ഖത്തറില്‍ സന്ദര്‍ശക വിസകളില്‍ തുടരുന്നവര്‍ക്ക് അനുവദിച്ചിരുന്ന ഇളവുകള്‍ ഉടന്‍ അവസാനിക്കും

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഖത്തറില്‍ സന്ദര്‍ശക വിസകളില്‍ തുടരുന്നവര്‍ക്ക് അനുവദിച്ചിരുന്ന ഇളവുകള്‍ ഉടന്‍ അവസാനിക്കും. ജൂണ്‍ 7 മുതല്‍, എല്ലാത്തരം എന്‍ട്രി വിസകള്‍ക്കുമുള്ള നടപടിക്രമങ്ങള്‍, അംഗീകൃത ചട്ടങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി പഴയ രീതിയില്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ( Exemptions granted to those staying in Qatar on visitor visas will end soon)

ഫെബ്രുവരി 28ന് അമേരിക്കന്‍,ഇസ്രായേല്‍ സഖ്യശക്തികള്‍ ഇറാനുനേരെ നടത്തിയ ആക്രമങ്ങള്‍ക്ക് പിന്നാലെ ഗള്‍ഫ്രാജ്യങ്ങളിലെ അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്കും എംബസികള്‍ക്കും നേരെ ഇറാന്‍ വ്യാപകമായ ആക്രമണങ്ങളാണ് നടത്തിയത്.ഇതിന് പിന്നാലെ ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വ്യോമപാത അടച്ചത് സന്ദര്‍ശക വിസകളില്‍ രാജ്യത്തെത്തിയവരെ ആശങ്കയിലാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിവിധ തരം എന്‍ട്രി വിസകളില്‍ ഖത്തറില്‍ എത്തിയവര്‍ക്ക് ആഭ്യന്തര മന്ത്രാലയം ഇളവുകള്‍ പ്രഖ്യാപിച്ചത്.വിസാ കാലാവധി കഴിഞ്ഞവരുടെ കാലാവധി നീട്ടിനല്‍കുന്നതിനൊപ്പം,ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യ താമസവും അനുവദിച്ചിരുന്നു.എന്നാല്‍,സംഘര്‍ഷ സാധ്യതകള്‍ പൂര്‍ണമായും ഒഴിഞ്ഞില്ലെങ്കിലും വിമാനസര്‍വീസുകള്‍ സാധാരണ നിലയിലായതിനെ തുടര്‍ന്നാണ് ജൂണ്‍ 7 മുതല്‍ സന്ദര്‍ശക വിസയില്‍ രാജ്യത്ത് തങ്ങുന്നവര്‍ക്കുള്ള ഇളവുകള്‍ റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.ഇതനുസരിച്ച്, കാലാവധി കഴിഞ്ഞതും അവസാനിക്കാറായതുമായ എല്ലാത്തരം സന്ദര്‍ശക വിസകള്‍ക്കും നല്‍കിയിരുന്ന താല്‍ക്കാലിക ഇളവുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ അവസാനിക്കും.

മേഖലയിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാര്‍ച്ച് മൂന്നിനായിരുന്നു വിസ കാലാവധി നീട്ടി നല്‍കിക്കൊണ്ട് മന്ത്രാലയം ഉത്തരവിറക്കിയത്. ഈ ആനുകൂല്യമാണ് നിര്‍ത്തലാക്കുന്നത്.ജൂണ്‍ ഏഴു മുതല്‍ രാജ്യത്തെ എല്ലാ സന്ദര്‍ശക വിസകള്‍ക്കും പഴയതുപോലെ സാധാരണ നിയമങ്ങള്‍ ബാധകമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിസ കാലാവധി പുതുക്കുന്നതിനുള്ള ഫീസുകളും ജൂണ്‍ ഏഴിന് ശേഷം മുമ്പത്തെപ്പോലെ തുടരും. രാജ്യത്തുള്ള എല്ലാ താമസക്കാരും സന്ദര്‍ശകരും തങ്ങളുടെ വിസ സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കുകയും പുതുക്കേണ്ടവര്‍ നിശ്ചിത സമയത്തിനകം ആവശ്യമായ ഫീസ് അടച്ച് അത് പുതുക്കുകയും വേണം. അല്ലാത്തപക്ഷം വിസ കാലാവധി അവസാനിക്കുന്നതോടെ രാജ്യം വിടാന്‍ തയാറാകണം. നിയമപരമായ ലംഘനങ്ങളും പിഴകളും ഒഴിവാക്കാന്‍ എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

Related Posts

ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റി; നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തി; മകളെ വിവാഹം ചെയ്തുനല്‍കാത്തതില്‍ പിതാവിന് ക്രൂരമര്‍ദനം
  • July 17, 2026

തിരുവനന്തപുരം നഗരൂരില്‍ പിതാവിനെയും മകനെയും വിളിച്ചുവരുത്തി ക്രൂരമായ മര്‍ദിച്ച കേസില്‍ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞു. സുധീഷ് എന്നയാളുടെ നേതൃത്വത്തിലാണ് വടശ്ശേരിക്കോണം സ്വദേശി അനില്‍കുമാറിനെയും മകനെയും മര്‍ദിച്ചത്. അനില്‍കുമാറിന്റെ ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റിയും നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തിയും നഖം വലിച്ചുപറിച്ചുമായിരുന്നു ക്രൂര…

Continue reading
ഹോർമുസിലെ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം; ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി; അപലപിച്ച് ഇന്ത്യ
  • July 14, 2026

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ആക്രമിക്കപ്പെട്ട രണ്ട് ചരക്കുകപ്പലുകളിലായി മുപ്പത് ഇന്ത്യാക്കാരുണ്ടായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. പതിനൊന്ന് പേർക്ക് പരുക്കേറ്റെന്നും ഇതിൽ രണ്ട് പേരുടെ നില ഗുരുതരമെന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു