍ വിവാദം. അറിയിപ്പില്ലാതെയാണ് വേദി മാറ്റിയതെന്നും, പിന്നില്‍ രാഷ്ട്രീയമാണോ എന്നറിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ പറഞ്ഞു. എന്നാല്‍ സൗകര്യം കണക്കിലെടുത്താണ് കായികമേള കോഴിക്കോടേക്ക് മാറ്റിയതെന്ന് കായിക…

Continue reading

You Missed

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്