വെബ്സൈറ്റിലെ പ്രശ്നങ്ങൾ പൂർണമായും പരിഹാരിക്കാനാകാതെ CBSE; പുനർമൂല്യനിർണയത്തിന് ആധാർ കാർഡ് നിർബന്ധം

പന്ത്രണ്ടാംക്ലാസ് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള വെബ്സൈറ്റിലെ പ്രശ്നങ്ങൾ പൂർണമായും പരിഹാരിക്കാനാകാതെ സിബിഎസ്ഇ. വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതായി വിദ്യാർഥികൾ പറയുന്നു. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ ആധാർ കാർഡ് നിർബന്ധമെന്ന് സിബിഎസ്ഇ അറിയിച്ചു.

സാങ്കേതിക തടസ്സങ്ങളെ തുടർന്ന് പ്രവർത്തനരഹിതമായിരുന്ന പോർട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചിരുന്നു. ഈ മാസം ആറു വരെ അപേക്ഷ നൽകാം. സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് അപേക്ഷകൾ സമർപ്പിക്കാൻ ആധാർ നിർബന്ധമാക്കിയതായി സിബിഎസ്ഇ അറിയിച്ചു. ആധാർ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ ആധാർ വിവരങ്ങൾ ഉപയോഗിച്ചും അപേക്ഷ നൽകാം. പേര് ജനന തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ ആധാർ നമ്പർ ഉപയോഗിക്കുന്ന വ്യക്തിയുടെതായിരിക്കണമെന്നും സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

പോർട്ടൽ പ്രവർത്തനമാരംഭിച്ചതിന് പിന്നാലെ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതായി വിദ്യാർത്ഥികൾ ആരോപിച്ചു. സിബിഎസ്ഇ വെബ്സൈറ്റിലെ തകരാറിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് എൻ എസ് യു ഐ പ്രസിഡൻറ് വിനോദ് ജാക്കർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. അതേസമയം മൂല്യനിർണയത്തിലെ പിഴവിൽ കരാർ കമ്പനിയായ കോ എംപ്റ്റ് എഡ്യൂട്ടക്കിനെ കരിമ്പട്ടിക്കൽ ഉൾപ്പെടുത്തുന്ന കടുത്ത നടപടി ഉണ്ടായേക്കില്ല. കമ്പനിയുമായുള്ള കരാറിനു മുൻപ് തന്നെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്ന വ്യവസ്ഥ നീക്കം ചെയ്തിരുന്നു.

Related Posts

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading
‘DMKയുടെ രാഷ്ട്രീയ ചരിത്രം അഴിമതിയും കൈക്കൂലിയും: ഡിഎംകെ ഇരിയ്ക്കുന്നിടത്ത് തെറ്റ് നടക്കും’; വിമർശിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്
  • September 7, 2026

ഡിഎംകെയെ ലക്ഷ്യമിട്ട് തമിഴ്നാട് നിയമസഭയിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളെ അവഹേളിയ്ക്കുന്നത് ഒരിയ്ക്കലും അംഗീകരിയ്ക്കില്ല. വായിൽ തോന്നുന്നത് പറയുന്നതാണ് പ്രതിപക്ഷം ചെയ്യുന്നത്. അഴിമതിയും കൈക്കൂലിയുമാണ് ഡിഎംകെയുടെ രാഷ്ട്രീയ ചരിത്രമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കുടുംബത്തോടെയാണ് ഡിഎംകെ അഴിമതി നടത്തുന്നത്.…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ