‘വർഷങ്ങളോളം ഇന്ത്യ അമേരിക്കയെ മുതലെടുത്തു: വ്യാപാര കരാർ വൈകാതെ സാധ്യമാകും’; ട്രംപ്

വർഷങ്ങളോളം ഇന്ത്യ അമേരിക്കയെ മുതലെടുത്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ അമേരിക്കയ്ക്കു മേൽ വലിയ തീരുവകൾ ചുമത്തിയെന്നും ഇപ്പോൾ അത് മാറിമറിഞ്ഞിരിക്കുന്നുവെന്നും ഇന്ത്യയിൽ നിന്നും അമേരിക്ക പണമുണ്ടാക്കി തുടങ്ങിയെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ- അമേരിക്ക വ്യാപാര കരാർ വൈകാതെ സാധ്യമാകുമെന്നും ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നും വളരെ നല്ല ബന്ധമാണ് മോദിയോടുള്ളതെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യ ഏർപ്പെടുത്തിയ തീരുവ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ വിമർശനം ഉയർന്നത്. അതിന് ഇന്ത്യയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും തീരുവ ഏർപ്പെടുത്താൻ അനുമതി നൽകിയ മുൻ യുഎസ് ഭരണകൂടങ്ങളാണ് കാരണക്കാരെന്ന് ട്രംപ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നും വളരെ നല്ല ബന്ധമാണ് മോദിയോടുള്ളതെന്നും ട്രംപ്‌ കൂട്ടിച്ചേർത്തു.

ജൂൺ ഒന്ന് മുതൽ ഇന്നലെ വരെ ഡൽഹിയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാരചർച്ചകൾ നടത്തിയിരുന്നു. അതിനിടെ ഇന്ത്യയടക്കം 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 12.5 ശതമാനം അധിക തീരുവ ചുമത്താൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളുടെ ഇറക്കുമതിയെപ്പറ്റി പറയുന്ന യു എസ് വ്യാപാര നിയമത്തിന്റെ 301 വകുപ്പ് പ്രകാരമാണ് ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങൾക്ക് 12.5 ശതമാനം അധിക തീരുവ ഈടാക്കുക.

Related Posts

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ ഉപരോധ പട്ടികയിൽ ചേർക്കും
  • September 7, 2026

ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ. ഗൾഫിലെ പ്രദേശങ്ങൾ ഈ നിയന്ത്രിത മേഖലയിൽ ഉൾപ്പെടുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി. അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്തുനിന്നാണ് ഈ നിയന്ത്രിത മേഖല…

Continue reading
11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു
  • September 5, 2026

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ തുരങ്കത്തിൽ കുടുങ്ങിയ ഒരാളെ കൂടി രക്ഷപ്പെടുത്തി. ചൈനീസ് പൗരനെയാണ് 11 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്. അപ്പർ ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിനുള്ളിൽ നിന്നാണ് ഇയാളെ പുറത്തെത്തിച്ചത്. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ചൈനീസ് പൗരനെ വിദഗ്ദ്ധ…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ