എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ് ഈ വിജയ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍

2025 കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വിജയ്. കരൂരില്‍ താന്‍ റാലി നടത്തിയപ്പോള്‍ പൊലീസിനെ വിശ്വസിച്ചുപോയതാണ് തനിക്ക് പറ്റിയ തെറ്റെന്ന് വിജയ് പറഞ്ഞു. നാമക്കലിലെ യോഗം കഴിഞ്ഞ് കരൂരിലേക്ക് വരുമ്പോള്‍ പോലീസ് സാഹചര്യം പറഞ്ഞ് തന്നില്ല. പോലീസ് മുന്‍കൂട്ടി കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ പരിപടി തന്നെ ക്യാന്‍സല്‍ ചെയ്യുമായിരുന്നുവെന്നും ചതി പറ്റിയെന്നും വിജയ് പറഞ്ഞു. (I Trusted Cops They Put The Stampede Blame On Me Vijay In Karur)

കരൂരിലെത്തിയ വിജയ്‌യുടെ പ്രസംഗം ഒരേസമയം വൈകാരികവും ആവേശോജ്ജ്വലവുമായിരുന്നു. ടിവിയില്‍ എന്റെ ഫോട്ടോ കണ്ടു വിജയ് അണ്ണാ എന്ന് പറഞ്ഞ് ഉമ്മ കൊടുത്ത് വന്ന കുട്ടികള്‍ അടക്കമാണ് അപകടത്തില്‍പ്പെട്ടതെന്നും ഇത് മനസില്‍ നിന്ന് പോകില്ലെന്നും വിജയ് പറഞ്ഞു. എന്നിട്ടും അതിന്റെ ഉത്തരവാദിത്തം തന്റെ മേല്‍ ചാരാന്‍ ശ്രമിച്ചു. ഇത്രയും പ്രതിസന്ധിയുണ്ടാക്കിയിട്ട് അത് രാഷ്ട്രീയമായി ഉപയോഗിക്കാനല്ലേ ശ്രമിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ‘ ഞാന്‍ ഓടിയൊളിച്ചെന്ന് പറഞ്ഞില്ലേ, ഇറങ്ങി വാ ഇറങ്ങി വാ എന്ന് പറഞ്ഞില്ലേ, ഇത്രയൊക്കെ പറഞ്ഞാല്‍ ഇറങ്ങിയോടുമെന്ന് കരുതിയോ? അങ്ങനെ ഓടുന്നവനല്ല ഞാന്‍. പണമോ ജനമോ ഏതാണ് മുഖ്യമെന്ന് ചോദിച്ചാല്‍ ജനമാണ് എന്ന് തന്നെ പറയും. ജനങ്ങള്‍ക്കായി എല്ലാം ഉപേക്ഷിച്ച് ഇറങ്ങി വന്നവനാണ് ഞാന്‍. വിജയ്‌യുടെ വാക്കുകള്‍ ഇങ്ങനെ.

സര്‍ക്കാര്‍ ഓഫിസുകളില്‍ ജനങ്ങളെ വട്ടംകറക്കുന്ന പരിപാടി ഇനി ഉണ്ടാകില്ലെന്ന് വിജയ് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. അവിടെ പോ, ഇവിടെ പോ എന്നൊക്കെ ഇനി ആരും ജനങ്ങളോട് പറയില്ല. ഇത് വാ തുറക്കുന്ന സിഎം ആണ്. ഒരു കള്ളപ്പണിയും ഇനി നടക്കില്ല. നമ്മുക്ക് ചതി പറ്റി. ഇനിയും അത് പറ്റാന്‍ പാടില്ല. രാഷ്ട്രീയ വ്യാപാരത്തെ ഇ തിരഞ്ഞെടുപ്പ് അടിച്ചൊതുക്കിയെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

Related Posts

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌
  • August 25, 2026

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌ ട്വന്റിഫോറിനോട്. ചർച്ചകൾ നടക്കുമെന്ന് പറഞ്ഞതാണ്. പക്ഷെ ഏകപക്ഷീയമായി അഭിപ്രായ പ്രകടനങ്ങൾ മുന്നണിയെ സഹായിക്കുന്നതല്ല. പദവി സിപിഐക്ക് അർഹതപ്പെട്ടതാണ്. മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ്…

Continue reading
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
  • August 25, 2026

സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്,…

Continue reading

You Missed

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും