‘വസ്തുതകളുടെ ധവളപത്രം’ എൽഡിഎഫിന്റെ ബദൽ ധവളപത്രം പിണറായി വിജയൻ പ്രകാശനം ചെയ്തു

യുഡിഎഫ് സര്‍ക്കാരിന്റെ ധവള പത്രത്തിനെതിരെ എല്‍ഡിഎഫ് ധവളപത്രം പുറത്തിറക്കി.എൽഡിഎഫ് ‘വസ്തുതകളുടെ ധവളപത്രം’ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം ചെയ്തു. എകെജി പഠനകേന്ദ്രമാണ് ധവളപത്രം തയ്യാറാക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പുസ്തകം ഏറ്റുവാങ്ങിയത്. യുഡിഎഫ് സർക്കാരിന്റെ ധവള പത്രത്തിൽ വസ്തുതാ വിരുദ്ധമായ പരാമർശങ്ങളാണ് കുത്തിനിറച്ചതെന്ന് പിണറായി വിജയൻ വിമർശിച്ചു.

ഇത് തുറന്നുകാട്ടാനാണ് വസ്തുതകളുടെ ധവളപത്രം തയ്യാറാക്കിയത്. സ്ഥിതിവിവര കണക്കുകൾ വിശദമായി തന്നെ പുസ്തകത്തിൽ പറയുന്നുണ്ട്. 10 വര്ഷം നീണ്ട എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തിന്റെ ബാധ്യത ഉയർന്നു എന്നാണ് പ്രചരിപ്പിക്കപ്പെട്ടിരിന്നത്. യുഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 1.93 മടങ്ങാണ് വർദ്ധിച്ചത്. എന്നാൽ ആദ്യ എൽഡിഎഫ് ഭരണത്തിൽ 1.86 മടങ്ങായി കുറഞ്ഞു. പിന്നീടുള്ള അഞ്ചുവർഷം അത് 1.6 ആയി കുറഞ്ഞു. കണക്കുകൾ സംസ്ഥാന സർക്കാർ പൂർണ്ണമായി മറച്ചുവെക്കുകയാണ്. ബോധപൂർവ്വം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുവെന്നും പിണറായി വിജയൻ വിമർശിച്ചു.

കേരളത്തിൽ ധൂർത്താണെന്നും, കെടുകാര്യസ്ഥതയെന്നും പ്രചരിപ്പിക്കുന്നു. കഴിഞ്ഞ 5 വർഷത്തിൽ സംസ്ഥാനത്തിൻ്റെ തനത് നികുതി വരുമാനം 5% ആയി വർദ്ധിപ്പിച്ചു. വസ്തുതകളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നു. കിഫ്ബി കടം സംസ്ഥാന സർക്കാരിൻ്റെ കടമായി കാണുന്ന കേന്ദ്രത്തിൻ്റെ നയത്തിന് അനുകൂലമായ നടപടിയാണ് സർക്കാരിൻ്റേത്.സർക്കർ അവതരിപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ബജറ്റിൻ്റെ മുന്നോടിയാണ്. വാഗ്ദാനങ്ങളുടെ ലംഘനമാണ്. പല പ്രഖ്യാപനങ്ങളും തുടക്കത്തിൽ തന്നെ അട്ടിമറിച്ചു. അന്തർ സംസ്ഥാന നികുതി ചേർച്ചയെ പറ്റിപറയുന്നവർ ഇപ്പോൾ മിണ്ടുന്നില്ലെന്നും പിണറായി കൂട്ടിച്ചേത്തു.

പല മേഖലകളിലും പണം മുടങ്ങിക്കിടക്കുകയാണ്. പഞ്ചായത്തുകൾ വലിയ പ്രതിസന്ധിയിലാണ്. വളരെ ഗുരുതരമായ അവസ്ഥ ഉണ്ടാക്കി തീർക്കാനുള്ള ശ്രമമാണ്. സത്യസന്ധമായ കാര്യങ്ങൾ ചെയ്യാൻ ഇനിയെങ്കിലും സർക്കാരും അധികാരത്തിൽ വന്നവരും തയ്യാറാവണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.

Related Posts

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്
  • October 16, 2026

കൊച്ചി: സിനഗോഗിന് നേരെയുള്ള ആക്രമണത്തില്‍ പ്രതി എബിന്‍ പോളിനെ കേന്ദ്രീകരിച്ച് പോലീസിന്റെ വിപുലമായ അന്വേഷണം. എബിന്‍ മൂവാറ്റുപുഴയില്‍ ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമെന്ന നിഗമനത്തില്‍ പോലീസ്. കൂടുതല്‍ വിശദാംശങ്ങള്‍ തേടി ടെലഗ്രാമിന് പോലീസ് കത്ത് നല്‍കി. ( Attack on Kochi…

Continue reading
മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല
  • October 16, 2026

തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ലെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്. അർജന്‍റീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർ ഏകദേശം 126 കോടി രൂപ നൽകി എന്നത് ആർബിസിയുടെ അവകാശവാദം മാത്രമാണെന്നും…

Continue reading

You Missed

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്