അമ്മ സംഘടനയിലെ തൊഴില്‍ പീഡന ആരോപണം; വീണ്ടും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ഓഫീസ് സ്റ്റാഫ് അതുല്യ

അഭിനേതാക്കളുടെ സംഘടന അമ്മയിലെ തൊഴില്‍ പീഡന ആരോപണത്തില്‍ വീണ്ടും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ഓഫീസ് സ്റ്റാഫ് അതുല്യ. നീനാ കുറുപ്പ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കെതിരെ ഫോണ്‍ സംഭാഷണങ്ങളും ശബ്ദരേഖകളും അടക്കമാണ് പരാതി.

അതുല്യ ട്രഷറര്‍ ഉണ്ണി ശിവപാലിനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും എതിരെ തൊഴില്‍ പീഡന പരാതി ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. സംഭവം വിവാദമായതോടെ ജനറല്‍ സെക്രട്ടറി പുറത്താക്കിയ അതുല്യയെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ജോലിയില്‍ തിരിച്ചെടുക്കുകയും ചെയ്തു. ജോലിയില്‍ തിരിച്ച് പ്രവേശിച്ചതിന് പിന്നാലെ വീണ്ടും മാനസിക പീഡനവും ഭീഷണിയും ഉണ്ടായതായി അതുല്യ പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടത്തിയ സംഭവവും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതും ഉള്‍പ്പെടുത്തിയാണ് സിറ്റി പൊലീസ് കമ്മീഷണക്കും ജില്ല ലേബര്‍ ഓഫീസര്‍ക്കും അതുല്യ പരാതി നല്‍കിയിരിക്കുന്നത്.

ജീവന് ഭീഷണിയുണ്ടെന്നാണ് അതുല്യയുടെ പരാതി. തൊഴില്‍പീഡന പരാതി കൊടുത്തതിന് പിന്നാലെ തെളിവായി നല്‍കിയ ഓഡിയോ നീന കുറുപ്പ് പുറത്തുവിട്ടു. പുതുതായി ജോലിക്ക് പ്രവേശിച്ചതിനു ശേഷം അമ്മയുടെ കാര്യങ്ങള്‍ ഒന്നുമറിയാറില്ല. ഉണ്ണിയെ രക്ഷിക്കാന്‍ കൂടെ നില്‍ക്കണമെന്ന് സെക്യൂരിറ്റിയോട് കുക്കു പരമേശ്വരന്‍ ആവശ്യപ്പെട്ടു

അതേസമയം, അന്‍സിബയുടെ പരാതിയില്‍ പ്രത്യേക സമിതി രൂപീകരിക്കുന്നത് അമ്മ പരിഗണിച്ചേക്കില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ വിഷയം പരിഹരിക്കാനാണ് നീക്കം.

Related Posts

കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്…ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം
  • May 29, 2026

ഇന്ദിരാഗ്യാരണ്ടികളുമായി മുന്നോട്ടെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും പ്രഖ്യാപിച്ച് വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്നും വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പറഞ്ഞു. മാനുഷികതയില്‍ ഊന്നിയ, സുതാര്യമായ ഭരണമാണ് ലക്ഷ്യമിടുന്നത്.…

Continue reading
‘സ്പെഷ്യൽ ദർശനത്തിന് 4000 രൂപ’ മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി; തമിഴ്നാട്ടിൽ പൂജാരി അടക്കം 3 പേർക്ക് സസ്പെൻഷൻ
  • May 29, 2026

തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് ദേവസ്വം മന്ത്രി എസ്. രമേശിൽ നിന്ന് പൂജാരി അയ്യപ്പൻ അയ്യർ കൈക്കൂലി ചോദിച്ചത്. മന്ത്രി ആണെന്ന് പൂജാരി അറിഞ്ഞിരുന്നില്ല. പ്രത്യേകം ദർശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്…ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്…ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

‘സ്പെഷ്യൽ ദർശനത്തിന് 4000 രൂപ’ മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി; തമിഴ്നാട്ടിൽ പൂജാരി അടക്കം 3 പേർക്ക് സസ്പെൻഷൻ

‘സ്പെഷ്യൽ ദർശനത്തിന് 4000 രൂപ’ മന്ത്രിയാണെന്ന് അറിയാതെ കൈക്കൂലി വാങ്ങി; തമിഴ്നാട്ടിൽ പൂജാരി അടക്കം 3 പേർക്ക് സസ്പെൻഷൻ

‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി

‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി

മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്തു; സർക്കാർ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്തു; സർക്കാർ സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

‘മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റത്തിന് തുടക്കമിടും, എത്ര രാത്രി ആയാലും തീർക്കാൻ പറ്റുന്ന മുഴുവൻ ഫയലുകളും തീർക്കും’; വി ഡി സതീശൻ