എല്‍ഡിഎഫിലെ അധ്യായങ്ങള്‍ തുറക്കുന്നതും അടയ്ക്കുന്നതും ഏതെങ്കിലും ഒരു പാര്‍ട്ടി ഒറ്റയ്ക്കല്ല; പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിപിഐഎമ്മിന് എതിരെ നിലപാട് കടുപ്പിച്ച് സിപിഐ. എല്‍ഡിഎഫിലെ അധ്യായങ്ങള്‍ തുറക്കുന്നതും അടയ്ക്കുന്നതും ഏതെങ്കിലും ഒരു പാര്‍ട്ടി ഒറ്റയ്ക്കല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ട്വന്റിഫോറിനോട് പറഞ്ഞു. കല്‍പ്പിക്കാന്‍ ഒരു പാര്‍ട്ടിയും, അനുസരിക്കാന്‍ മറ്റ് പാര്‍ട്ടികളുമെന്നത് ശരിയല്ല. ഏകപക്ഷീയ നിലപാട് എല്‍ഡിഎഫിന്റെ മുന്നോട്ടുപോക്കിന് തടസമാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഒരു പാര്‍ട്ടിക്ക് എല്ലാ അധ്യായങ്ങളും അടയ്ക്കാനും തുറക്കാനും ഏകപക്ഷീയമായി സാധിക്കും എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് എല്‍ഡിഎഫിന്റെ മുന്നോട്ടുള്ള പോക്കിന് തടസമായിരിക്കും. എല്‍ഡിഎഫില്‍ പാര്‍ട്ടികള്‍ തമ്മില്‍ സ്വച്ഛമായ, സ്വതന്ത്രമായ, പരസ്പര സ്‌നേഹത്തോട് കൂടിയ, ബഹുമാനത്തോട് കൂടിയ ആശയ വിനിമയങ്ങള്‍ വേണം. അതിന് പകരം കല്‍പ്പിക്കാന്‍ ഒരു പാര്‍ട്ടിയും അനുസരിക്കാന്‍ മറ്റെല്ലാ പാര്‍ട്ടികളുമെന്ന ചിന്ത ആര്‍ക്കായാലും ഗുണകരമല്ല. അത് എല്‍ഡിഎഫിന് ആത്യന്തികമായി ദോഷം ചെയ്യും. അതിനിയും മനസിലാക്കാന്‍ വൈകുന്നത് എല്‍ഡിഎഫിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ക്ക്

നിരാശയുണ്ടാക്കും – ബിനോയ് വിശ്വം പറഞ്ഞു. ഫ്രാന്‍സില്‍ നിന്നാണ് ട്വന്റിഫോറിനോട് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണമാണ് സിപിഐ നേതാക്കളെ ചൊടിപ്പിച്ചത്. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടില്‍ പിന്നോട്ടില്ലെന്നും മുന്നണിയില്‍ അത് സംബന്ധിച്ച് ചര്‍ച്ച വേണം എന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ സമീപകാല ചരിത്രത്തിലെ വലിയ തിരിച്ചടി ഇടതുമുന്നണി നേരിട്ടിരിക്കെ പാര്‍ട്ടിയുടെയും മുന്നണിയുടെയും തിരിച്ചുവരവിന് വേണ്ട തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഒരുഭാഗത്ത് നേതൃത്വം ആവര്‍ത്തിക്കുമ്പോഴാണ് മുന്നണിയിലെ പ്രധാനപ്പെട്ട രണ്ട് കക്ഷികള്‍ തമ്മില്‍ ഒരു പദവിയെ ചൊല്ലി ഏറ്റുമുട്ടുന്നത്. പ്രതിപക്ഷ സ്ഥാന സംബന്ധിച്ച് തര്‍ക്കം ഒരു തുറന്ന പോരിലേക്ക് എത്തുന്നുവെന്ന സൂചനയാണ് നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്.

Related Posts

കുരുന്ന് യാഷ് 5 പേരിലൂടെ ജീവിക്കും; തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വൃക്ക കൊണ്ടുപോകും, ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്
  • July 6, 2026

വാഹനാപകടത്തിൽ മസ്തിഷിക മരണം സംഭവിച്ച തമിഴ്നാട് തിരുനൽവേലി സ്വദേശിയായ ഏഴു വയസ്സുകാരൻ ലോകിനേനി യാഷ് വൻ ഇനി അഞ്ച്പേരിലൂടെ ജീവിക്കും. കരളും വൃക്കകളും കോർണിയയും ഹൃദയ വാൽവുമാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് കോഴിക്കോട് ഇഖ്ര ആശുപത്രിയിലേക്ക് റോഡ്…

Continue reading
‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’; കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ
  • July 6, 2026

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ. 200 പേർക്ക് താൻ കാഫിർ സ്ക്രീൻ ഷോട്ട് അയച്ചു എന്നാണ് പറയുന്നത്. തൻ്റെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ കോൺഗ്രസുകാർ ഉൾപ്പെടെ ഉണ്ട്. ആർക്കെങ്കിലും താൻ അയച്ച സ്ക്രീൻഷോട്ട് കാണിച്ച് തരാൻ കഴിയുമോ?,…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കുരുന്ന് യാഷ് 5 പേരിലൂടെ ജീവിക്കും; തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വൃക്ക കൊണ്ടുപോകും, ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്

കുരുന്ന് യാഷ് 5 പേരിലൂടെ ജീവിക്കും; തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വൃക്ക കൊണ്ടുപോകും, ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്

കനത്ത മഴയിൽ മുങ്ങി മുംബൈ; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ

കനത്ത മഴയിൽ മുങ്ങി മുംബൈ; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ

‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’; കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’; കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാന ആക്രമണം; പിന്നിൽ ചക്കക്കൊമ്പനെന്ന് നാട്ടുകാർ

ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാന ആക്രമണം; പിന്നിൽ ചക്കക്കൊമ്പനെന്ന് നാട്ടുകാർ

എല്‍ഡിഎഫിലെ അധ്യായങ്ങള്‍ തുറക്കുന്നതും അടയ്ക്കുന്നതും ഏതെങ്കിലും ഒരു പാര്‍ട്ടി ഒറ്റയ്ക്കല്ല; പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ

എല്‍ഡിഎഫിലെ അധ്യായങ്ങള്‍ തുറക്കുന്നതും അടയ്ക്കുന്നതും ഏതെങ്കിലും ഒരു പാര്‍ട്ടി ഒറ്റയ്ക്കല്ല; പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ

കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപിരിച്ചുവിടൽ; ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിൽ

കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപിരിച്ചുവിടൽ; ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിൽ