രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഭാവനക്കൊള്ള വിവാദം മുറുകുന്നതിനിടെ അയോധ്യാ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നിർണായകയോഗം ചേരുകയാണ്. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ രാജി അംഗീകരിച്ചതായി സൂചന. യോഗത്തിൽ ചമ്പത് റായ് പങ്കെടുക്കുന്നില്ല. സംഭാവനാക്കൊള്ളയ്ക്ക് ശേഷമുള്ള ആദ്യ ട്രസ്റ്റ് യോഗമാണ് ഇന്ന് ചേരുന്നത്.

കേസിൽ പ്രതിയായ അവിനാഷ് ശുക്ല 19 ലക്ഷം രൂപ ചെലവഴിച്ചതായി അന്വേഷണസംഘം കണ്ടെത്തി. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച വിവിധ രൂപത്തിലുള്ള വെള്ളി ഉരുക്കി കട്ടയായി സൂക്ഷിച്ചു വെന്നും ഇതിനായി 20 ലക്ഷം രൂപ ചെലവായി എന്ന ട്രസ്റ്റിന്റെ വാദവും അന്വേഷണസംഘം പരിശോധിക്കുകയാണ്. സംഭാവനയായി ലഭിച്ച അഞ്ച് കോടി രൂപ മൂല്യമുള്ള രാമചരിതമാനസ് നഷ്ടമായെന്ന റിപ്പോർട്ടുകൾ ട്രസ്റ്റ് തള്ളി.

കഴിഞ്ഞദിവസം അന്വേഷണസംഘം ജയിലിൽ എത്തി 5 പ്രതികളെ ചോദ്യം ചെയ്തിരുന്നു. ചമ്പത്ത് റായുടെ വിശ്വസ്തൻ ടിന്നു യാദവ് അടക്കമുള്ളവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. സംഭാവന കൊള്ള നടത്തിയതായി അറസ്റ്റിലായ പ്രതി അവിനാഷ് ശുക്ല നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. തട്ടിയെടുത്ത പണം പ്രതികൾ തുല്യമായി വീതിച്ചിരുന്നു എന്നും അവിനാശ് ശുക്ല മൊഴി നൽകിയിരുന്നു.

Related Posts

റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല
  • July 6, 2026

ബെംഗളൂരുവിൽ റാപ്പിഡോ ഡ്രൈവറുടെ അശ്രദ്ധയെ തുടർന്ന് മലയാളി യുവതിയുടെ ശരീരത്തിലൂടെ ട്രാക്ടർ കയറിയിറങ്ങിയ സംഭവത്തിൽ, കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല. 20 ലക്ഷത്തിൽ അധികം രൂപ ചികിത്സക്ക് ചിലവായെന്നും റാപ്പിഡോ കമ്പനി അധികൃതർ ഇതുവരെ ബന്ധപ്പെട്ടില്ലെന്നും പരുക്കേറ്റ സാനി…

Continue reading
ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി
  • June 27, 2026

ഗസയിലെ നിലപാടിലും പശ്ചിമേഷ്യൻ സംഘർഷത്തിലും പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് സോണിയ ഗാന്ധി. ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നെന്നാണ് വിമർശനം. മധ്യസ്ഥത വഹിക്കാൻ അർഹതയുണ്ടായിരുന്ന ഇന്ത്യയെ മറികടന്ന് പാകിസ്താൻ, ആ സ്ഥാനം കൈക്കലാക്കുന്നെന്നും ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

മലയാളികള്‍ക്ക് ആശ്വാസം, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ എത്തും; വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി