‘അവര്‍ എന്നോട് ഒന്നും ചോദിച്ചിട്ടില്ല; വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്; എല്ലാ സ്ഥലങ്ങളിലും ശാന്തമായാണ് പ്രതിഷേധിച്ചത്’; പിണറായി വിജയന്‍

ഇഡി റെയ്ഡിലെ കോണ്‍ഗ്രസ് നിലപാടിനെതിരെ പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. ബിജെപി ഇതര പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്രം പ്രയോഗിക്കുന്ന ആയുധമാണ് ഇ.ഡി. സങ്കുചിതമായ നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രി പ്രതികരിക്കാത്തത് അദ്ദേഹത്തോട് ചോദിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

നമ്മുടെ രാജ്യത്തെ ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് നേരെ കഠിനമായ നീക്കങ്ങളാണ് എല്ലാ കാലത്തും ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം നടത്തിക്കൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ നമ്മുടെ രാജ്യത്തിന്റെ വസ്തുതകള്‍ക്ക് ചേരാത്ത ഒരു നിലപാടാണ്. കോണ്‍ഗ്രസിന് അവര്‍ക്കെതിരെ വരുമ്പോള്‍ മാത്രമാണ് അവര്‍ ഇ ഡിക്കെതിരെ പ്രതികരിക്കാറ്. എം കെ സ്റ്റാലിന്‍, അരവിന്ദ് കെജരിവാള്‍ എന്നിവര്‍ ആ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ വസ്തുതകള്‍ക്ക് ചേരാത്ത നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. സങ്കുചിതമായ നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് എന്താണ് എന്നത് അദ്ദേഹത്തോട് ചോദിക്കണം – പിണറായി വിജയന്‍ പറഞ്ഞു.

ഇ ഡി റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ തന്നോട് ഒന്നും ചോദിച്ചില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും ശാന്തമായാണ് പ്രതിഷേധിച്ചത് എന്നായിരുന്നു, ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് പിണറായി വിജയന്റെ മറുപടി.

വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചിട്ടുണ്ട്. അത് വസ്തുതയാണ്. എന്നോട് ഒന്നും ചോദിക്കുന്നത് കണ്ടില്ല. ഞാന്‍ അവിടെയുണ്ടായിരുന്നു എന്നത് മാത്രം – അദ്ദേഹം പറഞ്ഞു.

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

You Missed

ഇന്നും നാളെയും ചൂട് കൂടും; നാല് ഡിഗ്രി വരെ ഉയരും, വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ഇന്നും നാളെയും ചൂട് കൂടും; നാല് ഡിഗ്രി വരെ ഉയരും, വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്, ED നീക്കത്തിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ MLA

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്, ED നീക്കത്തിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ MLA

പിണറായി വിജയനെതിരെ അഴിമതി കേസ് എടുക്കാനുള്ള നീക്കം; നിയമപരമായും രാഷ്‌ട്രീയവുമായി നേരിടാൻ CPIM

പിണറായി വിജയനെതിരെ അഴിമതി കേസ് എടുക്കാനുള്ള നീക്കം; നിയമപരമായും രാഷ്‌ട്രീയവുമായി നേരിടാൻ CPIM

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

‘രമ്യയെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തണം; ജനങ്ങളെയും പ്രവർത്തകരെയും പാർട്ടിയെയും അവഹേളിച്ചു’; കോഴിക്കോട്ട് DCC ജനറൽ സെക്രട്ടറി

‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

‘പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ’; മന്ത്രി എൻ. ഷംസുദ്ദീൻ

‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

‘മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ നിർദേശം നൽകി’; ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM