കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; വീണ്ടും മാപ്പപേക്ഷയുമായി വകുപ്പ് സെക്രട്ടറി കെ ബിജു

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ, ഹൈക്കോടതിയിൽ വീണ്ടും മാപ്പപേക്ഷയുമായി വകുപ്പ് സെക്രട്ടറി കെ ബിജു ഐഎഎസ്. കോടതി നിർദേശപ്രകാരമാണ് പുതിയ സത്യവാങ്മൂലം. ആദ്യ ഉത്തരവിലെ ഭാഷ അനുചിതമെന്നും പിഴവ് അംഗീകരിക്കുന്നെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹർജി നാളെ പരിഗണിക്കും. അഡ്വക്കേറ്റ് ജനറലാണ് ആദ്യ ഉത്തരവിലെ പിഴവ് ശ്രദ്ധയിൽപെടുത്തിയത്. ആദ്യ ഉത്തരവിലെ ഭാഷ അനുചിതവും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും പിഴവ് അംഗീകരിക്കുന്നുവെന്നും ബിജു പറഞ്ഞു.

ഇതാണോ നിരുപധിക മാപ്പ് അപേക്ഷ എന്ന് ചോദിച്ച കോടതി സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി കെ ബിജുവിന്റെ ആദ്യ മാപ്പപേക്ഷ തള്ളുകയായിരുന്നു. കേസിൽ വിവാദ പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കിയ സംഭവത്തിയലാണ് മാപ്പാപേക്ഷ നൽകിയിരുന്നത്. ഉദ്യോഗസ്ഥർ സർക്കാരിന്റെ ആയുധമാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

കോടതിയ്‌ക്കെതിരെ പരാമർശം നടത്തിയാൽ ഒരു സർക്കാരിനും സംരംക്ഷിക്കാനാകില്ല. ഉദ്യോഗസ്ഥർ ജനങ്ങളെയാണ് സേവിക്കേണ്ടത്. ഉത്തരവ് ഇറക്കുമ്പോൾ അക്കാര്യം ശ്രദ്ധയിൽ വേണം. ഭീരുക്കൾ പലതവണ മരിക്കും ധീരന് മരണം ഒറ്റതവണ മാത്രമാണെന്ന് നെപ്പോളിയൻ ബോണപ്പാട്ടിനെ ഉദ്ധരിച്ച ജസ്റ്റിസ് എ ബധറുദ്ധീൻ പറഞ്ഞിരുന്നു.

Related Posts

‘വസ്തുതകളുടെ ധവളപത്രം’ എൽഡിഎഫിന്റെ ബദൽ ധവളപത്രം പിണറായി വിജയൻ പ്രകാശനം ചെയ്തു
  • July 14, 2026

യുഡിഎഫ് സര്‍ക്കാരിന്റെ ധവള പത്രത്തിനെതിരെ എല്‍ഡിഎഫ് ധവളപത്രം പുറത്തിറക്കി.എൽഡിഎഫ് ‘വസ്തുതകളുടെ ധവളപത്രം’ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം ചെയ്തു. എകെജി പഠനകേന്ദ്രമാണ് ധവളപത്രം തയ്യാറാക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പുസ്തകം ഏറ്റുവാങ്ങിയത്. യുഡിഎഫ് സർക്കാരിന്റെ ധവള…

Continue reading
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ധാരണയിലെത്താതെ സിപിഐഎമ്മും സിപിഐയും
  • July 14, 2026

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ധാരണയിലെത്താതെ സിപിഐഎമ്മും സിപിഐയും. ഇരുപാർട്ടികളും തമ്മിൽ ചർച്ചകൾ തുടരും. മാധ്യമങ്ങളോട് പറയാൻ പറ്റുന്ന തരത്തിൽ തീരുമാനം ആയിട്ടില്ലെന്ന് എംഎൻ സ്മാരകത്തിലെത്തി സിപിഐ നേതാക്കളെ കണ്ട ശേഷം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. സിപിഐക്കും സിപിഐഎമ്മിനും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഉത്തരവിറങ്ങി

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഉത്തരവിറങ്ങി

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; വീണ്ടും മാപ്പപേക്ഷയുമായി വകുപ്പ് സെക്രട്ടറി കെ ബിജു

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; വീണ്ടും മാപ്പപേക്ഷയുമായി വകുപ്പ് സെക്രട്ടറി കെ ബിജു

ഹോർമുസിലെ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം; ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി; അപലപിച്ച് ഇന്ത്യ

ഹോർമുസിലെ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം; ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി; അപലപിച്ച് ഇന്ത്യ

‘വസ്തുതകളുടെ ധവളപത്രം’ എൽഡിഎഫിന്റെ ബദൽ ധവളപത്രം പിണറായി വിജയൻ പ്രകാശനം ചെയ്തു

‘വസ്തുതകളുടെ ധവളപത്രം’ എൽഡിഎഫിന്റെ ബദൽ ധവളപത്രം പിണറായി വിജയൻ പ്രകാശനം ചെയ്തു

ഇറാന് വേണ്ടി ചാരപ്പണി; ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്

ഇറാന് വേണ്ടി ചാരപ്പണി; ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ധാരണയിലെത്താതെ സിപിഐഎമ്മും സിപിഐയും

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ധാരണയിലെത്താതെ സിപിഐഎമ്മും സിപിഐയും